കാപിറ്റൽ ഫിനാൻസിൽ നിന്നും കാപിറ്റൽ ജൂവലറിയിലേക്ക് | Capital Finance Kollam
എഞ്ചിനീറിങ്ങിനു ശേഷം കൊച്ചി ഇൻഫോപാർക്കിൽ ജോലിക്ക് കയറി എങ്കിലും എപ്പോഴും സ്വപ്നം സ്വന്തമായി ഒരു ബിസിനസ്സ് ആയിരുന്നു.
സച്ചിൻ എസ് പിള്ള ,വയസ്സ് ഇരുപത്തിഅഞ്ച് ,കാപിറ്റൽ ഫിനാൻസ് (Capital Finance ) എന്ന സ്ഥാപനത്തിന്റെ ഉടമ.രണ്ടു വർഷം മുൻപ് ചെറുതായി തുടങ്ങിയ മാസ ചിട്ടിയിൽ നിന്നും ഇപ്പോൾ ക്യാപിറ്റൽ ഫിനാൻസ് എന്ന സ്ഥാപനത്തിലേക്ക് വളർന്നു.നിലവിൽ ക്യാപ്പിറ്റൽ ഫിനാൻസിനു കൊല്ലം Vellimon ,കുണ്ടറ എന്നിവിടങ്ങളിലായി 2 ബ്രാഞ്ചുകൾ ഉണ്ട് .കൂടാതെ കുഴിമതിക്കാട് പുതുതായി ഒരു ബ്രാഞ്ച് കൂടെ ഉടൻ ഓപ്പൺ ആവും.പ്രധാനമായും ചിട്ടികൾ കൂടാതെ ഗോൾഡ് ലോൺ സർവീസുകളും നൽകുന്നു.കൂടാതെ ബാങ്കിങ് പാർട്ട്നേഴ്‌സുമായി ചേർന്ന് വെഹിക്കിൾ ലോൺ ഉൾപ്പടെയുള്ള മറ്റു ലോണുകളും എടുത്തു നൽകുന്നു.ഇതിനു പുറമെ ഇപ്പോൾ പുതുതായി Capital Jewellers എന്ന പേരിൽ ജൂവലറി ബിസിനസ്സിലേക്ക് കൂടി കടക്കുകയാണ്.
എഞ്ചിനീറിങ്ങിനു ശേഷം കൊച്ചി ഇൻഫോപാർക്കിൽ ജോലിക്ക് കയറി എങ്കിലും എപ്പോഴും സ്വപ്നം സ്വന്തമായി ഒരു ബിസിനസ്സ് ആയിരുന്നു. എന്നാൽ എന്ത് ചെയ്യും എന്ന് ഐഡിയ ഇല്ലായിരുന്നു.ജോലിക്ക് കയറി കുറച്ചു നാൾ കഴിഞ്ഞപ്പോൾ ചെറുതായി ചിട്ടികൾ നടത്തുവാനായി തുടങ്ങി. ആദ്യം പതിനായിരത്തിന്റെ ചിട്ടി നടത്തി ,പിന്നീട് അത് 25000 ആയി മാറി.അങ്ങനെ ആണ് ഫിനാൻസ് മേഖലയിലേക്ക് കടന്നത്.പിന്നീട് തുടർച്ചയായി ഗോൾഡ് ലോൺ എടുക്കേണ്ട ആവശ്യങ്ങൾ വന്നു .അങ്ങനെ ഗോൾഡ് ലോൺ ബിസിനസിനെ പറ്റി മനസ്സിലാക്കുകയും ആ മേഖലയിൽ ഉള്ളവരോട് രജിസിട്രേഷന്റെ കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസ്സിലാക്കി ഒരു ചെറിയ കടമുറി വാടകക്ക് എടുത്ത് ചിട്ടിയോടൊപ്പം ഗോൾഡ് ലോൺ സർവീസ് കൂടി തുടങ്ങി.പിന്നീട് വീടിനോട് ചേർന്ന് തന്നെ സ്വന്തമായി കടമുറികൾ പണിതു. വാടക കെട്ടിടത്തിൽ നിന്നും അങ്ങോട്ട് മാറി.ബാങ്കിങ് പാർട്ടണർ വഴി എല്ലാ തരം ലോണുകളും നൽകി തുടങ്ങി.
“നമ്മുടെ എല്ലാവരുടെയും ലൈഫിൽ ഒരു ലക്ഷ്യം ഉണ്ടാവും .ഗവർമെൻറ് ജോലി ആവാം ,ചിലർക്ക് എഞ്ചിനീയർ ആവാം,ഡോക്ടർ ആവാം അതിനായി നമ്മൾ പരിശ്രമിക്കുമ്പോൾ പലരും കുറ്റപ്പെടുത്തും കളിയാക്കും.ഇത് ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത് സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർ ആണ്.കാരണം മിക്കവരുടെയും ലൈഫിലെ ധാരണ സ്ഥിരവരുമാനം ആണ് ജീവിതം എന്നാണ്..എനിക്കും അത് കേൾക്കേണ്ടി വന്നിട്ടുണ്ട് ..ഇത് ഒരു വരുമാനം ആണോ,ഇത് കൊണ്ട് എങ്ങനെ ജീവിക്കും എന്നൊക്കെ പലരും ചോദിച്ചു .പക്ഷേ എന്റെ ലക്ഷ്യം എപ്പോഴും ബിസിനസ്സ് തന്നെ ആയിരുന്നു.ഒട്ടുമിക്കവരുടെയും സ്ഥിരവരുമാനം കൊണ്ട് ജീവിത ചിലവുകൾ നടത്തിയെടുക്കാൻ സാധിക്കുന്നുണ്ടാവും.പക്ഷെ ബിസിനസ്സ് അങ്ങനെ അല്ല അത് നമ്മുടെ ലൈഫ് സ്റ്റൈൽ തന്നെ ചേഞ്ച് ആക്കിയേക്കും.പലർക്കും റിസ്ക് എടുക്കാൻ പേടി ആയതു കൊണ്ടാണ് ബിസിനസ് ചെയ്യാത്തത്.പക്ഷെ റിസ്ക് എടുത്തവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ “