അൻപതാം വയസ്സിൽ തുടങ്ങിയ അച്ചാർ ബിസിനസ്സ് ഹിറ്റ് | PICKLE STORIES | Home Made Pickles
തൃശ്ശൂർ കൊടകര സ്വദേശിനി ജാൻസി വർഗീസ് തന്റെ അൻപതാമത്തെ വയസ്സിൽ ആണ് അച്ചാറുകൾ നിർമ്മിച്ചു സെൽ ചെയ്യുവാൻ ആരംഭിച്ചത്. സംഭവം എന്തായാലും ഹിറ്റ് ആണ്.ചെറിയ രീതിയിൽ ഹോം മേഡ് അച്ചാറുകൾ നിർമ്മിച്ചു സെൽ ചെയ്യുവാൻ തുടങ്ങി പിന്നീട് PICKLE STORIES (@pick_lestories) എന്ന ബ്രാൻഡിലേക്ക് വളർന്നു.നാരങ്ങാ ഈന്തപ്പഴം, നാരങ്ങാ ,വെളുത്തുള്ളി , കടുമാങ്ങാ അച്ചാർ ,ടെൻഡർ മംഗോ ,ട്യൂണ ഫിഷ് ചെമ്മീൻ അച്ചാർ ,കൊഴുവ അച്ചാർ ,മത്തി അച്ചാർ ,ബീഫ് അച്ചാർ എന്നിങ്ങനെ പത്തോളം വെറൈറ്റി അച്ചാറുകൾ ആണ് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും വിപണിയിൽ എത്തിക്കുന്നത്.
യാതൊരു വിധ പ്രിസർവേറ്റിവ്‌സും ചേർക്കാതെ ട്രെഡീഷണൽ മെതേഡിൽ ആണ് അച്ചാറുകൾ നിർമ്മിക്കുന്നത്.വേണ്ട പൗഡറുകൾ ഒക്കെ വീട്ടിൽ തന്നെ ഉണക്കി പൊടിച്ചു എടുക്കുന്നു.അതിനാൽ തന്നെ മാസങ്ങളോളം അച്ചാറുകൾ കേട് കൂടാതെ ഇരിക്കുന്നു.പ്രവാസികൾ ഒക്കെ വിദേശത്തേക്ക് പോകുമ്പോൾ വലിയ ക്വാണ്ടിറ്റി വാങ്ങി കൊണ്ട് പോകുന്നു.മൗത്ത് പബ്ലിസിറ്റി വഴിയാണ് കൂടുതൽ ഓർഡറുകളും വരുന്നത് ..ഒരു തവണ വാങ്ങിയവർ മറ്റുള്ളവർക്ക് റെക്കമെന്റ് ചെയ്യുന്നു..കസ്റ്റമർ ആവശ്യപ്പെടുന്നത് അനുസരിച്ചു അവർക്ക് വേണ്ട രീതിയിലും അച്ചാറുകൾ നിർമ്മിച്ച് നൽകുന്നുണ്ട്. ഇന്ത്യയിൽ എല്ലായിടത്തേക്കും ഡെലിവറി ചെയ്യുന്നു.കേരളത്തിൽ എവിടേക്കും അഡീഷണൽ കൊറിയർ ചാർജ് ഇല്ലാതെ ഡെലിവറി ചെയ്യുകയും ചെയ്യുന്നു.
പണ്ട് മുതലേ വീട്ടിലേക്ക് വേണ്ടി അച്ചാറുകൾ ഇടുമായിരുന്നു .അത് ടേസ്റ്റ് ചെയ്യുന്നവർ നല്ല അഭിപ്രായം പറയുകയും ആവശ്യപ്പെടുന്നവർക്ക് അച്ചാർ നിർമ്മിച്ച് നൽകുകയും ചെയ്യുമായിരുന്നു.സാധാരണയുള്ള ഒരു സംസാരത്തിനിടെ ആണ് മക്കൾ ഇത് ഒരു ബിസിനസ്സ് ആയി ചെയ്തൂടെ എന്ന് ചോദിച്ചത്..പറഞ്ഞയാൾ പോലും ഇത് മറന്നെങ്കിലും ജാൻസി അതിനെ സീരിയസ് ആയി കണ്ടു ,വേണ്ട ലൈസൻസ് ഒക്കെ എടുത്തു ,ചെറിയ കുറച്ചു ബോട്ടിലിൽ അച്ചാർ നിർമ്മിച്ച് അടുത്തുള്ള കടകളിൽ വെച്ചു.അതിനു നല്ല റെസ്പോൺസ് ലഭിച്ചു.അടുത്ത സ്റ്റെപ്പായി മക്കളുടെ സഹായത്തോടെ ബ്രാൻഡിംഗ് ഒക്കെ ചെയ്തു 500 ബോട്ടിൽ കൂടി എടുത്തു .അത് ഏകദേശം ഒരു മാസം കൊണ്ട് ലോക്കലി തന്നെ വിറ്റു പോയി.ഒരു വർഷം മുൻപാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്നത്..അങ്ങനെ ആണ് ഓൺലൈൻ ഓർഡറുകൾ കൂടുതലായി കിട്ടി തുടങ്ങിയത്.ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്.വീട്ടിലെ അടുക്കളയിൽ 5 കിലോ വീതമാണ് അച്ചാറുകൾ നിർമ്മിക്കുന്നത്.അതൊക്കെ മൂന്നു ദിവസം കൊണ്ട് തന്നെ തീരുന്നുണ്ട്.ബിസിനസ്സ് തുടങ്ങി മൂന്നു വർഷം പിന്നിടുമ്പോൾ ഘട്ടം ഘട്ടമായി അതിനെ വളർത്തി എടുക്കുവാനും ഒരു വരുമാന മാർഗ്ഗം ഉറപ്പാക്കാനും ജാൻസിക്ക് കഴിയുന്നു.