ഹംനയുടെ ക്ലൗഡ് കിച്ചൻ Pizza House
കോഴിക്കോട് കല്ലായി സ്വദേശിനി ഹംനയുടെ ക്ലൗഡ് കിച്ചൻ ആണ് @pizz.a_house_by_hamna .പേര് പോലെ തന്നെ പിസ്സ ആണ് ഇവിടുത്തെ മെയിൻ. എന്നാൽ പിസ്സ മാത്രം അല്ല , കേക്കുകൾ ,ബർഗറുകൾ , പാസ്ത ,പുഡിങ്സ് ,കുനാഫ ,കബാബ്സ് അങ്ങനെ പലതും പിസ്സ ഹൗസിന്റെ മെനുവിൽ ഉണ്ട്.ഓർഡർ അനുസരിച്ചു വീട്ടിൽ നിന്നും നിർമ്മിച്ച് നൽകുന്നു.കൂടാതെ പിസ്സ മേക്കിങ്ങിൽ ക്ലാസ്സുകളും നൽകുന്നുണ്ട് ഹംന.
പ്രൊഫഷണലി ലാബ് ടെക്‌നീഷ്യൻ ആയ ഹംന അഞ്ച് വർഷം മുൻപ് ദുബായിൽ ഉണ്ടായിരുന്ന സമയത്ത് ആണ് കേക്ക് നിർമ്മാണം തുടങ്ങിയത് . ബേക്കിങ്ങിനോട് ഉള്ള താല്പര്യം കൊണ്ട് എല്ലാം തനിയെ ചെയ്താണ് പഠിച്ചത്.അങ്ങനെ ദുബായിൽ വെച്ച് തന്നെ കേക്കുകൾ നിർമ്മിച്ച് വിൽക്കുവാൻ തുടങ്ങി.പിന്നീട് കൊവിഡ് കാലത്ത് നാട്ടിൽ എത്തിയ ശേഷം നാട്ടിൽ അത് തുടർന്നു.കൂടെ പിസ്സ ,ബർഗറുകൾ , പാസ്ത ,പുഡിങ്സ് ,കുനാഫ ,കബാബ്സ് അങ്ങനെ പലതരം ഫുഡ് ഉത്പന്നങ്ങൾ നിർമ്മിച്ച് നൽകുവാൻ തുടങ്ങി.പിസ്സക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചതോടെ ബ്രാൻഡ് നെയിം പിസ്സ ഹൗസ് എന്നായി.കുക്കിങ്ങിനോട് പാഷൻ ഉള്ളവർക്ക് ഹോം ബേസ്ഡ് ആയി തന്നെ ഒരു ക്ലൗഡ് കിച്ചൻ റൺ ചെയ്തു വരുമാനം നേടാം.പിസ്സ നിർമ്മാണം പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി പിസ്സ മേക്കിങ്ങിൽ ക്ലാസ്സുകളും നൽകി.ഒരു വലിയ ഷെഫ് ആവണം എന്നാണ് ഹംനയുടെ ആഗ്രഹം.