അറബിക് കലിഗ്രഫി ഡിജിറ്റലി മെറ്റലിലും വുഡിലും ലേസർ കട്ട് ചെയ്തു നൽകുന്ന ഹെസ്‌ന
കലിഗ്രഫി ഒരു പേപ്പറിലോ , ഫ്രെയിമിലോ മാത്രം ചെയ്തു നൽകാതെ അതിനെ ഡിജിറ്റലി മെറ്റലിലും വുഡിലും ചെയ്തു നൽകുന്ന തലശ്ശേരി മാഹി സ്വദേശി ഹെസ്‌ന.പേപ്പറിൽ കലിഗ്രഫി ചെയ്തു ഫ്രെയിം ചെയ്തു നൽകി ആയിരുന്നു ഹെസ്‌നയുടെയും തുടക്കം.എന്നാൽ അതിൽ നിന്നും വിത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിൽ ആണ് കലിഗ്രഫി ലേസർ കട്ടിങ് ഉപയോഗിച്ച് മെറ്റലിലും വുഡിലും ഒക്കെ ചെയ്തു നൽകുവാൻ തുടങ്ങിയത്.ഇത് വീടിന്റെ ഒക്കെ ഇന്റീരിയർ സാധാരണ ഒരു ഫ്രെയിം ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ മനോഹരം ആക്കുന്നു.
2013 ൽ അറബിക് അക്ഷരങ്ങളുടെ ഭംഗി കണ്ട് ഇഷ്ടം തോന്നി ആണ് ആദ്യമായി കലിഗ്രഫി ട്രൈ ചെയ്യുന്നത്. സുഹൃത്തിന്റെ ജന്മദിനത്തിന് ഒരു കലിഗ്രഫി വർക്ക് ചെയ്ത് നൽകി.അത് കണ്ടു ഇഷ്ടമായി വേറെയും ഓർഡറുകൾ ലഭിച്ചു.അങ്ങനെ ആണ് @hezzaart തുടങ്ങുന്നത്.BCA ബിരുദത്തിനു ശേഷം ഒരു കമ്പനിയിൽ വെബ് ഡെവലപ്പർ ആയി ജോലിക്ക് കയറി എങ്കിലും അതിനോടൊപ്പം പാഷൻ മുന്നോട്ട് കൊണ്ട് പോയി.ഇതിനിടയിൽ റെസിൻ ആർട്ടിനോട് താത്പര്യം തോന്നി അത് ട്രൈ ചെയ്തു നോക്കി,അങ്ങനെ റെസിൻ ഫ്രയിമുകൾ പോലുള്ള പ്രൊഡക്ടുകൾ നിർമ്മിച്ച് നൽകി.കലിഗ്രഫിക്ക് വലിയ സാധ്യതകൾ ഉണ്ട് ,അതിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന് തോന്നി.
അങ്ങനിരിക്കുമ്പോൾ കലിഗ്രഫി വുഡിൽ കൈ കൊണ്ട് കൊത്തി ചെയ്തു നൽകുന്ന ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടു.കൈ കൊണ്ട് കൊത്തി ചെയ്തു നൽകുന്നതിന് പകരം അതിനെ ഡിജിറ്റലാക്കി മാറ്റി.മെറ്റലിലും വുഡിലും ഒക്കെ അറബിക് കലിഗ്രഫി ലേസർ കട്ടിങ് ചെയ്തു നല്കാൻ തുടങ്ങി.@hezzaart എന്ന ഇൻസ്റ്റാഗ്രാം വഴിയും ,മറ്റു സോഷ്യൽ മീഡിയ വഴിയുമൊക്കെ ഓർഡറുകൾ ലഭിക്കുന്നു.അതിനോടൊപ്പം തന്നെ തന്റെ ഐടി ജോബും ഫ്രീലാൻസായി ചെയ്തു മുന്നോട്ട് പോകുന്നു.