𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കേരളത്തിൽ നിന്നും ഒരു ഇന്റർനാഷണൽ ഗ്രിൽ ബ്രാൻഡ് | The Grillax

6 ജീവനക്കാരുമായി തുടങ്ങിയ Grillax ൽ ഇന്ന് 225 ഓളം ജീവനക്കാർ വർക്ക് ചെയ്യുന്നു.ഏകദേശം 24 കോടി രൂപ ആണ് നിലവിലെ വാർഷിക ടേണോവർ.

കോഴിക്കോട് സ്വദേശി ശരീഫും സുഹൃത്ത് ഗഫൂറും ചേർന്ന് 2019 ൽ മേത്തോട്ടുതാഴം എന്ന സ്ഥലത്ത് .20 പേർക്ക് മാത്രം ഇരിക്കാവുന്ന സീറ്റിങ് കപ്പാസിറ്റിയിൽ 6 ജീവനക്കാരുമായി തുടങ്ങിയ റെസ്ട്രോ കഫേ ബ്രാൻഡ് ആണ് The Grillax .വൈകിട്ട് മാത്രം തുറക്കുന്ന , ദിവസം ഒരു 15000 രൂപയുടെ കച്ചവടം നടക്കുന്ന ഒരു റെസ്റ്റോറന്റ് അതായിരുന്നു ലക്ഷ്യം.എന്നാൽ ഫുഡ് ഇൻഡസ്ട്രിയിലെ ശരീഫിന്റെ 16 വർഷത്തെ എക്സ്പീരിയൻസും ,ഗഫൂറിന്റെ 26 വർഷത്തെ എക്സ്പീരിയൻസും കൂടെ ആയപ്പോൾ The Grillax 9 ഔട്ലറ്റുകളിലേക്ക് വളർന്നു.ഇന്ന് കോഴിക്കോട്, കൊച്ചി ,കണ്ണൂർ ,തൃശൂർ ,പെരുമ്പാവൂർ എന്നിവിടങ്ങളിൽ The Grillax ഔട്ലറ്റുകൾ ഉണ്ട്.ദുബായിൽ പുതിയ ഔട്ലറ്റ് ആരംഭിച്ചതിലൂടെ ഇന്ത്യക്ക് വെളിയിലേക്കും Grillax സാന്നിധ്യം വിപുലീകരിച്ചു.കമ്പനിയുടെ നേരിട്ടുള്ള ഔട്ലറ്റുകൾ കൂടാതെ ഫ്രാഞ്ചൈസി മോഡലിലും Grillax എല്ലായിടത്തേക്കും സേവനം വാപിപ്പിച്ചു കൊണ്ടിരിക്കുന്നു. 6 ജീവനക്കാരുമായി തുടങ്ങിയ Grillax ൽ ഇന്ന് 225 ഓളം ജീവനക്കാർ വർക്ക് ചെയ്യുന്നു.ഏകദേശം 24 കോടി രൂപ ആണ് നിലവിലെ വാർഷിക ടേണോവർ.

എൻജിനിയറിങ് പഠനത്തിന് ശേഷം കാറ്ററിങ് മേഖലയിലേക്ക് തിരിഞ്ഞ ശരീഫിന്റെ സ്വപ്നം ആയിരുന്നു സ്വന്തമായി ഒരു ഫുഡ് ബ്രാൻഡ് അങ്ങനെ സുഹൃത്തുമായി ചേർന്നാണ് The Grillax ആരംഭിച്ചത്.മറ്റു റെസ്റ്റോറന്റുകളിൽ നിന്നും The Grillax നെ വ്യത്യസ്തമാകുന്നത് ഷെഫിനെ ഡിപ്പൻഡ് ചെയ്യേണ്ടി വരുന്നില്ല എന്നത് ആണ്.ഒരു ഫുഡ് ടെക് കമ്പനി ആയി ആണ് The Grillax പ്രവർത്തിക്കുന്നത്.ധാരാളം സാങ്കേതികവിദ്യകളും പ്രീസെഷൻ മെഷിനറികളും ഉപയോഗിക്കുന്നു.അതിലൂടെ ഹ്യൂമൻ ഡിപെൻഡൻസി കുറക്കാനും,എല്ലാ ഔട്ട്‌ലെറ്റുകളിലും രുചിയിലും ഗുണനിലവാരത്തിലും സ്ഥിരത നിലനിർത്താനും,ഫുഡ് വെസ്റ്റേജ് ഒഴിവാക്കാനും ,ഭക്ഷണച്ചെലവും ഓവർഹെഡുകളും കുറയ്ക്കാനും അതിലൂടെ ലാഭം വർദ്ധിപ്പിക്കാനും സാധിക്കുന്നു..The Grillax പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഗ്രിൽഡ് ഫുഡ്‌സിൽ ആയതിനാൽ ലോകത്തിന്റെ ഏതു ഭാഗത്തും അത് അക്സപ്റ്റ് ചെയുന്നു എന്നതും Grillax ന്റെ ഒരു യൂണിക്‌ സെല്ലിങ് പ്രൊപോസിഷൻ ആണ്.ശരീഫിനും,ഗഫൂറിനും ഒപ്പം മറ്റൊരു സുഹൃത്ത് റെമിലും Grillax ന്റെ ഭാഗമായി.Grillax കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ ഉള്ള നീക്കത്തിൽ ആണ് മൂവരും.

Advertisement