𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കനേഡിയൻ പിആർ ഉണ്ടായിട്ടും സ്വന്തം നാട്ടിൽ സംരംഭവുമായി പയസ് സെബാസ്റ്റ്യൻ | Rapha Med Systems

ഹൈഡ്രജൻ തെറാപ്പിക്ക് വേണ്ടിയുള്ള ഇൻഹലേഷൻ മെഷീനുകളും അതിനായുള്ള എക്സ്പീരിയസ് സെന്ററുകളും ആണ് Rapha Med Systems നൽകി വരുന്നത്.

ഇന്നത്തെ യുവ തലമുറ വിദേശത്തേക്ക് ജോലി നോക്കി പോകുമ്പോൾ കനേഡിയൻ പിആർ കിട്ടിയിട്ടും നാട്ടിൽ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്ന ആഗ്രഹത്തിൽ തിരികെ എത്തി സ്വന്തം സംരംഭം ആരംഭിച്ച ഒരാളാണ് ചാലക്കുടി സ്വദേശി പയസ് സെബാസ്റ്റ്യൻ.

പയസ് സെബാസ്റ്റ്യൻ തുടങ്ങിയ സംരംഭം ആണ് Rapha Med Systems .ഹൈഡ്രജൻ തെറാപ്പിക്ക് വേണ്ടിയുള്ള ഇൻഹലേഷൻ മെഷീനുകളും അതിനായുള്ള എക്സ്പീരിയസ് സെന്ററുകളും ആണ് Rapha Med Systems നൽകി വരുന്നത്.നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതിനാൽ ഹൈഡ്രജൻ തെറാപ്പിയുടെ സ്വീകാര്യത വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അതിനായി ഒരു ഇൻഹലേഷൻ മെഷീനും ,ഹൈഡ്രജൻ തെറാപ്പി സർവീസ് ആയി നൽകുവാൻ എക്സ്പീരിയൻസ് സെന്ററുകളും നൽകുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ കമ്പനി ആണ് Rapha Med Systems . ഫ്രാഞ്ചൈസി മോഡലിൽ കേരളത്തിൽ അൻപതോളം എക്സ്പീരിയൻസ് സെന്ററുകൾ തുറക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം..ഇതിനോടകം തന്നെ യുഎസ്സിൽ നിന്നും നിരവധി എൻക്വയറികൾ Rapha Med Systems നു ലഭിച്ചിട്ടുണ്ട്.

മോളിക്യുലാർ ഹൈഡ്രജൻ (H₂) നേരിട്ട് ശ്വസിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാണ് ഹൈഡ്രജൻ ഇൻഹലേഷൻ മെഷീൻ.ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും,കോശങ്ങളുടെ വീണ്ടെടുക്കലിനും ടിഷ്യൂകളുടെ കേടുപാടുകൾ തീർക്കാനും, തലച്ചോറിന്റെ ആരോഗ്യത്തെയും മാനസിക പ്രവർത്തനങ്ങളെയും സപ്പോർട്ട് ചെയ്യാനും ഒക്കെ മോളിക്യുലാർ ഹൈഡ്രജൻ സഹായിക്കുന്നു. അതിനാൽ തന്നെ ഭാവിൽ വലിയ ഒരു ഡിമാൻഡ് ആകും ഹൈഡ്രജൻ തെറാപ്പിക്ക് ഉണ്ടാവുക.അത് മനസ്സിലാക്കി ആണ് പയസ് സെബാസ്റ്റ്യൻ ആ മേഖലയിൽ സ്വന്തം സംരംഭം തുടങ്ങിയത്..

പ്ലസ്ടു പഠന ശേഷം 2014 ൽ ആണ് എൻജിനിയറിങ് റോബോട്ടിക്സിൽ ബിരുദം നേടുവാൻ പയസ് സെബാസ്റ്റ്യൻ കാനഡയിലേക്ക് പോകുന്നത്. അപ്പോഴും ആഗ്രഹം നാട്ടിൽ ഒരു ബിസിനസ്സ് ആരംഭിക്കാനും ഇവിടെ തന്നെ സെറ്റിൽ ആകുവാനും ആയിരുന്നു.കാനഡയിൽ ഒന്ന് രണ്ട് സംരംഭങ്ങൾ ആരംഭിച്ചു എങ്കിലും ആ സമയത്തെ പക്വത കുറവ് കൊണ്ടും എടുത്തു ചാട്ടം കൊണ്ടും അത് പരാജയപെട്ടു.എന്നാൽ അതിൽ നിന്നും പല പാഠങ്ങളും പഠിക്കുവാൻ പയസിനു കഴിഞ്ഞു.എക്സ്പീരിയൻസ് ആണല്ലോ ഏറ്റവും വലിയ ലെസ്സൺ…പിന്നീട് കാനേഡിയൻ പിആർ കിട്ടി കാനഡയിൽ തന്നെ തുടരുവാൻ എല്ലാവരും നിർബന്ധിച്ചപ്പോഴും പയസ് സെബാസ്റ്റ്യൻ തന്റെ സ്വപ്നമായ നാട്ടിൽ ഒരു സംരംഭം എന്നത് യാഥാർഥ്യം ആക്കുവാൻ നാട്ടിലേക്ക് തിരികെ എത്തുകയും 2022 ൽ Rapha Med Systems സ്റ്റാർട്ട് ചെയ്യുകയും ആയിരുന്നു…

 

കൂടുതൽ അറിയുവാൻ ….

https://raphamedsystems.com/

+91 8792727245

Rapha Med Systems Pvt Ltd,

336D,4TH Ward, Chattikulam PO,

Maramkode, Thrissur District,

Kerala, India
Pin 680721

Advertisement