കുട്ടികൾക്കായുള്ള കസ്റ്റമൈസ്ഡ് ഡ്രസ്സുകൾ നിർമ്മിച്ച് നൽകുന്ന സംരംഭം
കുട്ടിക്കാലം മുതൽ ഡ്രസ്സുകളോടും അതിൽ പ്രിന്റ് ചെയ്യുന്ന പൂക്കളോടുമൊക്കെ അജീഷക്ക് വലിയ ഇഷ്ടം ആയിരുന്നു.
എറണാകുളം പെരുമ്പാവൂർ സ്വദേശിനി അജീഷയുടെ സംരംഭമാണ് Aayat Couture കുട്ടികൾക്കുവേണ്ടിയുള്ള കസ്റ്റമൈസ്ഡ് ഡ്രസ്സുകൾ നിർമ്മിച്ച് നൽകുന്നു.പലപ്പോഴും റെഡിമെയ്ഡ് ഡ്രസ്സുകൾ എടുക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉള്ള രീതിയിൽ ഡ്രസ്സുകൾ ലഭിക്കില്ല.എന്നാൽ ഏതൊരാൾക്കും അവരുടെ കുട്ടിയുടെ അളവിൽ അവരുടെ ഇഷ്ട നിറത്തിൽ അവരുടെ ബഡ്ജറ്റിൽ Aayat Couture ഡ്രസ്സുകൾ നിർമ്മിച്ച് നൽകുന്നു.സ്വന്തം മകൾക്ക് വേണ്ടി നിർമ്മിച്ച ഡ്രസ്സ് ആയിരുന്നു പ്രധാന ടേണിങ് പോയിന്റ് ആയി മാറിയത്.മോളുടെ പേര് തന്നെ ആണ് ബിസിനസ്സിനും നൽകിയത്.
ബിസിനസ്സ് സ്റ്റോറി ..
കുട്ടിക്കാലം മുതൽ ഡ്രസ്സുകളോടും അതിൽ പ്രിന്റ് ചെയ്യുന്ന പൂക്കളോടുമൊക്കെ അജീഷക്ക് വലിയ ഇഷ്ടം ആയിരുന്നു..സ്വന്തമായി ഒരു ബൊട്ടീക്ക് എന്നത് അജീഷയുടെ ഡ്രീം ആയിരുന്നു.തയ്യൽ അറിയില്ല എങ്കിലും കൈ വെച്ചു തുന്നി കുഞ്ഞുടുപ്പുകൾ ഇണ്ടാകുമായിരുന്നു .ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ വെക്കേഷൻ ടൈമിൽ ഒക്കെ ആയി ഫാബ്രിക് പെയിന്റിംഗ് , എംബ്രോയിഡറി ,മെഷീൻ എംബ്രോയിഡറി ഒക്കെ പഠിക്കാൻ തുടങ്ങി .പ്ലസ് ടു ഇൽ പഠിക്കുമ്പോൾ ഉടുപ്പു തുന്നൽ മത്സരത്തിന് സ്റ്റേറ്റ് ഇൽ ഫസ്റ്റ് കിട്ടി.അന്ന് തുന്നിയ ഉടുപ്പിന് സ്കൂൾ ഇൽ ടീച്ചേർസിൽ നിന്നും കൂട്ടുകാരിൽ നിന്നും വളരെ പ്രശംസ കിട്ടിയിരുന്നു. പിന്നീട് വെക്കേഷന് ടൈമിൽ തയ്യലും പഠിച്ചു.പിന്നീട് ബികോം ,എംകോം അങ്ങനെ കോളേജ് പഠനത്തിന്റെ തിരക്കുകളിലേക്ക് പോയി.പിന്നീട് മോൾ ഉണ്ടായ ശേഷമാണു അവൾക് വേണ്ടി ഒരുടുപ്പ് തൈക്കാൻ തോന്നിയത്.അങ്ങനെ സ്വന്തം മകൾക്ക് വേണ്ടി ഒരു ഡ്രസ്സ് നിർമ്മിക്കുകയും അതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.അത് കണ്ട ഒരു സുഹൃത്ത് അവളുടെ കുട്ടിക്കായി ബെർത്ത്ഡേ ഫങ്ഷന് വേണ്ടി ഒരുടുപ്പ് ചെയ്തു നൽകുമോ എന്ന് ചോദിച്ചു.
അപ്പോൾ ആണ് ഇതൊരു ബിസിനസ്സ് ആക്കി മാറ്റം എന്ന് ചിന്തിക്കുന്നത്.എന്നാൽ എംകോം വരെ പഠിച്ചിട്ടു സ്റ്റിച്ചിങ് വർക്ക് ചെയ്യുന്നതിനോട് എതിർപ്പുകൾ ഉണ്ടായിരുന്നു.നല്ല ഒരു ജോലി നേടുന്നതിനോട് ആയിരുന്നു എല്ലാവർക്കും താല്പര്യം .”നിനക്ക് എന്താണോ ഇഷ്ടം അത് നീ ചെയ്യൂ” ; എന്ന് ഉമ്മയും Husband ഉം നല്ല സുഹൃത്തുക്കളും സപ്പോർട്ട് നൽകി.അങ്ങനെ Aayat Couture മായി തന്നെ മുന്നോട്ട് പോകുവാൻ അജീഷ തീരുമാനിച്ചു. ഓരോ പുതിയ പുതിയ ഡ്രസ്സുകൾ ചെയ്തു ,ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുമ്പോഴും അതിനെ തേടി ആളുകളും വന്നുകൊണ്ടിരിക്കുന്നു.ജോലിക് പോണമോ അതോ ഇത് തന്നെ കൊണ്ടുപോകണമോ എന്ന കൺഫ്യൂഷൻ അതോടെ മാറി കിട്ടി.ഏറ്റവും സന്തോഷം നൽകിയ കാര്യം തുടക്കത്തിൽ ഇതിനോട് വലിയ താല്പര്യം ഇല്ലായിരുന്ന ഉപ്പയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സപ്പോർട്ട് നൽകുന്നത്.ഇന്ന് ഇന്ത്യയിലും വിദേശത്തു നിന്നുമായി നിരവധി കസ്റ്റമേഴ്സ് Aayat Couture നു ഉണ്ട് .
CLICK HERE TO CONTACT ON WHATSAPP