𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ലൈറ്റ് ഫിറ്റിങ്ങുകളുടെ ചിലവിൽ വിപ്ലവകരമായ കുറവ് വരുത്തി ഒരു സംരംഭം | Decobox

ഒരു വീട്ടിലേക്ക് ആവശ്യമായ ഡെക്കറേറ്റീവ് ലൈറ്റ് പ്രോഡക്റ്റുകൾ എല്ലാം ഒരൊറ്റ കുടക്കീഴിൽ നൽകുകയാണ് Decobox ചെയ്യുന്നത്

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അജുവിന്റെ സംരംഭമാണ് Avizakta Enterprises .കഴിഞ്ഞ പത്തു വർഷമായി പാനൽ ലൈറ്റ് .ഹാങ്ങിങ് ലൈറ്റ് ,ജംക്ഷൻ ലൈറ്റ് , സീലിംഗ് ലൈറ്റ് ,ഫാൻസി ലൈറ്റുകൾ , ക്രിസ്റ്റൽ ചാൻഡ്‌ലേഴ്‌സ് എന്നിങ്ങനെ വിവിധ ലൈറ്റ് പ്രോഡക്റ്റുകൾ മാനുഫാക്ച്ചർ ചെയ്‌തു വരുന്നു.37 ൽ അധികം ബ്രാൻഡുകൾക്ക് വേണ്ടി ലൈറ്റ് പ്രോഡക്റ്റുകൾ നിർമ്മിച്ച് നൽകുന്നതിനൊപ്പം തന്നെ കേരളത്തിൽ വിവിധ ഇടങ്ങളിലായുള്ള ലൈറ്റ് നിർമ്മാണ പരിശീലന യൂണിറ്റുകളിലേക്ക് വേണ്ട പ്രോഡക്റ്റുകളും നൽകി വരുന്നു. Avizakta Enterprises ന്റെ സബ്സിഡറി ആണ് Decobox .ഒരു വീട്ടിലേക്ക് ആവശ്യമായ ഡെക്കറേറ്റീവ് ലൈറ്റ് പ്രോഡക്റ്റുകൾ എല്ലാം ഒരൊറ്റ കുടക്കീഴിൽ നൽകുകയാണ് Decobox ചെയ്യുന്നത്.പ്രൊഡക്റ്റുകൾ ഡയറക്റ്റ് മാനുഫാക്ച്ചർ ചെയ്യുന്നതിനാൽ ഫാക്റ്ററി പ്രൈസിൽ ആണ് പ്രൊഡക്റ്റുകൾ Decobox ലൂടെ നൽകുന്നത്.കസ്റ്റമേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഇതിലൂടെ വലിയൊരു തുക വീട് പണിയിൽ സേവ് ചെയ്യാൻ സാധിക്കുന്നു.Decobox തുടങ്ങി രണ്ടര വർഷം പിന്നിടുമ്പോൾ തന്നെ 525 ഡയറക്റ്റ് പ്രോജക്റ്റുകൾ കംപ്ലീറ്റ് ചെയ്തു കഴിഞ്ഞു.ഇതിലൂടെ വിവിധ കസ്റ്റമേഴ്‌സിന് ഏകദേശം 58 ലക്ഷം രൂപയുടെ മെറ്റിരിയൽ കോസ്റ്റ് സേവ് ചെയ്തു നല്കാൻ Decobox നു സാധിച്ചു.കൂടാതെ ലൈറ്റിങ്ങുമായി ബന്ധപ്പെട്ട കൺസൾട്ടേഷനും Decobox നൽകി വരുന്നു.അതിലൂടെ ലൈറ്റിങ്മാൻ ഓഫ് കേരളം എന്ന വിശേഷണവും അജുവിന്‌ ലഭിച്ചു.ഒരു വീട് വെക്കുമ്പോൾ ലൈറ്റിങ്ങുമായി ബന്ധപ്പെട്ട എന്ത് സംശയത്തിനും Decobox നെ ബന്ധപ്പെടാം.

ബിസ്സിനസ്സുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ഫാമിലിയിൽ ജനിച്ച അജുവിന്റെ ആഗ്രഹം എന്നാൽ സ്വന്തമായി എന്തെങ്കിലും ചെയ്യുക എന്നത് ആയിരുന്നു.പ്ലസ്ടു മുതൽ തന്നെ ചെറിയ ചെറിയ സൈഡ് ബിസിനസ്സും ,ജോലിയും ഒക്കെ ചെയ്താണ് മുന്നോട്ട് പോയിരുന്നത്.ബാംഗ്ലൂർ കുറച്ചു നാൾ ജോലി ചെയ്ത ശേഷം അക്കൗണ്ട്സ് അസിസ്റ്റന്റ് ആയി ദുബായിലേക്ക് .പിന്നീട് അക്കൗണ്ട്സ് ഹെഡ് ആയെങ്കിലും ആഗ്രഹം സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നത് ആയിരുന്നു.അങ്ങനെ ആണ് നാട്ടിൽ 2013 ൽ ലൈറ്റ് മാനുഫാക്ച്ചറിങ് യൂണിറ്റ് തുടങ്ങുന്നത്.കുടുബ ശ്രീ ,കേരളത്തിലെ ജയിലുകളിലുമൊക്കെ ലൈറ്റ് ഉത്പന്ന നിർമ്മാണ ക്ലാസുകൾ നൽകി അവർക്ക് വേണ്ട മെറ്റീരിയൽസ് എത്തിച്ചു.അങ്ങനെ മുന്നോട്ട് പോകുമ്പോൾ ആണ് വെള്ളപ്പൊക്കവും ,കൊറോണയും വരുന്നത്.അത് ബിസിനസ്സിനെ നല്ല രീതിയിൽ ബാധിച്ചു.ക്രെഡിറ്റ് നൽകിയത് ഒന്നും കിട്ടാത്ത സ്ഥിതി ,സ്റ്റാർട്ട് ചെയ്ത ഡിസ്ട്രിബൂഷൻ കമ്പനി മുന്നോട്ട് കൊണ്ട് പോകുവാൻ പറ്റാത്ത അവസ്ഥ ,പല സ്റ്റാഫുകളെയും പിരിച്ചു വിടേണ്ടി വന്നു.അപ്പോൾ തോന്നിയ ഐഡിയ ആണ് Decobox ,ഫാക്ടറി പ്രൈസിൽ ഡയറക്റ്റായി ഉത്പന്നങ്ങൾ കസ്റ്റമേഴ്‌സിന് നൽകി.അത് ക്ലിക്ക് ആവുകയും,അതിലൂടെ പ്രതിസന്ധി തരണം ചെയ്യാൻ അജുവിന്‌ കഴിയുകയും ചെയ്തു.

എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിൽ ആയപ്പോഴും തളരാതെ പ്രതിസന്ധികളെ ചവിട്ടുപടി ആക്കി മുന്നോട്ട് പോയതിലൂടെ ആണ് അജുവിന്‌ വിജയിക്കാൻ സാധിച്ചത്.അത് മാത്രം അല്ല Decobox എന്ന ആശയത്തിലൂടെ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ നിരവധി ആളുകൾക്ക് ലൈറ്റിങ് മെറ്റീരിയൽസ് കോസ്റ്റിൽ വലിയൊരു തുക സേവ് സേവ് ചെയ്ത് നൽകാനും സാധിക്കുന്നു..

Advertisement