𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

6000 രൂപ നിക്ഷേപത്തിൽ തുടങ്ങിയ ആയ്യുർവേദിക് വെൽനസ്സ് ബ്രാൻഡ് | Watercolour Organics

ഇന്ന് രണ്ടു വർഷം പിന്നിടുമ്പോൾ പത്തോളം പ്രൊഡക്ടുകൾ വിപണിയിൽ എത്തിക്കുവാനും ഇന്ത്യ കൂടാതെ മറ്റു ഏഴ് രാജ്യങ്ങളിൽ കൂടി വിപണി കണ്ടെത്തുവാനും കഴിഞ്ഞു.

കൊല്ലം അഞ്ചൽ സ്വദേശി Mohammed Shah യുടെ സംരംഭമാണ് Watercolour Organics.ഹെയർ ഓയിൽ , അലോവര ജെൽ ,ഫേസ് പാക്ക് ,ഹണി എന്നിങ്ങനെ പത്തോളം ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു. ഇരുപത്തിമൂന്നാം വയസ്സിൽ വെറും 6000 രൂപ നിക്ഷേപത്തിൽ ഹെയർ ഓയിൽ നിർമ്മിച്ച് ആയിരുന്നു തുടക്കം . ഇന്ന് രണ്ടു വർഷം പിന്നിടുമ്പോൾ പത്തോളം പ്രൊഡക്ടുകൾ വിപണിയിൽ എത്തിക്കുവാനും ഇന്ത്യ കൂടാതെ മറ്റു ഏഴ് രാജ്യങ്ങളിൽ കൂടി വിപണി കണ്ടെത്തുവാനും കഴിഞ്ഞു.സ്വന്തം ഇകോമേഴ്‌സ് വെബ്സൈറ്റ് വഴിയും , ആമസോൺ ഫ്ലിപ്കാർട്ട് പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴിയുമാണ് വിപണി കണ്ടെത്തുന്നത്.

TKM കോളേജിൽ ബികോം പഠന ശേഷം പലയിടങ്ങളിലും ദിവസ വേദനത്തിനു ജോലി ചെയ്തു.ഹെയർ നന്നായി നീട്ടി വളർത്തിയതിനാൽ ജോലി കിട്ടാൻ ബുദ്ധിമുട്ടി .പല സ്ഥാപനങ്ങളും റിജക്റ്റ് ചെയ്തു.അങ്ങനെ അവസാനം ഒരു മെഡിക്കൽ സ്റ്റോറിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി. സ്വന്തം ബ്രാൻഡ് എന്നത് ഒരു സ്വപ്നം ആയിരുന്നു.കോളേജിൽ പഠിക്കുമ്പോഴേ WC എന്ന ബ്രാൻഡ് നെയിമും ലോഗോയും ഒക്കെ തയ്യാറാക്കി വെച്ചിരുന്നു.എന്നാൽ എന്ത് ,എപ്പോൾ തുടങ്ങും എന്നൊന്നും അറിയില്ലായിരുന്നു.

അങ്ങനെ ആയുർവേദത്തിന്റെ ഡിമാൻഡും ,എഫക്ടീവ്‌നസ്സും മനസ്സിലാക്കി ആയുർവേദ ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഒരു ഐഡിയ തോന്നി.പിന്നീട് അതിനെ പറ്റി കൂടുതൽ റിസേർച് ചെയ്തു ,ഒഴിവ് സമയങ്ങളിൽ പലയിടങ്ങളിലേക്കും യാത്രകൾ ചെയ്തു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി.ശേഷം വേണ്ട ലൈസൻസ് ഒക്കെ നേടി 6000 രൂപ ഉപയോഗിച്ചു ഹെയർ ഓയിൽ ബിസിനസ്സ് തുടങ്ങി.പിന്നീട് ഒരു ആയുർവേദ കമ്പനിയുടെ യൂണിറ്റ് റെന്റിനു എടുത്തു പ്രൊഡക്ഷൻ സ്റ്റാർട്ട് ചെയ്തു. തുടക്കത്തിൽ ഡെയിലി ഏകദേശം 20 ബോട്ടിൽ വീതം സെൽ ചെയ്യാൻ സാധിച്ചു .ക്വാളിറ്റിയും റിസൾട്ടും മനസ്സിലാക്കിയവർ വീണ്ടും വീണ്ടും വാങ്ങി ഉപയോഗിച്ചു .

ഒരു വർഷത്തോളം ഹെയർ ഓയിൽ മാത്രം ആയിരുന്നു പ്രൊഡക്റ്റ് .അതിലൂടെ തന്നെ ആഗ്രഹം പോലെ സ്വന്തമായി കമ്പനി സ്‌പേസ് എടുക്കുവാനും ,തിരുവനന്തപുരത്ത് പ്രൊഡക്ഷൻ യൂണിറ്റ് തുടങ്ങുവാനും കഴിഞ്ഞു.പിന്നീട് കസ്റ്റമേഴ്‌സിന്റെ ആവശ്യപ്രകാരം ഓരോ പ്രൊഡക്ടുകൾ ലോഞ്ച് ചെയ്തു . Wc alovera shampoo,Wc shikakai ഷാംപൂ ,Wc herbal thali ഷാംപൂ ,എന്നിങ്ങനെ 3 തരം ഷാമ്പുകൾ ,Wc facepack
Wc aloevera Gel എന്നീ സ്കിൻ കെയർ പ്രൊഡക്ടുകൾ ,Wc honey amla ,Wc honey ഗാർലിക് എന്നീ ഫുഡ് പ്രൊഡക്ടുകളും അവതരിപ്പിച്ചു .ഇന്ന് wc hairoil 100-150 ബോട്ടിലുകൾ ഡെയിലി വിൽക്കുന്നുണ്ട് .USA , UK, Australia, Germany, Uae, Canada പോലുള്ള വിദേശ രാജ്യങ്ങളിലേക്കും ഷിപ്പ് ചെയ്തു നൽകുകയും ചെയ്യുന്നു.

 

https://www.watercolourorganics.com/

Advertisement