𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

അമ്മയും മകളും കൂടി തുടങ്ങിയ സംരംഭം ലക്ഷ്യമിടുന്നത് 20 കോടി രൂപയുടെ വിറ്റുവരവ്

ഡൽഹി സ്വദേശിനി Aakriti Rawal ഉം അമ്മ Poonam Rawal ഉം ചേർന്ന് 2020 ൽ തുടങ്ങിയ ഇ കോമേഴ്‌സ് ക്ലോത്തിങ് ബ്രാൻഡ് ആണ് ഹൗസ് ഓഫ്‌ ചിക്കങ്കരി.ചിക്കങ്കരി, ഹാൻഡി ക്രാഫ്റ്റഡ് , ഹാൻഡ് എംബ്രോയ്ഡറി വസ്ത്രങ്ങൾ ആണ് ഹൗസ് ഓഫ് ചിക്കങ്കരി പ്രധാനമായും വിപണിയിൽ എത്തിക്കുന്നത്.കഴിഞ്ഞ 2 വർഷം കൊണ്ട് 5,000-ത്തിലധികം women artisans നു ജോലി നൽകുവാനും 15,000-ത്തിലധികം കസ്റ്റമേഴ്‌സിനെ നേടുവാനും കഴിഞ്ഞു.നടപ്പു സാമ്പത്തിക വർഷം 18 മുതൽ 20 കോടി രൂപയുടെ വിറ്റുവരവ് ആണ് കമ്പനി ലക്ഷ്യമിടുന്നത്.ഷാർക്‌ ടാങ്ക് ഇന്ത്യ സീസൺ 2 ൽ പങ്കെടുത്തു 3.75 % ഓഹരി നൽകിയതിലൂടെ 75 ലക്ഷം രൂപ കണ്ടെത്തി.Peyush Bansal and Aman Gupta എന്നിവരുടേതാണ് ഈ ഓഫർ.

സ്വന്തം ആയി ഒരു ഫാഷൻ ബ്രാൻഡ് തുടങ്ങണമെന്നായിരുന്നു ആകൃതിയുടെ ആഗ്രഹം.ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്നാണ് ആകൃതി ബിരുദം പൂർത്തിയാക്കിയത്. കൂടാതെ, ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്ന് മാർക്കറ്റിംഗിൽ മാസ്റ്റർ ബിരുദ്ധവും നേടി.ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ആകൃതി ഇ കൊമേഴ്‌സിനെ കുറിച്ച് പഠിച്ചു.ആകൃതിയുടെ ‘അമ്മ പൂനം റാവൽ വളരെക്കാലമായി തനിക്കും തന്റെ പ്രിയപ്പെട്ടവർക്കും വേണ്ടി എത്‌നിക് വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നുണ്ടായിരുന്നു.ലോക്ക് ഡൌൺ സമയത്ത് ഒരു Chikankari ആർട്ടിസ്റ്റ് ഫോണിൽ വിളിച്ചു ജോലി വല്ലതും ഉണ്ടോ എന്ന് ചോദിച്ചു.അതാണ് ബിസിനസ്സിന്റെ തുടക്കം. Aakriti Rawal ഒരു ബിസിനസ്സ് ഐഡിയ സേർച്ച് ചെയ്തുകൊണ്ടിരിക്കുന്ന സമയം ആയിരുന്നു അത്.2020 ഒക്ടോബറിൽ 15 ജീവനക്കാരുമായി കമ്പനി ആരംഭിച്ചു.രണ്ടുപേരുടെയും കൂടി സേവിങ്സ് ആയ 3 ലക്ഷം രൂപ ആയിരുന്നു ആദ്യത്തെ നിക്ഷേപം.വീടിന്റെ ബേസ്മെന്റ് ആയിരുന്നു ആദ്യത്തെ ഓഫീസ്.പിന്നീട് 2021 ൽ ഒരു വലിയ സ്ഥലത്തേക്ക് മാറി.നിലവിൽ കമ്പനിയിൽ നിലവിൽ 70-ലധികം ആളുകൾ ജോലി ചെയ്യുന്നു.Design and Embroidery ,Authenticity എന്നിവയായിരുന്നു ഇരുവരുടെയും പ്രധാന മുൻഗണന, കൂടാതെ സ്ത്രീകൾക്ക് സ്ഥിരമായ തൊഴിൽ നൽകുകയും ചെയ്തു.

Advertisement