സോഷ്യൽ മാർക്കറ്റ് പ്ലേസ് ആപ്പുമായി ഒരു മലയാളി സ്റ്റാർട്ടപ്പ് Snapzter – Local Social App
നിലവിൽ കുവൈറ്റ്, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ സ്നാപ്സ്റ്റർ ആളുകൾ ഉപയോഗിച്ച് വരുന്നു.കാസർഗോഡ് സ്വദേശികൾ ആയ സഹോദരങ്ങൾ അഖിലും അർജുനും നയിക്കുന്ന ഫോക്ക്സ്റ്റോൺ ടെക്നോളജീസ് ആണ് ഈ പ്ലാറ്റ്‌ഫോമിന് പിന്നിൽ.
ലോക്കൽ കമ്മ്യൂണിറ്റികളെ കണക്റ്റ് ചെയ്യാൻ സഹായിക്കുന്ന സോഷ്യൽ മാർക്കറ്റ്പ്ലേസ് ആപ്പാണ് സ്നാപ്സ്റ്റർ.ഓരോ രാജ്യത്തിനും അനുസരിച്ചു അവിടത്തെ ലോക്കൽ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ഓൾ-ഇൻ-വൺ ആപ്പ് ആയി സ്നാപ്സ്റ്റർ പ്രവർത്തിക്കുന്നു.ഒരു യൂസർ ലോഗിൻ ചെയ്തു രാജ്യം സെലക്റ്റ് ചെയ്യുമ്പോൾ ആ രാജ്യത്തിനു അനുസൃതമായുള്ള പ്രാദേശിക ഓഫറുകളും ,ജോലി പോസ്റ്റിംഗുകളും മുതൽ തത്സമയ കമ്മ്യൂണിറ്റി അപ്‌ഡേറ്റുകൾ വരെ സ്നാപ്സ്റ്ററിൽ ലഭ്യമാകുന്നു.മറ്റു സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വിത്യസ്തമായി താമസിക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി ആളുകളെ തമ്മിൽ കണക്റ്റ് ചെയ്യുകയാണ് സ്നാപ്സ്റ്റർ ചെയ്യുന്നത്.നിലവിൽ കുവൈറ്റ്, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ സ്നാപ്സ്റ്റർ ആളുകൾ ഉപയോഗിച്ച് വരുന്നു.കാസർഗോഡ് സ്വദേശികൾ ആയ സഹോദരങ്ങൾ അഖിലും അർജുനും നയിക്കുന്ന ഫോക്ക്സ്റ്റോൺ ടെക്നോളജീസ് ആണ് ഈ പ്ലാറ്റ്‌ഫോമിന് പിന്നിൽ.കുവൈറ്റ്, യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ തരംഗം സൃഷ്ട്ടിച്ച സ്നാപ്സ്റ്റർ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇരുവരും
പുതിയ നഗരങ്ങളിലോ രാജ്യങ്ങളിലോ എത്തുന്ന ആളുകൾ, അവർക്കാവശ്യമുള്ള പാർപ്പിടം, ജോലികൾ, പ്രാദേശിക ഓഫറുകൾ, മികച്ച റെസ്റ്റോറൻ്റ് സജഷൻ എന്നിങ്ങനെ ഉള്ള കാര്യങ്ങൾ കണ്ടെത്തുന്നതിൽ വെല്ലുവിളികൾ നേരിടുന്നതായി ഇരുവരും കണ്ടു. ഓരോ പ്രാദേശിക കമ്മ്യൂണിറ്റികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന മാർക്കറ്റ്‌പ്ലെയ്‌സുമായി സോഷ്യൽ നെറ്റ്‌വർക്കിംഗിനെ ബന്ധിപ്പിച്ചു അതിനൊരു പരിഹാരം കാണുകയായിരുന്നു.ലോക്കൽ സർവ്വീസുകളും സാമൂഹിക ഇടപെടലുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുക എന്ന ലക്ഷ്യം ആണ് സ്നാപ്സ്റ്റർ എന്ന പ്ലാറ്റ്‌ഫോമിന് പിന്നിൽ എന്ന് സ്ഥാപകൻ അഖിൽ സി പറയുന്നു.
“കമ്മ്യൂണിറ്റി ലൈഫിനെ ആത്മാർത്ഥമായി പിന്തുണയ്ക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു ടെക് പ്ലാറ്റ്ഫോം നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം,” സഹസ്ഥാപകൻ അർജുൻ സി നായർ പറയുന്നു. ലോകത്തെവിടെയും പ്രാദേശിക സ്ഥിതിവിവരക്കണക്കുകൾ, ബിസിനസ്സ് കണക്ഷനുകൾ, അവശ്യ വിഭവങ്ങൾ എന്നിവ നൽകിക്കൊണ്ട് ആഗോളതലത്തിൽ കമ്മ്യൂണിറ്റികൾക്ക് പ്രയോജനം ചെയ്യുന്ന ഒരു പ്രശ്ന പരിഹാരമായാണ് ഞങ്ങൾ Snapzter നെ കാണുന്നത്.”
Webpage – https://web.snapzter.com/
Appstore – https://apps.apple.com/us/app/snapzter-local-social-app/id1613990815
Playstore – https://play.google.com/store/apps/details?id=com.snapzter.app