𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

BVK BIRIYANI : എടിഎമ്മില്‍ നിന്നും പണം എടുക്കുന്നത് പോലെ ബിരിയാണിയും

ചെന്നൈ കൊളത്തൂരിലെ BVK BIRIYANI എന്ന സ്റ്റാർട്ടപ്പാണ് ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ടേക്ക് എവേ കൌണ്ടർ ആരംഭിച്ചരിക്കുന്നത്

BVK BIRIYANI :എടിഎമ്മില്‍ നിന്നും പണം എടുക്കുന്നത് പോലെ എടുക്കുന്നതുപോലെ ഇഡ്ഡലി കിട്ടുന്ന സ്ഥലം ബാംഗ്ളൂർ ഉണ്ട്.അത് പോലെ ചായയും കിട്ടുന്ന ഇടങ്ങൾ ഉണ്ട്.എന്നാൽ ഇനിമുതൽ ബിരിയാണിയും എടിഎമ്മില്‍ നിന്നും പണം എടുക്കുന്നത് പോലെ എടുക്കാം.ചെന്നൈ കൊളത്തൂരിലെ ഭായ് വീട്ടുകല്യാണം(BVK BIRIYANI ) എന്ന സ്റ്റാർട്ടപ്പാണ് ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ടേക്ക് എവേ കൌണ്ടർ ആരംഭിച്ചരിക്കുന്നത്. വൈകാതെ ചെന്നൈയിലെ 12 ഇടങ്ങളിൽ കൂടി ഇത്തരം കൗണ്ടറുകൾ തുറക്കും.

32 ഇഞ്ച് ടച്ച് സ്‌ക്രീനിൽ നിന്നും നിങ്ങൾക്ക് വേണ്ട ബിരിയാണി സെലക്റ്റ് ചെയ്തു കാർഡ് അല്ലെങ്കിൽ യൂപിഐ വഴി പേ ചെയ്യാം.ശേഷം ഒരു കൌണ്ട് ഡൌൺ ആരംഭിക്കും .അത് തീരുമ്പോൾ മെഷീനിൽ നിന്നും നിങ്ങളുടെ ബിരിയാണി കളക്റ്റ് ചെയ്യാം.

2020 ൽ ആരംഭിച്ച ബിവികെ ബിരിയാണി സെന്ററിൽ കൽക്കരിയും വിറകും ഉപയോഗിച്ച് പാകം ചെയ്യുന്ന തമിഴ്നാടൻ വിവാഹ വീടുകളിൽ വെക്കുന്ന തരത്തിലുള്ള ബിരിയാണി ആണ് നൽകുന്നത്.ബിരിയാണി മാത്രമല്ല ഇവിടെ ലഭിക്കുക മട്ടൺ പായ, ഇടിയപ്പം, പെറോട്ട, ഹൽവ തുടങ്ങിയ വിവിധ ഓപ്‌ഷനുകൾ ലഭ്യമാണ്.

ചെന്നൈയിലെ വിവിധ ഇടങ്ങളിൽ കൂടുതൽ കിയോസ്കുകൾ തുടങ്ങിയ ശേഷം ഇന്ത്യയിലുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ ഫഹീം പറഞ്ഞു.

ഇതൊരു വെൻഡിംഗ് മെഷീനല്ല, കാരണം ഭക്ഷണം പായ്ക്ക് ചെയ്ത് മെഷീനിൽ സൂക്ഷിക്കില്ല. ഒരു ഓട്ടോമേറ്റഡ് ആയ ഒരു ടേക്ക് എവേ കൗണ്ടർ ആണ് ഇത്. ഉപഭോക്താവിന് ടച്ച് സ്‌ക്രീനിലെ മെനുവിൽ നിന്നും ആവശ്യമായവ തിരഞ്ഞെടുത്ത് പണമടക്കുക.ശേഷം ഓർഡർ ലഭിക്കുവാൻ ഒന്നോ രണ്ടോ മിനിറ്റ് കാത്തിരിക്കുകയും ചെയ്യുന്ന സെൽഫ് സർവീസിങ് രീതിയാണിത്.

Advertisement