കോഴിക്കോട് സ്വദേശിനി ഫാത്തിമ ശേഖ തന്റെ പഠനത്തിനോടൊപ്പം ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമിച്ച് @shea_artz_ എന്ന ഇൻസ്റ്റ പേജ് വഴിയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയും സെൽ ചെയ്ത് വരുമാനം നേടുന്നു. ഇപ്പോൾ Engagmnt hampers, frames, std, mrg crtfct, name pendant, choclt hamper, shirt box, gift box എന്നീ ഒട്ടുമിക്ക ക്രാഫ്റ്റുകളും ഓർഡർ പ്രകാരം ചെയ്ത് കൊടുക്കുന്നു. ജീവിതത്തിലെ ചെറിയ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ ഫാത്തിമ ശേഖക്ക് ഈ സംരംഭം കൊണ്ട് സാധിച്ചു…
പ്ലസ് വൺ പഠനകാലം തൊട്ടേ ആർട്ട് വർക്കുകളിലും ക്രാഫ്റ്റ് വർക്കുകളിലും വളരെയധികം താല്പര്യമായിരുന്നു ഫാത്തിമക്ക്. സ്കൂളിലെ വിവിധ ക്രാഫ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പ്ലസ് ടു കാലത്താണ് ആദ്യമായി calligraphy യിലൂടെ ട്രൈ ചെയ്തു തുടങ്ങിയത്. കൊറോണ കാരണം വീട്ടിൽ ഇരിക്കുമ്പോഴാണ് ഓരോ ക്രാഫ്റ്റിനെ കുറിച്ചും ഡീപ് ആയി ചിന്തിച്ച് അത് പ്രവർത്തികമാകാൻ തുടങ്ങിയത്. തുടക്കത്തിൽ ഉത്പന്നങ്ങൾ നിർമ്മിക്കാൻ ആവശ്യമായ മെറ്റീരിയൽസിന്റെ റേറ്റ് ആണ് കസ്റ്റമേഴ്സിൽ നിന്നും വാങ്ങിയിരുന്നത്. കസ്റ്റമേഴ്‌സ്ന്റെ എണ്ണം കൂടാൻ തുടങ്ങിയപ്പോൾ ചെറിയ ഒരു ചാർജ് കൂടെ വാങ്ങിതുടങ്ങി. ആദ്യമൊക്കെ വാട്സ് ആപ്പിൽ മാത്രം ആയിരുന്നു എല്ലാം മാനേജ് ചെയ്തിരുന്നത്. പിന്നീട് ഇൻസ്റ്റഗ്രാമിൽ ഒരു പേജ് സ്റ്റാർട്ട് ചെയ്തു.അത് വിജയകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു..
ഇപ്പോൾ പാരമെഡിക്കൽ സ്റ്റുഡന്റ് ആണ് ശേഖ. തിരക്കുപിടിച്ച ജീവിതത്തിനിടയിലും സമയം കണ്ടെത്തി വർക്കുകൾ ചെയ്തു നൽകികൊണ്ടിരിക്കുന്നു. എല്ലാത്തിനും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സപ്പോർട്ടും ഉണ്ട്..❤🩹