𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഐടി ജോബ് ഉപേക്ഷിച്ചു നിറങ്ങളുടെ ലോകത്തേക്ക് | Kukkoosnest | Kalakrithi | Darsana sajeev

തന്റെ പാഷൻ ഫോളോ ചെയ്തു തന്നെ മികച്ച വരുമാനം നേടുവാൻ സാധിച്ചതോടെ ദർശന ഐടി ജോലി ഉപേക്ഷിച്ചു ഫുൾ ടൈം ബിസിനസ്സിലേക്ക് കടക്കുകയായിരുന്നു.

നിങ്ങൾ നിങ്ങളുടെ പാഷൻ എന്താണോ അത് ഫോളോ ചെയ്യുക അല്ലെങ്കിൽ എന്താണോ ചെയ്യുന്നത് അതിനൊപ്പം പാഷൻ കൂടെ ഫോളോ ചെയ്യാൻ ശ്രമിക്കുക.അങ്ങനെ പാഷൻ ഫോളോ ചെയ്തു നിറങ്ങളുടെ ലോകത്ത് സ്വന്തം സംരംഭം പടുത്തുയർത്തിയ യുവ സംരംഭക ആണ് തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശിനി ദർശന .kukkoosnest ലൂടെ മനോഹരങ്ങളായ കേരള മ്യുറൽ പെയിന്റിങ്ങുകൾ ചെയ്തു നൽകുന്നു.ഒപ്പം kalakrithi_official ലൂടെ മറ്റു ആർട്ടിസ്റ്റുകളുമായും ചേർന്ന് കേരള മ്യൂറൽ പെയിന്റിംഗ് & ഹോം ഡെക്കോർ പ്രോഡക്റ്റുകൾ ചെയ്തു നൽകുന്നു.

കേരള മ്യുറൽ ക്യാൻവാസ്,വുഡ് & ബാംബൂ ആർട്ട് വർക്കുകൾ,ടെറാകോട്ട പോട്ടുകൾ ഒക്കെ ആണ് കാലകൃതിയുടെ പ്രധാന ഉത്പന്നങ്ങൾ. ഓരോ ഉത്പന്നത്തിലും കസ്റ്റമറുടെ ആവശ്യം അനുസരിച്ചു കസ്റ്റമൈസേഷൻ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. യുഎസ് ,യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ നിന്നും കസ്റ്റമേഴ്‌സിനെ നേടുവാൻ ദർശനക്ക് കഴിഞ്ഞു.വിദേശ രാജ്യങ്ങളിൽ കേരള ആർട്ട് വർക്കുകൾക്ക് നല്ല ഡിമാന്റ് ആണ് ഉള്ളത്.ഓർഡർ അനുസരിച്ചു ഇന്റർനാഷണൽ ഷിപ്പിംഗ് ഓപ്‌ഷൻ ലഭ്യമാണ്.

പ്രൊഫഷണലി എൻജിനിയർ ആയ ദർശന ദുബൈയിൽ ഐടി ജോലിക്കിടയിലും ടൈം കിട്ടുമ്പോൾ തന്റെ പാഷൻ ആയ പെയിന്റിംഗ് ചെയ്യുമായിരുന്നു.ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ യാന്ത്രികമായ ഐടി ജോബ് ദർശന മടുത്തിരുന്നു.2020 ൽ ഡെലിവറി ടൈമിൽ ആണ് ദർശന നാട്ടിലേക്ക് തിരികെ വരുന്നത്.കൊറോണ ലോക്ക് ഡൌൺ കാലം ആയതിനാൽ മുഴുവൻ സമയവും വീട്ടിൽ തന്നെ ആയപ്പോൾ സ്വയം ഹാപ്പി ആയിരിക്കുവാൻ കൂടുതലായി ആർട്ട് വർക്കുകൾ ചെയ്യുകയും അത് പോസ്റ്റ് ചെയ്യുവാൻ ആണ് പെറ്റ് നെയിമിൽ @kukkoosnest സ്റ്റാർട്ട് ചെയ്യുന്നതും.പയ്യെ പയ്യെ ഫോളോവെഴ്‌സ് കൂടുകയും അതിലൂടെ ഓർഡറുകൾ വരുവാനും തുടങ്ങി. ഓർഡറുകൾ സ്വയം മാനേജ് ചെയ്യവുന്നതിലും കൂടുതൽ ആയപ്പോൾ മറ്റു ആർട്ടിസ്റ്റുകളുമായും കൊളാബ് ചെയ്തു വർക്ക് ചെയ്യുവാനായി @kalakrithi_official സ്റ്റാർട്ട് ചെയ്തു.തന്റെ പാഷൻ ഫോളോ ചെയ്തു തന്നെ മികച്ച വരുമാനം നേടുവാൻ സാധിച്ചതോടെ ദർശന ഐടി ജോലി ഉപേക്ഷിച്ചു ഫുൾ ടൈം ബിസിനസ്സിലേക്ക് കടക്കുകയായിരുന്നു.

Advertisement