കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഫുൾ ടൈം ട്രാവലേഴ്‌സ് ആയി മാറിയ ദമ്പതികൾ
പ്രതിവർഷം 14 ലക്ഷം രൂപ ശമ്പളവും പ്രതിമാസം 20,000 രൂപയിൽ കൂടുതൽ ആനുകൂല്യങ്ങളും ലഭിച്ചിട്ടും ജോലിയിൽ സംതൃപ്തി ഉണ്ടായിരുന്നില്ല
കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഫുൾ ടൈം ട്രാവലേഴ്‌സ് ആയി മാറിയ ദമ്പതികൾ ആണ് ഗുഡ്ഗാവിൽ നിന്നുള്ള ചർച്ചിത് കുമാറും പങ്കാളിയായ ശ്വേതാംബ്രി സോണിയും .ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സേവിങ്സ് നിർമ്മിച്ച് ആറ് മാസം പുതിയൊരു ലൈഫ് സ്റ്റൈൽ പരീക്ഷിക്കാൻ തീരുമാനിച്ചു.അവർ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ കൊണ്ടെന്റ് ക്രിയേറ്റ് ചെയ്തു സോഷ്യൽ മീഡിയ കൊളാബിലൂടെ വരുമാനം നേടുന്നു.
ഹർചിത് കുമാർ വിവിധ ട്രാവൽ കമ്പനികളുമായി ചേർന്ന് വർക്ക് ചെയ്തിരുന്നു.പ്രതിവർഷം 14 ലക്ഷം രൂപ ശമ്പളവും പ്രതിമാസം 20,000 രൂപയിൽ കൂടുതൽ ആനുകൂല്യങ്ങളും ലഭിച്ചിട്ടും ജോലിയിൽ സംതൃപ്തി ഉണ്ടായിരുന്നില്ല എന്ന് ഹർചിത് മണികൺട്രോളറിനോട് പറഞ്ഞു.സെയിൽസ് മേഖലയിൽ വർക്ക് ചെയ്തിരുന്ന സോണിക്കും ലൈഫ് സ്‌ട്രെസ്ഫുൾ ആയിരുന്നു.ആറ് മാസം പുതിയൊരു ലൈഫ് സ്റ്റൈൽ പരീക്ഷിക്കാൻ തീരുമാനിച്ചു എങ്കിലും ഇനി പഴയ ലൈഫിലേക്ക് തിരികെ പോകില്ല എന്ന് ഹർചിത് പറയുന്നു.
Advertisement