പേരന്റ്സിനായി തുടങ്ങിയ കേരളത്തിൽ നിന്നുള്ള സംരംഭം CRINK
പേരന്റിംഗ് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്.തെറ്റായ പേരന്റിംഗ് കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കും .പല പേരന്റ്സും ട്രെഡീഷണൽ ആയുള്ള പേരന്റിംഗ് ആണ് ഫോളോ ചെയ്യുന്നത്.കുട്ടികൾക്കു നല്ല വിദ്യാഭ്യാസം കൊടുക്കും ,ഡിസിപ്ലിൻ പഠിപ്പിക്കും,പക്ഷെ അവരുടെ ഇമോഷൻസ് പരിഗണിക്കില്ല.അതിനു വളരെ വലിയ പ്രാധാന്യം ആണ് ഉള്ളത്.അത് അവരുടെ ഫ്യുച്ചറിനെ തന്നെ ബാധിക്കും.പണ്ട് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം ആയിരുന്നു കരിയർ ഓപ്‌ഷൻസ് ഉണ്ടായിരുന്നത്.ഇന്ന് അതിനോടൊപ്പം ഇമോഷണൽ ഹെൽത്തിനും വളരെ വലിയ പ്രാധാന്യം ആണ് ഉള്ളത്.അത് കരിയറിൽ മാത്രമല്ല ലൈഫിലും വളരെ ഇമ്പോർട്ടന്റ് ആണ്.ഈ ഒരു സ്‌പേസിൽ ആണ് crink എന്ന സംരംഭം തുടങ്ങുന്നത്.പേരന്റിംഗിൽ കൃത്യമായ ഗൈഡ്‌ലൈൻസ് പേരന്റ്സിനു നൽകുന്നു.അങ്ങനെ നല്ലൊരു യുവ തലമുറയെ ബിൽഡ് ചെയ്‌തെടുക്കുന്നത്തിൽ ഒരു പങ്കും വഹിക്കുന്നു. crink എന്ന സംരംഭത്തിന്റെ കഥ ഇങ്ങനെ ,

മറിയം ,ശ്രുതി എന്നീ സുഹൃത്തുക്കൾ ചേർന്നാണ് crink എന്ന സംരംഭം തുടങ്ങുന്നത്.എഞ്ചിനീയറായ മറിയം നാല് കുട്ടികളുടെ അമ്മയാണ്.തന്റെ കുട്ടികൾക്ക് ഹോം സ്‌കൂളിങ് ആണ് മറിയം നൽകുന്നത്.പ്രിൻസിപ്പൽ ആയും ,അക്കാദമിക് കോർഡിനേറ്റർ ആയുമൊക്ക വർക്ക് ചെയ്തിരുന്ന മറിയവും സുഹൃത്ത് ശ്രുതിയും പേരന്റിംഗിനെ കുറിച്ചും അവരുടെ വിദ്യാഭ്യാസ രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുക പതിവായിരുന്നു.സുഹൃത്ത് വലയത്തിലും , ഫാമിലിയിലും ഒക്കെ ഉള്ള പേരന്റ്സും കുട്ടികളും തമ്മിൽ വഴക്കിടുമ്പോളും ,മറ്റു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സൊല്യൂഷനായി മറിയത്തിനെയും ,ശ്രുതിയെയും വിളിക്കുമായിരുന്നു.അങ്ങനെ പേരന്റ്സിനെ ഹെൽപ്പ് ചെയ്യുവാൻ എന്തങ്കിലും ചെയ്യണം എന്ന ചിന്തയിൽ Parenting Without Frustration എന്ന ടോപിക്കിൽ ഒരു പ്രോഗാം ലോഞ്ച് ചെയ്തു.അതിൽ കേരളത്തിൽ നിന്നും ഇരുപതോളം പേരന്റ്സ് പങ്കെടുത്തു.കുറച്ചു കാര്യങ്ങൾ സെറ്റ് ചെയ്തപ്പോൾ അവരുടെ ലൈഫിൽ ചേഞ്ചസ് വരുന്നത് കണ്ടപ്പോൾ മുന്നോട്ട് തന്നെ പോകാം എന്ന് തീരുമാനിച്ചു .അങ്ങനെ ആണ് crink എന്ന സംരംഭം ജനിച്ചത്.നിലവിൽ പേരന്റിംഗ് ടോപ്പിക്കിൽ വിവിധ പ്രോഗ്രാമുകൾ നൽകുന്നത് കൂടാതെ വിർച്വൽ ആയി Personalized Mentoring കൂടെ നൽകുന്നു. crink ടീമിൽ അതിനായി സൈക്കോളജിസ്റ്റും,സൈക്കാർട്ടിസ്റ്റും,പീഡിയാട്രീഷ്യനുമൊക്കെ ഒക്കെ ഉണ്ട്.കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ മൂന്നോളം ഗ്രാന്റുകളും,ഗൃഹലക്ഷ്മിയും ക്ലബ് എഫ് എമും തിരഞ്ഞെടുത്ത 25 മികച്ച സ്ത്രീ സംരംഭകളിൽ ഒന്നായും crink മാറി.
ഇപ്പോൾ നിലവിൽ ഇന്ത്യയിൽ നിന്ന് കൂടാതെ യുകെ ,us ,ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പേരന്റ്സും crink ഉപയോഗിക്കുന്നു
Advertisement