𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പ്രൊഫഷണൽ ജോബിനൊപ്പം പാഷനെ ഒരു സംരംഭമാക്കി മാറ്റിയ ദമ്പതികൾ | Paachu’s Mom’s Delights

അസിസ്റ്റന്റ് പ്രൊഫസ്സർ ആയ അബ്ജയും സീനിയർ സോഫ്റ്റ്‌വെയർ ആർകിടെക്റ്റ് ആയ ധനഞ്ജയനും ബേക്കിങ്ങിനോടും കുക്കിങ്ങിനോടുമുള്ള പാഷനെ ഒരു സംരംഭമാക്കി മാറ്റുകയായിരുന്നു

തിരുവനന്തപുരം പോത്തൻകോട് സ്വദേശികളായ അബ്ജയും ഭർത്താവ് ധനഞ്ജയനും ചേർന്ന് നടത്തുന്ന സംരംഭമാണ് Paachu’s Mom’s Delights (paachus.moms).അസിസ്റ്റന്റ് പ്രൊഫസ്സർ ആയ അബ്ജയും സീനിയർ സോഫ്റ്റ്‌വെയർ ആർകിടെക്റ്റ് ആയ ധനഞ്ജയനും ബേക്കിങ്ങിനോടും കുക്കിങ്ങിനോടുമുള്ള പാഷനെ ഒരു സംരംഭമാക്കി മാറ്റുകയായിരുന്നു.കസ്റ്റമൈസ്ഡ് ബെർത്ത്ഡേയ് കേക്കുകൾ, വെഡിങ് കേക്കുകൾ , ഡോഗ് കേക്ക് ,ഡെസേർട്ട് ടേബിൾ ,ഷുഗർ ഫ്രീ പ്ലം കേക്ക് ,ബീറ്റ്റൂട്ട് സ്ക്വാഷ് എന്നിവ ആണ് പ്രധാന ഉത്പന്നങ്ങൾ. കൂടാതെ യമ്മി യുമായ് എന്ന പേരിൽ കാഷ്യൂ കുക്കീസും വിപണിയിൽ എത്തിക്കുന്നുണ്ട്.ജോലിക്കിടെ കിട്ടുന്ന ഒഴിവു സമയങ്ങളിൽ കേക്കുകൾ നിർമ്മിച്ച് 2016 ൽ ആണ് തുടക്കമിട്ടത് . പിന്നീട് 2020 ൽ സ്മാൾ സ്കെയിൽ മാനുഫാക്ച്ചറിങ് യൂണിറ്റ് ആയി രജിസ്റ്റർ ചെയ്യുകയും 2 സ്റ്റാഫിനെ നിയമിക്കുകയും ചെയ്തു.എങ്കിലും ബേക്കിംഗ് പൂർണ്ണമായും ഇരുവരും തന്നെ ആണ് ഇപ്പോഴും ചെയ്യുന്നത്.

2016 ൽ ഹസ്ബന്റിന്റെ ഓഫീസിലെ ഫുഡ് ഫെസ്റ്റിലേക്ക് ഷുഗർ ഫ്രീ ലഡു ഉണ്ടാക്കി നൽകിയത് ആയിരുന്നു പ്രധാന ടേണിങ് പോയിന്റ്.ഫുഡ് ഫെസ്റ്റിൽ അവരുടെ സ്റ്റാൾ വിൻ ചെയ്യുകയും ,ഷുഗർ ഫ്രീ ലഡുവിനു നല്ല അഭിപ്രായം ലഭിക്കുകയും ചെയ്‌തു.അതിലൂടെ ഷുഗർ ഫ്രീ പ്രൊഡക്ടിനു ഓർഡർ കൂടി ലഭിച്ചു.പിന്നീട് ക്രിസ്മസിന് വീട്ടിൽ പ്ലം കേക്ക് നിർമ്മിച്ച് ഓഫീസിൽ കൊടുത്തു വിട്ടു.അതിനും നല്ല ഫീഡ് ബാക്ക് ലഭിക്കുകയും പ്ലം കേക്കിനു ഓർഡർ ലഭിക്കുകയും ചെയ്തു.കുക്കിങ്ങിനോട് ഉള്ള ഇഷ്ട്ടം കൊണ്ട് പല ഷെഫ് പ്രോഗ്രാമുകളും കാണാറുണ്ടായിരുന്നു.അങ്ങനെ പല പരീക്ഷണങ്ങളും നടത്തി പരിമിതികൾക്കുള്ളിൽ നിന്ന് 10 -15 കേക്കുകൾ ഡെലിവറി ചെയ്തു.ഇതൊരു ബിസിനസ്സ് ആക്കി കൂടെ എന്ന സജഷൻ വന്നെങ്കിലും 2 പേരുടെയും ഫ്രീ ടൈമിൽ ഓർഡർ അനുസരിച്ചു ചെയ്യാം എന്ന് തീരുമാനിച്ചു.

മാർക്കറ്റിൽ ലഭ്യമാവുന്ന കേക്കുകളിൽ മിക്കതിലും പലതരം കെമിക്കൽസ് ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാവുകയും ,അത്തരത്തിൽ ഉള്ള അൺ ഹെൽത്തി കേക്ക് തന്നെ അല്ലെ സ്വന്തം മോനും ഭാവിയിൽ കഴിക്കേണ്ടി വരുക എന്ന ചിന്തയിൽ ആണ് ഹെൽത്തി ഫുഡ് പ്രോഡക്റ്റുകൾ നിർമ്മിക്കാം എന്ന് 2018 ൽ ഡിസൈഡ് ചെയ്യുന്നത്.മകനെ വീട്ടിൽ വിളിക്കുന്നത് പാച്ചു എന്നാണ്.ഓരോ ഹെൽത്തി പ്രോഡക്റ്റും നിർമിക്കുന്നത് അവനു വേണ്ടി കൂടി ആണ്.അങ്ങനെ Paachu’s Mom’s Delights എന്ന പേരും നൽകി.കൂടുതൽ ഓർഡറുകൾ എടുത്തു ചെയ്യുവാൻ തുടങ്ങി , ഒരു ഓവൻ 5 എണ്ണമായി മാറി.വീടിന്റെ കാർ പോർച്ച് ബേക്കിങ് യൂണിറ്റ് ആക്കി മാറ്റുകയും ചെയ്തു.ജോലിക്കിടയിലും ബേക്കിങ്ങിനോടുള്ള പാഷനെ ഒരു സംരംഭമാക്കി ഒരു പോലെ മുന്നോട്ട് കൊണ്ട് പോകുകയാണ് ഇരുവരും.

Advertisement