കണ്ണൂരിൽ നിന്നുള്ള Shabeeb, Nadeem എന്നിവർ ചേർന്ന് തുടങ്ങിയ Penalong ഇന്ന് വളർന്നുവരുന്ന ഒരു ട്രാവൽ & ഔട്ട്ഡോർ ലൈഫ്സ്റ്റൈൽ ബാഗ് ബ്രാൻഡാണ്.
ഇന്നത്തെ ബിസിനസിന് തുടക്കം കുറിച്ചത് ഏകദേശം രണ്ട് വർഷം മുൻപ്, ഒരു ചെറിയ പാഷൻ പ്രോജക്ടിലൂടെയായിരുന്നു.
2023-ലാണ് ഷബീബ് ആദ്യമായി ബാഗ് നിർമ്മിക്കുന്നത്.അന്ന് ഇന്ത്യയിൽ നിന്ന് ആരും ഇത്തരമൊരു ബാഗ് ചെയ്തതായി കണ്ടിരുന്നില്ല. കുറച്ചുകാലം ഇത് നിർമ്മിച്ചു. പിന്നീട് ഒരു ഇൻഫ്ലുവൻസർ സമാനമായ രീതിയിൽ ഷൂ ബോക്സ് ഉപയോഗിച്ചു ബാഗ് നിർമ്മിക്കുന്നത് കണ്ടു. പിന്നീട് 2024-ൽ Adidas-ന്റെ Shoe Box Bag പുറത്തിറങ്ങിയതും കണ്ടു.അത് ഷബീബിന് ജീവിതത്തിലെ വലിയൊരു നേട്ടമായി തോന്നി.
View this post on Instagram
ഇതായിരുന്നു Penalong-ന്റെ യാത്രയിൽ ആത്മവിശ്വാസം നൽകുന്ന പ്രധാന നിമിഷങ്ങളിലൊന്ന്.ബ്രാൻഡ് ഒഫീഷ്യലി ആരംഭിച്ചിട്ട് ഇപ്പോൾ മൂന്ന് മാസം മാത്രം. എന്നാൽ ഈ ചെറിയ കാലയളവിൽ തന്നെ ദിവസവും ശരാശരി 10–20 ഓർഡറുകൾ ലഭിക്കുന്ന നിലയിലേക്ക് Penalong വളർന്നു.
പ്രതിമാസം ഏകദേശം ₹4 ലക്ഷം വരെ ടേൺഓവർ നേടാനും സാധിക്കുന്നു.
Premium travel & outdoor lifestyle bags ആണ് Penalong പ്രധാനമായും ഒരുക്കുന്നത്. യാത്രയ്ക്കും ദൈനംദിന ഉപയോഗത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഓരോ ഉൽപ്പന്നവും ഡിസൈൻ ചെയ്യുന്നത്.ബാഗുകളുടെ നിർമാണത്തിൽ ഉപയോഗിക്കുന്നത് 350 GSM, 100% cotton dyed woven fabric ആണ്.കൂടാതെ, ബാഗിന്റെ straps-ൽ Paracord rope straps ഉപയോഗിക്കുന്നതും Penalong-ന്റെ പ്രത്യേകതയാണ്.
വെറും കാഴ്ചയിൽ ഭംഗിയുള്ള ബാഗുകൾ എന്നതിലുപരി design, durability, usability, customer satisfaction എന്നിവയ്ക്ക് പ്രാധാന്യം നൽകുകയാണ് ലക്ഷ്യം.
പുതിയൊരു ബ്രാൻഡ് ആരംഭിക്കുമ്പോൾ സ്വാഭാവികമായും നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു.Product development, customer trust നേടിയെടുക്കൽ, marketing, ശരിയായ audience-നെ കണ്ടെത്തൽ തുടങ്ങിയവയായിരുന്നു പ്രധാന വെല്ലുവിളികൾ.എന്നാൽ ഓരോ പ്രശ്നവും ഒരു learning opportunity ആയി കണ്ടുകൊണ്ട് ഉൽപ്പന്നത്തിലും ഡിസൈനിലും തുടർച്ചയായി മാറ്റങ്ങൾ കൊണ്ടുവന്നു.ഇതിനിടയിൽ സിനിമാ താരങ്ങൾ പോലും Penalong-ന്റെ ബാഗുകൾ തിരഞ്ഞെടുക്കാൻ തുടങ്ങി. 🎬✨
ഇനി ലക്ഷ്യം?
ഇത് വെറും ഒരു ബാഗ് ബിസിനസായി കാണുന്നില്ല. കൂടുതൽ unique designs അവതരിപ്പിച്ച്, customer satisfaction കൂടുതൽ മെച്ചപ്പെടുത്തി, ഇന്ത്യയിൽ നിന്ന് വളർന്നുവരുന്ന ഒരു premium travel & outdoor lifestyle brand ആക്കുകയാണ് സ്വപ്നം
View this post on Instagram
Advertisement