യൂട്യൂബ് നോക്കി ചോക്ലേറ്റ് ഉണ്ടാക്കാൻ പഠിച്ചു തുടങ്ങിയ സ്റ്റാർട്ടപ്പിന്റെ വിറ്റുവരവ് 1 കോടി രൂപ
സാധാരണ ചോക്ലേറ്റുകളിൽ ഫ്ലേവറിനായി പ്രധാന പഴ വർഗ്ഗങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കിയ ദിഗ് വിജയ് സിങ് ജാമുൻ, കുങ്കുമം, ബെയർ,ഐസ് ആപ്പിൾ തുടങ്ങിയ നാടൻ പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും തന്റെ ചോക്ലേറ്റ് ബാറുകളിൽ ഉപയോഗിക്കാൻ തുടങ്ങി.
ഇൻറർനെറ്റിന്റെ ശക്തി എങ്ങനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താം എന്നതിന്റെ മികച്ച ഉദാഹരണമാണ് ഉദയ്പൂർ സ്വദേശി ദിഗ് വിജയ് സിംഗ്.യൂട്യൂബ് നോക്കി ചോക്ലേറ്റ് ഉണ്ടാക്കാൻ പഠിച്ച ദിഗ് വിജയ് സിംഗ് 2021-ൽ തുടങ്ങിയ ആർട്ടിസനൽ ചോക്ലേറ്റ് ബ്രാൻഡാണ് Saraam .ബിസിനസ്സ് തുടങ്ങി രണ്ടു വർഷം പിന്നിടുമ്പോൾ ഇതിനോടകം 2 ടൺ ചോക്ലേറ്റുകൾ വിറ്റു നേടിയത് 1 കോടി രൂപയുടെ വിറ്റുവരവ്.സാധാരണ ചോക്ലേറ്റുകളിൽ ഫ്ലേവറിനായി പ്രധാന പഴ വർഗ്ഗങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കിയ ദിഗ് വിജയ് സിങ് ജാമുൻ, കുങ്കുമം, ബെയർ,ഐസ് ആപ്പിൾ തുടങ്ങിയ നാടൻ പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും തന്റെ ചോക്ലേറ്റ് ബാറുകളിൽ ഉപയോഗിക്കാൻ തുടങ്ങി.ഇത് Saraam എന്ന ബ്രാൻഡിനെ മാർക്കറ്റിൽ വേറിട്ടു നിർത്തി. സ്വാദിഷ്ടമായ ചോക്ലേറ്റുകൾ നിർമ്മിക്കാൻ തെക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൊക്കോ ശേഖരിക്കുന്നത്..ഉദയ്പൂരിൽ നിന്നുള്ള ബെയർ, കേരളത്തിൽ നിന്നുള്ള Kokum എന്നിങ്ങനെ പഴങ്ങൾ അവ പ്രധാനമായും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിൽ നിന്നും ശേഖരിക്കുന്നു.Saraam വെബ്‌സൈറ്റിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ഓൺലൈനായും ഉദയ്പൂരിലെയും ജയ്പൂരിലെയും സ്റ്റോറുകളിൽ നിന്നും ചോക്ലേറ്റുകൾ വാങ്ങാം.
കോവിഡ് ലോക്ക് ഡൌൺ ടൈമിൽ വീട്ടിൽ തന്നെ ഇരുന്നപ്പോൾ ചോക്ലേറ്റ് ഇഷ്ടമായിരുന്ന ദിഗ് വിജയ് സിംങ് വീട്ടിൽ ചോക്ലേറ്റ് നിർമ്മിച്ചു നോക്കാം എന്ന് തീരുമാനിച്ചു.പക്ഷേ പതിനാറ് വയസ്സുകാരൻ ആയ ദിഗ് വിജയ് സിങിന് എങ്ങനെ ചോക്ലേറ്റ് നിർമ്മിക്കുമെന്ന് യാതൊരുവിധ ഐഡിയയും ഇല്ലായിരുന്നു.യൂട്യൂബിന്റെ സഹായത്തോടെ ചോക്ലേറ്റ് ഉണ്ടാക്കാൻ പഠിച്ച ദിഗ് വിജയ് സിംഗ് ചോക്ലേറ്റ് നിർമ്മിച്ചു ഫാമിലിയിലും ,സുഹൃത്തുകൾക്കും ട്രൈ ചെയ്യാൻ നൽകി.തുടക്കത്തിൽ പല തെറ്റുകളും സംഭവിച്ചു , എന്നാൽ കാലക്രമേണ ശരിയായ ബാലൻസ് കണ്ടെത്താൻ കഴിഞ്ഞു. ഒരു പാർട്ട് ടൈം ജോലിയിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് ആണ് വേണ്ട റോ മെറ്റീരിയൽസ് ഒക്കെ വാങ്ങിയിരുന്നത്.മാതാപിതാക്കളിൽ നിന്നും സുഹൃത്തുക്കളിൽ നല്ല റിവ്യൂ കിട്ടി തുടങ്ങിയപ്പോൾ ആണ് ഇത് ഒരു ബിസിനസ്സ് ആക്കി മാറ്റാം എന്ന് തീരുമാനിച്ചത്.കാർ വാങ്ങുമ്പോൾ ഷോറൂമുകാർ ചോക്ലേറ്റ് ഗിഫ്റ്റ് ആയി കൊടുക്കുന്നത് ശ്രദ്ധയിൽ പെട്ട ദിഗ് വിജയ് സിംഗ് വിവിധ ഷോറൂമുകൾക്കും ഹോട്ടലുകൾക്കും ചോക്കലേറ്റ് ഓഫർ ചെയ്തു .2021-ൽ ഒരു കാർ ഷോറൂം ഉടമയിൽ നിന്ന് 1,000 ചോക്ലേറ്റുകളുടെ ഓർഡർ ലഭിച്ചു. അതേ വർഷം തന്നെ Saraam എന്ന പേരിൽ ബ്രാൻഡും പുറത്തിറക്കി.സമയം പോകുവാൻ ഹോബിയായി തുടങ്ങിയ ചോക്ലേറ്റ് നിർമ്മാണം ഇന്ന് ഒരു ചോക്ലേറ്റ് ബ്രാൻഡായി മാറി.