കോർപ്പറേറ്റ് ജോലി വേണ്ട എന്ന് വെച്ച് സ്വന്തം ബിസിനസ്സുമായി മുന്നോട്ട് | Zuboc എന്ന ക്രാഫ്റ്റ് & ഗിഫ്റ്റ് പാക്കേജിങ് ബ്രാൻഡ് ബിൽഡ് ചെയ്ത ആയിഷ നിത
എൻജിനിയറിങ് പഠന ശേഷം മൾട്ടി നാഷണൽ ഐറ്റി കമ്പനിയിൽ ജോബ് ഓഫർ ലഭിച്ചിട്ടും അത് വേണ്ട എന്ന് വെച്ച് തന്റെ സ്വന്തം ബിസിനസ്സുമായി മുന്നോട്ട് പോകുന്ന ഒരാളാണ് മലപ്പുറം സ്വദേശിനി ആയിഷ നിത.കോളേജിൽ പഠിക്കുമ്പോൾ തന്റെ ആർട്ട് വർക്കുകൾ ചെയ്യാൻ ആയി തുടങ്ങിയ instagram പേജിൽ നിന്നും ഇന്ന് എത്തി നിൽക്കുന്നത് Zuboc എന്ന ബ്രാൻഡിൽ ആണ്.ഉയർന്ന നിലവാരമുള്ള, ഹാൻഡ്‌മേഡ് എൻവലപ്പ് ,സസ്‌റ്റൈനബിൾ & ഇക്കോ ഫ്രണ്ട്ലി പാക്കേജിങ് ഓപ്‌ഷനുകൾ,വാക്സ് സീലുകളും വാക്സ് സ്റ്റാമ്പുകളും , വ്രാപ്പിംഗ് ഷീറ്റുകൾ, ജേണലിംഗ് നോട്ട്ബുക്കുകൾ എന്നിങ്ങനെ വിവിധ ക്രാഫ്റ്റ് & ഗിഫ്റ്റ് പാക്കേജിങ് ഉത്പങ്ങൾ സെൽ ചെയ്യുന്നു.സോഷ്യൽ മീഡിയ വഴിയും സ്വന്തം ഇകോമേഴ്‌സ് വെബ്‌സൈറ്റ് വഴിയും ആണ് വിപണി കണ്ടെത്തുന്നത്.80% ഉൽപ്പന്നങ്ങളും സ്വന്തം പ്രൊഡക്ഷൻ ആണ്.ആർട്ടിസ്റ്റുകൾക്കും ക്രാഫ്റ്റേഴ്‌സിനും വേണ്ടി ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കുക എന്നതായിരുന്നു Zuboc ന്റെ ലക്ഷ്യം.ഒരു സ്ത്രീ ഒരു സ്ത്രീക്ക് വേണ്ടി നിലകൊള്ളുന്നില്ലെങ്കിൽ, പിന്നെ ആരാണ് അത് ചെയ്യുക?പരസ്പരം നിലകൊള്ളുന്നതിന്റെ ശക്തിയുടെ തെളിവായി, ടീമിലെ 90% പേരും സ്ത്രീകളുള്ള ഒരു ബ്രാൻഡായി സുബോക്ക് വളർന്നു.
2018 ൽ എൻജിനിയറിങ്ങിന് പഠിക്കുമ്പോൾ വാട്ടർ കളർ പെയിന്റിംഗുകളും മറ്റും ഷെയർ ചെയ്യാൻ ആണ് Ayishas_art_space തുടങ്ങുന്നത്. ആ സമയത്താണ് കാലിഗ്രാഫിയോടുള്ള ഇഷ്ടം തിരിച്ചറിയുന്നതും faux കാലിഗ്രാഫിയിൽ തുടങ്ങി പിന്നീട് മോഡേൺ കാലിഗ്രാഫിയിൽ പ്രാവീണ്യം നേടുകയും ചെയ്തു.അങ്ങനെ കൈകൊണ്ട് എഴുതിയതും വരച്ചതുമായ വിവാഹ ക്ഷണക്കത്തുകളും ക്യൂറേറ്റഡ് ഹാംപറുകളും നിർമ്മിക്കാൻ തുടങ്ങി.സ്വന്തം കൈകൊണ്ട് നിർമ്മിച്ച ഗിഫ്റ്റുകൾ ആരുടെയെങ്കിലും പ്രിയപ്പെട്ട നിമിഷങ്ങളുടെ ഭാഗമായി മാറിയെന്ന് അറിയുന്നത് അത്യധികം സംതൃപ്തി നൽകുന്നതായിരുന്നു.ക്രമേണ അത് കോളേജ് ചെലവുകൾ വഹിക്കാൻ കഴിയുന്ന തരത്തിൽ ഇൻകം നൽകുവാൻ തുടങ്ങി.ചില വർക്കുകൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചപ്പോൾ വൈറൽ ആവുകയും അതിലൂടെ കൂടുതൽ ഓർഡറുകൾ ലഭിക്കുകയും ചെയ്തു.
എഞ്ചിനീയറിംഗിന്റെ മൂന്നാം വർഷം, പ്ലേസ്‌മെന്റ്സീസണിൽ ടിസിഎസിൽ നിന്ന് ഓഫർ ലഭിച്ചു. കോർപ്പറേറ്റ് കരിയർ പിന്തുടരുക അല്ലെങ്കിൽ തന്റെ വളർന്നുവരുന്ന ബിസിനസ്സ് വികസിപ്പിക്കുക എന്നീ രണ്ട് തിരഞ്ഞെടുപ്പുകൾ നേരിടേണ്ടി വന്നപ്പോൾ, ഉപ്പ ആയിഷയുടെ തീരുമാനത്തിൽ കൂടെ നിൽക്കുകയും ,സംരംഭകത്വം പിന്തുടരാൻ പ്രോത്സാഹിപ്പികുകയും ചെയ്തു.
ഒരു ചെറുകിട ബിസിനസ്സ് ഉടമ എന്ന നിലയിൽ, ഉത്പന്നങ്ങൾ സോഴ്സ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ആയിഷ, മറ്റുള്ളവർക്ക് ഉത്പന്നങ്ങൾ സോഴ്സ് ചെയ്യുന്നത് എളുപ്പമാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തിൽ ആണ് Zuboc ആരംഭിക്കുന്നത്. ആർട്ടിസ്റ്റുകൾക്കും ക്രാഫ്റ്റേഴ്‌സിനും വേണ്ടി ഒരു കമ്മ്യൂണിറ്റി അതായിരുന്നു സുബോക്.കുടുംബത്തിന്റെ പിന്തുണ ബിസിനസ്സിൽ നിർണായകമായിരുന്നു.ഉമ്മയും സഹോദരിയും അവരുടെ ക്രിയേറ്റിവ് ആശയങ്ങളും സപ്പോർട്ടും നൽകി.ഒടുവിൽ അവർ ബിസിനസിൽ പങ്കാളികൾ ആവുകയും ചെയ്തു.ബിസിനസ്സ് കൃത്യമായി ഒബ്സർവ് ചെയ്തിരുന്ന ഉപ്പ സഹസ്ഥാപകനും സുബോക്കിന്റെ നട്ടെല്ലുമായി മാറി.അങ്ങനെ zuboc ഒരു കുടുംബ സംരംഭമായി മാറുകയും ചെയ്തു.ഓരോ അംഗവും ബിസിനസ്സിൽ നിർണായക പങ്ക് വഹിക്കുന്നു.
അങ്ങനെ കോളേജ് പഠനകാലത്ത് ഒരു സൈഡ് ഹസ്സലായി തുടങ്ങിയ സംരംഭം ഇന്ന് Zuboc എന്ന ബ്രാൻഡ് ആയി വളർന്നു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിന്റെ ഭംഗി പ്രതിഫലിപ്പിക്കുന്ന ഒരു കുടുംബം നയിക്കുന്ന സ്വപ്നമാണ് zuboc എന്ന് ആയിഷ പറയുന്നു
Advertisement