𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

സിവിൽ സർവീസ് കോച്ചിങിനൊപ്പം സ്വന്തം ബിസിനസ്സിലൂടെ വരുമാനവും | Raveena Sanjeev

സിവിൽ സർവ്വീസിലേക്കുള്ള തയ്യാറെടുപ്പിനൊപ്പം സ്വന്തം ബിസിനസ്സിലൂടെ ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആയി മുന്നോട്ട് പോകുന്ന ഒരാളാണ് എറണാകുളം സ്വദേശിനി രവീണ സഞ്ജീവ്

ഇന്നത്തെ കാലഘട്ടത്തിൽ പഠനത്തോടൊപ്പം തന്നെ ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആകുവാൻ ഒട്ടേറെ അവസരങ്ങൾ ഉണ്ട്.അത്തരത്തിൽ സിവിൽ സർവ്വീസിലേക്കുള്ള തയ്യാറെടുപ്പിനൊപ്പം സ്വന്തം ബിസിനസ്സിലൂടെ ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആയി മുന്നോട്ട് പോകുന്ന ഒരാളാണ് എറണാകുളം സ്വദേശിനി രവീണ സഞ്ജീവ് ( pure_powerful_being ) . Cassa Signature എന്ന പ്ലാറ്റ്ഫോമിലൂടെ ലക്‌നൗ ചിങ്കാരി കുർത്ത ,ആന്റിക് ജൂവലറി പ്രോഡക്റ്റുകൾ എന്നിവ സെൽ ചെയ്യുന്നു.ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആവാനും ,കംഫർട്ട് സോണിൽ നിന്നും പുറത്തു കടക്കുവാനുമാണ് രവീണ സഞ്ജീവ് ബിസിനസ്സ് സ്റ്റാർട്ട് ചെയ്തത്.എന്നാൽ ഇന്ന് സിവിൽ സർവ്വീസ് എന്ന ഡ്രീമിനൊപ്പം തന്നെ ബിസിനസ്സും ഒരു പാഷൻ ആയി മാറി.നിലവിൽ ബിസിനസ്സ് സ്കെയിൽഅപ് ചെയ്യാനുള്ള നീക്കത്തിലാണ് രവീണ സഞ്ജീവ്.യു പി എസ് സി തയ്യാറെടുപ്പിനൊപ്പം ബിസിനസ്സ് ഒന്നും പറ്റില്ല എന്ന് പലരും പറഞ്ഞെങ്കിലും സ്വന്തം ഇഷ്ടങ്ങൾ ഫോക്കസ് ചെയ്താണ് രവീണ മുന്നോട്ട് പോകുന്നത്.ആ തീരുമാനത്തിന് സ്ട്രോങ്ങ് സപ്പോർട്ട് ആയി ഫാമിലിയും ഉണ്ട്.

പഠന ശേഷം മോഡലിങ്ങിൽ ആയിരുന്നു രവീണ കരിയർ സ്റ്റാർട്ട് ചെയ്തത് .ഏകദേശം മൂന്ന് വർഷത്തോളം മോഡലിംഗ് ചെയ്ത ശേഷം കുട്ടിക്കാലത്തെ ആഗ്രഹമായ സിവിൽ സർവ്വീസിലേക്ക് തിരിഞ്ഞു.മോഡലിംഗ് ഉപേക്ഷിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറി, ഫോർച്യൂൺ ഐഎസ് അക്കാദമിയിൽ കോച്ചിങ്ങിനു ജോയിൻ ചെയ്തു.പഠനത്തോടൊപ്പം തന്നെ ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആവാനും , കംഫർട്ട് സോണിൽ നിന്നും പുറത്തു കടക്കുവാനുമാണ് 2021 ൽ ലക്‌നൗ ചിങ്കാരി ഡയറക്റ്റ് ആയി കളക്റ്റ് ചെയ്തു Cassa signature എന്ന പ്ലാറ്റ്‌ഫോമിലൂടെ സെൽ ചെയ്യുവാൻ തുടങ്ങിയത്.അതിനു നല്ല റെസ്പോൺസ് ലഭിച്ചപ്പോൾ രണ്ടു വർഷം ലക്‌നൗ ചിങ്കാരി പ്രൊഡക്റ്റുകൾ തന്നെ സെൽ ചെയ്തു.അതിൽ കൂടുതലും ഫോക്കസ് ചെയ്തത് ലക്‌നൗ ചിങ്കാരി കുർത്തയിൽ ആണ്.പിന്നീട് 2023 മുതൽ ആണ് ആന്റിക് ജൂവലറി പ്രോഡക്റ്റുകൾ സെൽ ചെയ്യുവാൻ തുടങ്ങിയത്.ഇന്ന് സിവിൽ സർവ്വീസ് എന്ന ഡ്രീമിനൊപ്പം തന്നെ ബിസിനസ്സും രവീണക്ക് ഒരു പാഷൻ ആയി മാറി.

“ഇന്നത്തെ കാലഘട്ടത്തിൽ പഠനത്തോടൊപ്പം തന്നെ ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആകുവാൻ ഒട്ടേറെ അവസരങ്ങൾ ഉണ്ട്.നമുക്ക് എന്താണോ ഇഷ്ടം അത് കണ്ടെത്തി ഫോളോ ചെയ്യുക.പേഷ്യൻസോടെ ലക്ഷ്യങ്ങൾക്ക് വേണ്ടി സ്മാർട്ട് വർക്ക് ചെയ്യുക .നമ്മുടെ ഗോൾസ് വിഷ്വലൈസ് ചെയ്തു മുന്നോട്ട് പോയാൽ നമുക്ക് എന്താണോ ആഗ്രഹം ,അത് നേടി എടുക്കുവാൻ സാധിക്കും ” : രവീണ സഞ്ജീവ്

 

ഓൺലൈൻ ഷോപ്പിങ്ങിൽ തരംഗമായി കേരളത്തിൽ നിന്നുള്ള ഓൺലൈൻ ഫാഷൻ സ്റ്റോർ | GOOSEBERY®

Advertisement