കേക്കിനോടുള്ള ഇഷ്ടം കൊണ്ട് കേക്ക് ബേക്കിങ് പ്രൊഫഷൻ ആയി തിരഞ്ഞെടുത്ത കാതറിൻ മരിയ
വിദ്യ എൻജിനീയറിങ് കോളേജിൽ 2022ൽ ക്രിസ്തുമസ് സെലിബ്രേഷനോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ 18 കിലോ തൂക്കമുള്ള കേക്ക് നിർമ്മിച്ചു ശ്രദ്ധ നേടി.
കേക്കിനോടുള്ള ഇഷ്ട്ടം കൊണ്ട് കേക്ക് ബേക്കിങ് ഒരു പ്രൊഫഷൻ ആയി തിരഞ്ഞെടുത്ത ഒരാളാണ് തൃശൂർ എറവ് സ്വദേശിനി കാതറിൻ മരിയ.. ചെറുപ്പം മുതൽ കേക്കിനോട് നല്ല ഇഷ്ടമായിരുന്ന കാതറിൻ ചെറിയതോതിലുള്ള ഓർഡറുകൾ സ്വീകരിച്ച് ചെയ്തു കൊടുത്തിരുന്നു.പ്ലസ് ടു കഴിഞ്ഞപ്പോഴാണ് ഇത് ഒരു പ്രൊഫഷനായി തിരഞ്ഞെടുക്കാം എന്ന് തീരുമാനിച്ചത്.ശേഷം മൂന്ന് കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി.തന്റെ ക്രിയേറ്റിവിറ്റി കൊണ്ടും ,വിപണിയിൽ ഉള്ള കേക്കുകളേക്കാൾ കൂടുതൽ രുചിയും മേന്മയും ഉള്ളതിനാലും നല്ല രീതിയിൽ ഓർഡറുകൾ ലഭിച്ചു.ലാഭത്തേക്കാൾ ഉപരി ഗുണനിലവാരമുള്ള കേക്കുകൾ ആവശ്യക്കാർക്ക് കൊടുക്കുന്നതിനാണ് കാതറിൻ പ്രാധാന്യം നൽകിയത്.നിലവിൽ കൊമേഴ്‌സിൽ ബിരുദം ചെയ്യുന്ന കാതറിന്റെ പാഷൻ മുഴുവൻ ബേക്കിങ്ങിനോടാണ്.
അഞ്ഞൂറിലധികം ഓർഡർസ് ഇതിനോടകം തന്നെ ചെയ്തു കഴിഞ്ഞു.എൻഗേജ്മെന്റ്,ഹൽദി,വെഡിങ്,ബേബി ഷവർ, ബാപ്റ്റിസം, ബർത്ഡേ,ഹോളി കമ്മ്യൂണിയൻ, റീയൂണിയൻ,എന്നിങ്ങനെ വിവിധ തരം സെലിബ്രേഷൻ കേക്ക് ഓർഡറുകൾ കസ്റ്റമേഴ്സിന്റെ ഇഷ്ടപ്രകാരം ചെയ്തു കൊടുക്കുന്നു.
cathy_bakefarm എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപെട്ട് തുടങ്ങിയതോടെ പല ജില്ലകളിൽ നിന്നും സ്പെഷ്യൽ കസ്റ്റമൈസ്ഡ് തീം കേക്ക് ഓർഡറുകൾ വരുന്നുണ്ട്.കപ്പ് കേക്ക്, കേക്ക് സിക്ക്ൾസ്, കേക്ക് പോപ്സ്, ബ്രൗണി, ജാർ കേക്ക്, മാക്രോൺസ്, ഡോണട്ട്,ഹോംമേയ്ഡ് ചോക്ലേറ്റ്സ് എന്നിവ അടങ്ങുന്ന ടേബിൾ സെറ്റ് ,കുട്ടികൾ ഇഷ്ടപ്പെടുന്ന രീതിയിൽ കാർട്ടൂൺ ക്യാരക്ടർ കേക്ക് ഒക്കെ ആവശ്യാനുസരണം ചെയ്തു നൽകുന്നു.
വിദ്യ എൻജിനീയറിങ് കോളേജിൽ 2022ൽ ക്രിസ്തുമസ് സെലിബ്രേഷനോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ 18 കിലോ തൂക്കമുള്ള കേക്ക് നിർമ്മിച്ചു ശ്രദ്ധ നേടി.അതിലൂടെ കൂടുതൽ ആളുകളിലേക്ക് cathy bakefarm ന്റെ സ്വാദ് എത്തിക്കാനും ഓർഡറുകൾ നേടുവാനും കഴിഞ്ഞു. പൊതുവേ ആളുകളുമായി ഇടപഴകാൻ താൽപര്യമില്ലാത്ത ഒരു പ്രകൃതമായിരുന്ന കാതറിന് ബേക്കിംഗ് തുടങ്ങിയതിനു ശേഷം അനവധി ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കുവാൻ കഴിഞ്ഞു.ബേക്കിംഗ് ഒരു പാഷൻ ആയിരുന്ന കാലം മുതലേ മാതാപിതാക്കൾ അതിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി എല്ലാവിധ പിന്തുണയും നൽകിയിരുന്നു.സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിനെ പറ്റി ചേട്ടനും ,മേഖലയിൽ വരുന്ന പുതിയ പുതിയ അറിവുകളെ കുറിച്ച് പറഞ്ഞു നൽകുന്നത് കസിൻസുമാണ്.
“ലക്ഷ്യവും പ്രയത്നിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ ഏതൊരു വ്യക്തിക്കും വിജയത്തിന്റെ പടവുകൾ നിഷ്പ്രയാസം കയറാം. ആഗ്രഹങ്ങൾ നാളേക്ക് നീട്ടി വെക്കരുത്. മറഞ്ഞുകിടക്കുന്ന കഴിവുകൾ കണ്ടെത്തി അവയെ കൊണ്ടുവരാൻ ഓരോ മനുഷ്യനും സാധിക്കണം: കാതറിൻ മരിയ “