Lawyer ആണ് ഐഎഎസ് കോച്ചിങ് ചെയ്യുന്നു ഒപ്പം പാഷനിലൂടെ പിറന്ന സംരംഭം Candy Mandy UAE
Candy Mandy UAE ജിസിസി രാജ്യങ്ങളിൽ ഉടനീളം സർപ്രൈസ് ഗിഫ്റ്റ് ഹാമ്പറുകൾ ഉൾപ്പടെയുള്ള ക്രാഫ്‌റ്റ് ഉത്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നു, ഡെലിവറിങ് ഹാപ്പിനെസ്സ് എന്ന കോൺസെപ്റ്റിൽ ആണ് Candy Mandy UAE തുടങ്ങിയത്.
വിവാഹ ശേഷം കുടുംബം,കുട്ടികൾ,ജോലി അതിനിടയിൽ സ്വന്തം പാഷൻ ഒക്കെ ഉപേക്ഷിച്ചവർ ആവും കൂടുതൽ പേരും.എന്നിട്ട് സാഹചര്യങ്ങളെ പഴിചാരി മുന്നോട്ട് പോകും.എന്നാൽ ഏതു സാഹചര്യത്തിലും പാഷനും ഒപ്പം അതിനായുള്ള തീക്ഷണമായ ആഗ്രഹവും ഉണ്ടെങ്കിൽ എല്ലാം സാധ്യമാകും എന്നാണ് കണ്ണൂർ സ്വദേശിനി ഷെഫീന ഷഹബാസിനു പറയുവാൻ ഉള്ളത്
ഷെഫീന ഷഹബാസ് പ്രൊഫഷണലി ഒരു അഡ്വക്കേറ്റ് ആണ് ,കഴിഞ്ഞ ഏഴു വർഷമായി ദുബായിൽ സെറ്റിൽ ചെയ്തിരിക്കുന്ന ഷെഫീന ഫിനാൻഷ്യൽ ക്രിമിനോളജി ഡിപ്പാർട്ട്മെന്റിൽ AML ഓഫീസർ ആയി ജോലി ചെയ്യുന്നു.ഒപ്പം ഐഎഎസ് എന്ന ലക്ഷ്യത്തിനായി കോച്ചിങ് ചെയ്യുന്നു .3 വയസ്സുള്ള ഒരു കുട്ടിയുടെ പേരന്റ് കൂടി ആയ ഷെഫീന തന്റെ പാഷൻ ഫോളോ ചെയ്യുവാൻ @candy_mandy_uae എന്ന സംരംഭവും മുന്നോട്ട് കൊണ്ട് പോകുന്നു.ഒപ്പം കൂക്കിങ്ങിനോടുള്ള താല്പര്യം കൊണ്ട് അതിനായി ഒരു യൂട്യൂബ് ചാനലും റൺ ചെയ്യുന്നു.ഒരു ലോയർ,സ്റ്റുഡന്റ്,പേരന്റ് ,സംരംഭക എന്നിങ്ങനെ തന്റെ എല്ലാ റോളും ഭംഗിയായി നിറവേറ്റുവാൻ ഷെഫീനക്ക് സാധിക്കുന്നത് കൃത്യമായ പ്ലാനിങ്ങും അതിലുപരി ആഗ്രഹങ്ങൾ നേടി എടുക്കുവാനുള്ള അതിയായ ആഗ്രഹവും കൊണ്ടാണ്. ഷെഫീനയുടെ സപ്പോർട്ട് സിസ്റ്റം ഹസ്ബൻഡ് ഷഹബാസ് തന്നെ ആണ്.ഇരുവരുടെയും തിരക്കേറിയ ജോലികൾക്കിടയിലും ഹാപ്പിനെസ്സ് നൽകുന്നത് ഷെഫീനയുടെ സംരംഭമായ Candy Mandy UAE ആണ്.
Candy Mandy UAE ജിസിസി രാജ്യങ്ങളിൽ ഉടനീളം സർപ്രൈസ് ഗിഫ്റ്റ് ഹാമ്പറുകൾ ഉൾപ്പടെയുള്ള ക്രാഫ്‌റ്റ് ഉത്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നു, ഡെലിവറിങ് ഹാപ്പിനെസ്സ് എന്ന കോൺസെപ്റ്റിൽ ആണ് Candy Mandy UAE തുടങ്ങിയത്.ഓരോ ഗിഫ്റ്റുകളും സർപ്രൈസ് ആയി ഡെലിവറി ചെയ്യുമ്പോൾ അവരുടെ മുഖത്തു ഉണ്ടാവുന്ന ഹാപ്പിനസ്സും ,കിട്ടുന്ന ഫീഡ്ബാക്കുകളും ആണ് ഏറ്റവും വലിയ സന്തോഷം നൽകുന്നത്.ഒരു ബെസ്റ്റ് ഫ്രണ്ടിന് ഗിഫ്റ്റ് ഹാമ്പർ ചെയ്തു നൽകി അത് സ്റ്റാറ്റസ് ഇട്ടപ്പോൾ അതിലൂടെ ഓർഡർ ലഭിച്ചു. അങ്ങനെ ഓർഡറുകൾ വന്നു തുടങ്ങിയപ്പോൾ ഹസ്ബൻഡ് ആണ് ഒരു ഐഡന്റിറ്റി വേണം എന്ന് പറയുകയും ഒരു ഇൻസ്റ്റ പേജ് സ്റ്റാർട്ട് ചെയ്യുകയും ചെയ്തത്.3 ഡിജിറ്റിൽ തുടങ്ങി ഇന്ന് 6 അക്ക സംഖ്യാ വരെ അതിലൂടെ വരുമാനം ലഭിക്കുന്നു.പാഷൻ ഉള്ള സ്കിൽ ഉള്ള വീട്ടമ്മമാരെ സപ്ലയർ ആയി വെച്ച് കൊണ്ട് ആണ് ആണ് എല്ലാ ജിസിസി രാജ്യങ്ങളിലും സർവീസ് നൽകുന്നത്.അതിലൂടെ പല വീട്ടമ്മമാർക്കും കൂടാതെ ഡെലിവറി ചെയ്യുന്ന ഡ്രൈവേഴ്‌സിനും ഒരു വരുമാനം നൽകുവാനും ഷെഫീനക്ക് കഴിയുന്നു.പാഷനും നേടാൻ ഉള്ള ആഗ്രഹവും ഉണ്ടെകിൽ ലൈഫിനോട് ഒരിക്കലും മടുപ്പ് തോന്നില്ല എന്നാണ് ഷെഫീനക്ക് പറയുവാൻ ഉള്ളത്.
Advertisement