ലൈഫിലെ ഒരു ധീരമായ തീരുമാനം,ഇന്ന് 6 മാസം കൊണ്ട് 500 + ഓർഡറുകൾ | LITTLE DETAIL
തന്റെ ലൈഫിലെ ഏറ്റവും അനിശ്ചിതമായ ഘട്ടം പിന്നീട് ലൈഫിലെ തന്നെ ഏറ്റവും ശക്തമായ ഒരു ഫൗണ്ടേഷൻ ആയി മാറുമെന്ന് ജൂഡിയ ഒരിക്കലും കരുതിയിരുന്നില്ല.
കുന്നംകുളം സ്വദേശിയായ 28 വയസ്സുള്ള ജൂഡിയ ഷിജി – പ്രൊഫെഷണലി ഒരു ആർക്കിടെക്റ്റാണ്,നിലവിൽ തൃശ്ശൂരിലെ തേജസ് കോളേജ് ഓഫ് ആർക്കിടെക്ചറിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു, ഒപ്പം തന്നെ ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി ചെയ്യുന്നു ..തന്റെ ലൈഫിലെ ഏറ്റവും അനിശ്ചിതമായ ഘട്ടം പിന്നീട് ലൈഫിലെ തന്നെ ഏറ്റവും ശക്തമായ ഒരു ഫൗണ്ടേഷൻ ആയി മാറുമെന്ന് ജൂഡിയ ഒരിക്കലും കരുതിയിരുന്നില്ല.

ആറ് മാസം മുമ്പ് പ്രസവാവധിക്കാലത്ത്, ജീവിതം ഭാരമേറിയതായി തോന്നിയ ദിവസങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു.. സുരക്ഷിതമായ സ്ഥിരമായ വരുമാനള്ള ജോലിയിൽ നിന്നും, ഒരിക്കൽ താൻ അഭിമാനിച്ചിരുന്ന ഒരു ദിനചര്യയിൽ നിന്നും ജൂഡിയക്ക് ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു.
“ഞാൻ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ? എന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ടിരുന്ന, തനിക്ക് തന്നെ പൂർണ്ണമായും നഷ്ടപ്പെട്ടതായി തോന്നിയ നിമിഷങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിരുന്നു.ആ കടന്നു പോയ ദിവസങ്ങൾ കൂടുതൽ ശക്തയും, ക്ഷമയും, ഉള്ള ഒരു പുതിയ പതിപ്പിലേക്ക് ജൂഡിയയെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുക ആയിരുന്നു.
ഹാംപറുകൾ, റിട്ടേൺ ഗിഫ്റ്റുകൾ, സിഗ്നേച്ചർ ഐറ്റം ആയ കസ്റ്റമൈസ്ഡ് പെഗ് ഡോൾസ്, ക്ലേ ഫ്രെയിമുകൾ എന്നിങ്ങനെ പേഴ്‌സണലൈസ്ഡ് ഗിഫ്റ്റ് പ്രോഡക്റ്റുകൾ നിർമ്മിച്ച് സെൽ ചെയ്യാൻ ആരംഭിച്ചു.അത് ഇന്ന് കാണുന്ന Little_Detail_By_Iudz എന്ന ബ്രാൻഡ് ആയി വളർന്നു.തന്റെ ലൈഫിലെ അനിശ്ചിതത്വമുള്ള സമയങ്ങളിൽ ഒരു ചെറിയ ചുവടുവയ്പ്പായി തുടങ്ങിയത് പെട്ടെന്ന് അർത്ഥവത്തായ ഒന്നായി മാറി.
ഇന്ന്, വെറും 6 മാസത്തിനുള്ളിൽ, ജൂഡിയ 500+ ഓർഡറുകൾ വിജയകരമായി പൂർത്തിയാക്കി.
വളർച്ച എപ്പോഴും ആത്മവിശ്വാസത്തോടെ ആരംഭിക്കണമെന്നില്ല എന്ന ഓർമ്മപ്പെടുത്തലാണ് ജൂഡിയയുടെ സ്റ്റോറി.ചിലപ്പോൾ, അത് ആരംഭിക്കുന്നത് നിങ്ങളുടെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ പോലും ആയിരിക്കും.നിങ്ങൾക്ക് ഒരു കാര്യം ആരംഭിക്കാൻ പെർഫെക്റ്റ് പ്ലാനോ,ശരിയായ സമയമോ ആവശ്യമില്ല..നിങ്ങൾ സ്റ്റാർട്ട് ചെയ്യുക എന്നതാണ് പ്രധാനം..
ജൂഡിയയുടെ യാത്രയ്ക്ക് പിന്നിൽ ഏറ്റവും വലിയ ശക്തി കുടുംബം ആയിരുന്നു. ഓരോ ചുവടുവയ്പ്പിലും അവളെ പിന്തുണച്ച ഭർത്താവും മാതാപിതാക്കളും എല്ലാം അവൾക്ക് സമയം ആവശ്യമുള്ളപ്പോൾ അവളുടെ കുഞ്ഞിനെ നോക്കി, മുന്നോട്ട് പോകാൻ ഇടം നൽകി..അവർ കാരണം ജൂഡിയ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല.
ഇന്ന്, ജൂഡിയ അഭിമാനത്തോടെ നിൽക്കുന്നു – ഒരു ആർക്കിടെക്ചർ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു, സ്വപ്നമായ പിഎച്ച്ഡി ചെയ്യുന്നു, അതിനോടൊപ്പം സ്വന്തമായി ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്നു..
ചിലപ്പോൾ, ലോകം നിങ്ങളുടെ പ്രോഗ്രസ്സ് കാണണമെന്നില്ല.എന്നാൽ അതിനർത്ഥം നിങ്ങൾ മുന്നോട്ട് പോകുന്നില്ല എന്നല്ല.
Advertisement