𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പതിനേഴാം വയസ്സിൽ തുടങ്ങിയ ഇക്കോ ഫ്രണ്ട്‌ലി സ്റ്റാർട്ടപ്പിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ

2000 രൂപ കൊണ്ട് തുടങ്ങിയ തുടങ്ങിയ ഗ്രീൻ ലവർ സ്റ്റോർ എന്ന ബിസിനസ് ഇന്ന് പത്തോളം ഇക്കോ ഫ്രണ്ട്ലി പ്രോഡക്റ്റ് വിൽക്കുന്ന ഒരു സുസ്ഥിര ബ്രാൻഡ് ആയി മാറി.

പത്തനംതിട്ട സ്വദേശി ആകാശിന്റെ സംരംഭം ആണ് Green Love Store തൻറെ പതിനേഴാം വയസ്സിൽ ബാംബൂ ടൂത്ത് ബ്രഷ് എന്ന ആശയം കേരളത്തിൽ അവതരിപ്പിച്ചു കൊണ്ട് ആയിരുന്നു തുടക്കം.ഇന്ന് ബാംബൂ ടൂത്ത് ബ്രഷ് കൂടാതെ ,ബാംബൂ ബോട്ടിലുകൾ , ബാംബൂ കപ്പ്സ്,ബാംബൂ നോട്ട്ബുക്ക് ,ബാംബൂ ബഡ്സ് ,റീ സൈക്കിൾഡ് പേപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ സീഡ് പെൻസിൽ , വേപ്പിന്റെ തടികൊണ്ടുള്ള ചീപ്പ് എന്നിങ്ങനെ വിവിധ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു. ഇപ്പോൾ ഇതാ പത്തൊൻപതാം വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയിരിക്കുകയാണ് ആകാശ്.സുസ്ഥിരതയും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്ന യുവ സംരംഭകൻ എന്ന നിലയിൽ ആണ് ആകാശ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയത്.

green love store
green love store

ആകാശിന്റെ സ്റ്റാർട്ടപ്പ് സ്റ്റോറി ഇങ്ങനെ…

2020ൽ ബിസിനസ് തുടങ്ങുമ്പോൾ അത് പ്രകൃതിയോട് ചേർന്ന് നിൽക്കണമെന്ന് ആകാശിന് നിർബന്ധം ഉണ്ടായിരുന്നു. ആറുമാസത്തെ റിസർച്ചിനു ശേഷമാണ് ബാംബൂ ബ്രഷിനെ കുറിച്ച് അറിയാൻ സാധിച്ചത്. കേരളത്തിൽ അതുവരെ ബാംബൂ ടൂത്ത് ബ്രഷ് എന്ന ആശയം വേറെ ആരും കൊണ്ടുവന്നിട്ടിലായിരുന്നു .അങ്ങനെ ബാംബൂ ടൂത്ത് ബ്രഷിലൂടെ Green Love Store നു തുടക്കമിട്ടു.പതിനേഴാം വയസ്സിൽ ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യണമെന്ന ആശയം മുന്നോട്ട് വെച്ചപ്പോൾ ആദ്യമൊക്കെ എതിർപ്പ് ഉണ്ടായെങ്കിലും പിന്നീട് എല്ലാവരും സപ്പോർട്ട് ചെയ്തു .

2000 രൂപ കൊണ്ട് തുടങ്ങിയ തുടങ്ങിയ ഗ്രീൻ ലവർ സ്റ്റോർ എന്ന ബിസിനസ് ഇന്ന് പത്തോളം ഇക്കോ ഫ്രണ്ട്ലി പ്രോഡക്റ്റ് വിൽക്കുന്ന ഒരു സുസ്ഥിര ബ്രാൻഡ് ആയി മാറി.മൂന്നുവർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് ഇത്രയും ആൾക്കാരിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കാൻ സാധിച്ചതെന്ന് ആകാശ് പറയുന്നു.ബ്രാൻഡിന്റെ ഇൻസ്റ്റഗ്രാം പേജ് വഴിയും വെബ്സൈറ്റിലൂടെയുമാണ് കൂടുതൽ വില്പന നടക്കുന്നത് .അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന മുൻനിരയിൽ നിൽക്കുന്ന ഒരു ബ്രാൻഡ് ആയി മാറണമെന്നാണ് ഗ്രീൻ ലവർ സ്റ്റോറിന്റെ ഫൗണ്ടറായ ആകാശിന്റെ ആഗ്രഹം.നിലവിൽ ഗുജറാത്തിലെ Parul യൂണിവേഴ്സിറ്റിയിൽ അഗ്രികൾച്ചറിൽ ബിരുദത്തിനു പഠിക്കുകയാണ് ആകാശ്.

Advertisement