WOW! Momo 30000 രൂപക്ക് ഗാരേജിൽ തുടങ്ങിയ ബിസിനസ്സിന്റെ ഇന്നത്തെ മൂല്യം 1225 കോടി രൂപ
30000 രൂപ നിക്ഷേപത്തിൽ ഒരു ടേബിൾ മാത്രമുള്ള വളരെ ചെറിയ ഒരു സ്‌പേസിൽ ആണ് വൗ മൊമോ തുടങ്ങുന്നത്.ഇന്ന് രാജ്യത്തുടനീളം 400 ൽ അധികം ഔട്ലറ്റുകൾ വൗ മൊമോ ക്ക് ഉണ്ട്.
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന മോമോ ചെയിൻ ആണ് WOW! Momo. സഹപാഠികളായ സാഗർ ദരിയാനിയും ബിനോദ് കുമാർ ഹോമഗൈയും ചേർന്ന് 2008-ൽ ആണ് കൊൽക്കത്തയിൽ വൗ മൊമോ ആരംഭിക്കുന്നത്.30000 രൂപ നിക്ഷേപത്തിൽ ഒരു ടേബിൾ മാത്രമുള്ള വളരെ ചെറിയ ഒരു സ്‌പേസിൽ ആണ് വൗ മൊമോ തുടങ്ങുന്നത്.ഇന്ന് രാജ്യത്തുടനീളം 400 ൽ അധികം ഔട്ലറ്റുകൾ വൗ മൊമോ ക്ക് ഉണ്ട്.പിന്നീട് വൗ മോമോസ് കൂടാതെ Wow! China and Wow! Chicken എന്നീ ബ്രാൻഡുകളും തുടങ്ങി.നിലവിൽ കമ്പനിയുടെ മൂല്യം കണക്കാക്കുന്നത് 1225 കോടി രൂപ ആണ്.
കൊൽക്കത്ത സെന്റ് സേവ്യേഴ്‌സ് കോളേജിലെ ബിരുദപഠനത്തിന്റെ അവസാന വർഷത്തിൽ ആണ് സാഗറും സഹപാഠിയായ ബിനോദ് കുമാർ ഹോമഗയും ചേർന്ന് വൗ മൊമോ തുടങ്ങുന്നത്.വെറുതെ ഒരു ഫുഡ് പ്രോഡക്റ്റ് നൽകുന്നതിന് പകരം ഒരു എക്സ്പീരിയൻസ് തന്നെ നൽകുക ആയിരുന്നു ലക്ഷ്യം.അങ്ങനെ ആണ് വൗ മൊമോ എന്ന പേര് വരുന്നത്.ആവിയിൽ പുഴുങ്ങിയ മൊമോയിൽ തുടങ്ങി പിന്നീട് 12 ൽ അധികം മോമോകൾ അവതരിപ്പിച്ചു.ബിസിനസ്സ് തുടങ്ങുമ്പോൾ ഇരുവരും ഡിഗ്രി കഴിഞ്ഞ സമയം ആയതിനാൽ കയ്യിൽ റിസോഴ്സസ് ഒന്നും ഇല്ലായിരുന്നു.
അവരുടെ മാതാപിതാക്കളിൽ നിന്ന് മൂലധനമായി 30,000 രൂപ കടം വാങ്ങിയാണ് ബിസിനസ്സ് തുടങ്ങുന്നത്.നഗരത്തിലെ ഒരു ചെറിയ റെസ്റ്റോറന്റിൽ വർക്ക് ചെയ്യുന്ന ഷെഫിനെ പാർട്ട് ടൈം ജോലിക്ക് വിളിച്ചു.അങ്ങനെ അച്ഛന്റെ ഗാരേജിലെ ഒരു സ്‌പേസിൽ വെച്ച് മോമോസ് നിർമ്മിച്ചു ഔട്ലറ്റ് വഴി വിറ്റു.3000 രൂപയാണ് ശമ്പളമായി ഷെഫിന് നൽകിയത് .ആദ്യ ദിവസം 2200 രൂപയുടെ സെയിൽ നടന്നു .മാസാവസാനത്തോടെ അത് 53,000 രൂപയിലെത്തി. അന്ന് കൂടെ നിന്ന ഷെഫ് ഇന്ന് പ്രതിമാസം ഒന്നര ലക്ഷം രൂപക്ക് മുകളിൽ ശമ്പളമുള്ള വൗ മൊമോയുടെ ഹെഡ് ഷെഫാണ്.
ആദ്യകാലങ്ങളിൽ,സാഗർ ദിവസവും രാവിലെ 5:30 ന് എണീറ്റ് കോഴിയിറച്ചി,പച്ചക്കറികൾ തുടങ്ങിയ അസംസ്കൃത വസ്തുക്കൾ സൈക്കിളിൽ പോയി വാങ്ങി ,മൊമോസ് നിർമ്മിച്ച് ഫ്രഷ്‌നസ്സ് പോകാതിരിക്കാൻ ഹോട്ട് കെയ്‌സുകളിൽ ആക്കി ഔട്ലറ്റുകളിലേക്ക് കൊണ്ട് പോകുമായിരുന്നു.ആദ്യ സ്റ്റാൾ തുടങ്ങി നാല് മാസത്തിന് ശേഷം കൊൽക്കത്തയിലെ സൗത്ത് സിറ്റി മാളിൽ രണ്ടാമത്തെ സ്റ്റാൾ തുറന്നു.സൗത്ത് സിറ്റി മാൾ ആയിരുന്നു ബിസിനസ്സിന്റെ ടേണിങ് പോയിന്റ്.വരുമാനം 50000 ൽ നിന്നും 9 ലക്ഷമായി ഉയർന്നു.ഇന്ന് കൊൽക്കത്ത, ഡൽഹി, മുംബൈ, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ, ബെംഗളൂരു, ചെന്നൈ, കട്ടക്ക്, കൊച്ചി, റൂർക്കേല, പുരി, ഭുവനേശ്വർ എന്നിങ്ങനെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 400 ൽ അധികം ഔട്ലറ്റുകൾ വൗ മോമൊക്ക് ഉണ്ട് .വിവിധ കമ്പനികൾ വൗ മോമൊയിൽ നിക്ഷേപവും നടത്തിയിട്ടുണ്ട്.
Via Wow Momos Success Story A Journey From 30,000 to 1265 Crores Food Company