ആർട്ട് ഡയറക്റ്റർ ജോലിക്കൊപ്പം എൻഎഫ്റ്റി മാർക്കറ്റ് പ്ലേസ് വഴി സ്വന്തം ബിസിനസ്സും
ന്യൂയോർക്ക് സിറ്റി ബിൽബോർഡിൽ അജയ് യുടെ എൻഎഫ്റ്റി ആർട്ട് ഫീച്ചർ ചെയ്തിരുന്നു. ഫൌണ്ടേഷൻ, ഓപ്പൺസീ പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ആണ് അജയ് തന്റെ ആർട്ട് വർക്കുകൾ സെൽ ചെയ്യുന്നത്.
കണ്ണൂർ സ്വദേശി അജയ് പുരുഷോത്തമൻ, ബാംഗ്ലൂർ ബേസ്ഡ് കമ്പനിയിൽ സീനിയർ ആർട്ട് ഡയറക്റ്റർ ആയി വർക്ക് ചെയ്യുന്നതിനൊപ്പം തന്നെ ആർട്ട് വർക്കുകൾ ചെയ്ത് എൻഎഫ്റ്റി മാർക്കറ്റ്പ്ലേസിൽ സെൽ ചെയ്യുകയും ചെയ്യുന്നു.ഇതിനോടകം 1000 ൽ അധികം ആർട്ട് വർക്കുകൾ എൻഎഫ്റ്റി മാർക്കറ്റ്പ്ലേസ് വഴി സെൽ ചെയ്തു കഴിഞ്ഞു.മാത്രമല്ല ന്യൂയോർക്ക് സിറ്റി ബിൽബോർഡിൽ അജയ് യുടെ എൻഎഫ്റ്റി ആർട്ട് ഫീച്ചർ ചെയ്തിരുന്നു. ഫൌണ്ടേഷൻ, ഓപ്പൺസീ പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ആണ് അജയ് തന്റെ ആർട്ട് വർക്കുകൾ സെൽ ചെയ്യുന്നത്.
2015 മുതൽ അജയ് ബിറ്റ്കോയിൻ ,എതേറിയം പോലുള്ള ക്രിപ്റ്റോ കറൻസികളിൽ ഇൻവെസ്റ്റ് ചെയ്യുമായിരുന്നു.2021 ൽ ആണ് ആർട്ട് വർക്കുകൾ സെൽ ചെയ്യാൻ ആയുള്ള ബ്ലോക്ക് ചെയ്ൻ സ്‌പേസ് വന്നത്.പേ ഔട്ട് ക്രിപ്റ്റോ കറൻസിയിൽ ആണ് ലഭിക്കുക.അതിൽ താല്പര്യം തോന്നിയ അജയ് ആർട്ട് വർക്കുകൾ ബ്ലോക്ക് ചെയ്ൻ സ്‌പേസിൽ സെൽ ചെയ്യാൻ തുടങ്ങി.അത് അജയ് യുടെ ലൈഫിലെ ഒരു ടേണിങ് പോയിന്റ് ആയി മാറി. സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാൻ സാധിച്ചു ,മാത്രമല്ല ഗ്ലോബലി അജയ് യുടെ ആർട്ട് വർക്കുകൾ റെക്കഗനൈസ് ചെയ്യപ്പെടുകയും ചെയ്തു.ആഡ് ഏജൻസിക്ക് വേണ്ടി ജോലി ചെയ്യുന്നതിനൊപ്പം സൈഡായി എൻഎഫ്റ്റി മാർക്കറ്റ്പ്ലേസ് ബിസിനസ്സും മുന്നോട്ട് കൊണ്ട് പോകുന്നു.സ്വന്തം ആർട്ട് വർക്കുകൾ സെൽ ചെയ്യുക മാത്രമല്ല മറ്റുള്ളവരുടെ ആർട്ട് വർക്ക് വാങ്ങി കൂടിയ വിലക്ക് റീസെൽ ചെയ്യുകയും ചെയ്യുന്നു.
കുട്ടിക്കാലം മുതൽ കാർട്ടൂണിനോട് ഒക്കെ അതിയായ ഇഷ്ടം ഉണ്ടായിരുന്ന അജയ് പ്ലസ്ടു പഠനത്തിന് ശേഷം ഗ്രാഫിക് ഡിസൈനിങ് & ആനിമേഷൻ ഡിപ്ലോമ കോഴ്‌സിന് ജോയിൻ ചെയ്തു.അവതാർ മൂവി റിലീസ് ആയ സമയം ആയിരുന്നു അത്.അത് വല്ലാതെ ഇൻസ്പയർ ചെയ്തു.
അങ്ങനെ ആണ് അജയ് ആർട്ടിന്റെ ലോകത്തേക്ക് കടക്കുന്നത്.അജയ് യുടെ ആർട്ട് വർക്കുകൾ ഗ്ലോബലി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് എൻഎഫ്റ്റി സ്‌പേസിലേക്ക് കടന്നതിലൂടെ ആണ്.ന്യൂയോർക്ക് സിറ്റി ബിൽബോർഡിൽ ഫീച്ചർ ചെയ്യുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 4000 ആപ്ലിക്കേഷനിൽ 20 പേരെ സെലക്റ്റ് ചെയ്തതിൽ ഒരാൾ അജയ് ആയിരുന്നു..