𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഐസ് ക്യൂബുകൾ വിൽക്കുന്ന സംരംഭത്തിന്റെ വിറ്റുവരവ് കോടികൾ | Dr Cubes

വിവിധ ഇൻഡസ്ട്രികൾക്കും ബ്രാൻഡുകൾക്കും ഐസ് ക്യൂബുകൾ, ഡ്രൈ ഐസ്, ഐസ് ബ്ലോക്കുകൾ നൽകുകയാണ് Dr ക്യൂബ്സ് ചെയ്യുന്നത്.

നവീദ് മുൻഷി, പ്രമോദ് തിർലാപൂർ എന്നിവർ ചേർന്ന് 2017 ൽ തുടങ്ങിയ ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ആണ് Dr ക്യൂബ്സ് .വിവിധ ഇൻഡസ്ട്രികൾക്കും ബ്രാൻഡുകൾക്കും ഐസ് ക്യൂബുകൾ, ഡ്രൈ ഐസ്, ഐസ് ബ്ലോക്കുകൾ നൽകുകയാണ് Dr ക്യൂബ്സ് ചെയ്യുന്നത്.

പല ഇടങ്ങളിലും ഐസ് ക്യൂബുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം വളരെ മോശമാണ്.ഈ പ്രശ്‌നം പരിഹരിക്കാനാണ് ഇരുവരും ചേർന്ന് Dr ക്യൂബ്സ് ആരംഭിച്ചത്.Dr ക്യൂബ്സ് എന്ന ബ്രാൻഡിൽ ഫ്രഷ് ആൻഡ് ഹൈജീനിക്ക് ഐസ് ക്യൂബുകൾ വിപണിയിൽ എത്തിച്ചു.

രുചിയില്ലാത്തതും മണമില്ലാത്തതുമായ ക്രിസ്റ്റൽ ക്ലിയർ ഐസ് ക്യൂബുകൾ Dr ക്യൂബ്സ് നൽകി വരുന്നു. ഉൽപ്പന്നങ്ങൾ ബിസിനസ് സ്ഥാപനങ്ങൾക്ക് 10 കിലോ ബാഗുകൾ മുതൽ 20 കിലോ ബാഗുകൾ വരെ നൽകുന്നു, അതേസമയം റീട്ടെയിൽ ഉപഭോക്താക്കൾക്ക് അവരുടെ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും 500 ഗ്രാം മുതൽ 2 കിലോഗ്രാം പാക്കറ്റുകളിൽ വരെ ഐസ് ക്യൂബുകൾ വാങ്ങാം.വിവിധ ഇന്ഡസ്ട്രികൾക്ക് അവരുടെ ഉത്പന്നങ്ങൾ ശീതീകരിക്കാൻ ബ്ലോക്ക് ഐസും നൽകി വരുന്നു.കൂടാതെ ഡ്രൈ ഐസും ,ക്രഷ്ഡ് ഐസും Dr ക്യൂബ്‌സിന്റെ ഉത്പന്നങ്ങൾ ആണ്.ഈ വർഷം ഷാർക്ക് ടാങ്ക് ഇന്ത്യയിൽ Dr ക്യൂബ്സ് സ്റ്റാർട്ടപ്പ് പങ്കെടുത്തിരുന്നു.

ഷാർക്ക് ടാങ്ക് ഇന്ത്യ എപ്പിസോഡിൽ സ്ഥാപകർ പറഞ്ഞതനുസരിച്ചൂ, 2019 ൽ, 50 ലക്ഷം രൂപ വരുമാനം നേടി, ഇത് 2020 ൽ 1.2 കോടി രൂപയായി വർദ്ധിച്ചു. COVID-19 പാൻഡെമിക് കാരണം കമ്പനി വെല്ലുവിളികൾ നേരിട്ടു, അതിന്റെ ഫലമായി 2021-ൽ വരുമാനം 76 ലക്ഷം ആയി കുറഞ്ഞു.എങ്കിലും 2022 സാമ്പത്തിക വർഷത്തിൽ ഡോ. ക്യൂബ്സ് 1.10 കോടി രൂപ വരുമാനം നേടി.മൊത്തം വരുമാനത്തിൽ 60% മൊത്തക്കച്ചവടത്തിൽ നിന്നും 40% ചില്ലറ വ്യാപാരികളിൽ നിന്നുമാണ്.

Advertisement