𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

DoorStep Fuel Delivery ചെയ്യുന്ന സ്റ്റാർട്ടപ്പ് | Repos Energy

ചേതനും ഭാര്യ അദിതി ഭോസാലെയും ചേർന്ന് തുടങ്ങിയ ഇന്ധന വിതരണ സ്റ്റാർട്ടപ്പ് (DoorStep Fuel Delivery) ആണ് റിപോസ് എനർജി.എല്ലാത്തരം ഇന്ധനങ്ങളും ഒരു കുടക്കീഴിൽ ക്യൂറേറ്റ് ചെയ്യുകയും ടെക്‌നോളജിയുടെ സഹായത്തോടെ വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.Liquid, gas, or ഇലക്ട്രിക്ക് എന്നിങ്ങനെ ഏത് ഫ്യുവൽ ആയാലും മൊബൈലിലൂടെ ഒറ്റ ക്ലിക്കിൽ ഓർഡർ നൽകിയാൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ ഉപയോഗിച്ച് ഇന്ധനം സുരക്ഷിതമായി ഡെലിവറി ചെയ്യുന്നു.2017 ൽ ആണ് ചേതനും ഭാര്യ അദിതി ഭോസാലെയും ചേർന്ന് റിപോസ് എനർജി തുടങ്ങുന്നത്.

രാജ്യത്ത് നിലവിൽ യഥാർത്ഥത്തിൽ വേണ്ട അത്ര പെട്രോൾ പമ്പുകളെക്കാൾ കുറവ് എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് മൊബൈൽ പെട്രോൾ പമ്പുകൾ എന്ന ആശയം തോന്നിയത്.അങ്ങനെ 2017 ൽ ഇരുവരും ചേർന്ന് റിപോസ് എനർജി തുടങ്ങി.തങ്ങളുടെ സ്ഥാപനം വളരണമെങ്കിൽ ഒരു മെന്റർ വേണമെന്ന് അവർക്ക് തോന്നി.”ഒരു സംശയവുമില്ലാതെ രണ്ടുപേർക്കും രത്തൻ ടാറ്റ സർ എന്നൊരു പേരാണ് ഉണ്ടായിരുന്നത്”. അങ്ങനെ രത്തൻ ടാറ്റയെ നേരിട്ട് കാണാൻ തീരുമാനിച്ചു.നിങ്ങൾക്ക് രത്തൻ ടാറ്റയെ കാണാൻ കഴിയില്ലെന്നും അത് അസാധ്യമാണെന്നും എല്ലാവരും അവരോട് പറഞ്ഞു. എന്നാൽ ഇരുവരും അതൊരു ഒഴിവ്കഴിവായി ഉപയോഗിച്ചില്ല.

ഇരുവരും ചേർന്ന് അദ്ദേഹത്തിന് കത്തുകൾ അയച്ചു. അത് ശരിയായ ആളുകളിലേക്ക് എത്തി.രത്തൻ ടാറ്റയുടെ വീടിന് പുറത്ത് 12 മണിക്കൂർ കാത്തിരുന്നു എങ്കിലും അദ്ദേഹത്തിന്റെ തിരക്കുകൾ കാരണം കാണുവാൻ സാധിച്ചില്ല. ഒടുവിൽ ഇരുവരും രാത്രി 10 മണിക്ക് മുറിയിലേക്ക് മടങ്ങുമ്പോൾ അവർക്ക് ഒരു കോൾ ലഭിച്ചു.ഇരുവരും ചേർന്ന് എഴുതിയ കത്തുകൾ കണ്ട രത്തൻ ടാറ്റായുടെ കോൾ ആയിരുന്നു അത്.അങ്ങനെ പിറ്റേന്ന് തന്നെ ഇരുവർക്കും രത്തൻടാറ്റയെ കാണുവാൻ അവസരം ലഭിച്ചു.അങ്ങനെ തങ്ങളുടെ ബിസിനസ്സ് ഐഡിയ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചു.അദ്ദേഹം തന്റെ എക്സ്പീരിയൻസ് ഷെയർ ചെയ്തു ,നിർദ്ദേശങ്ങൾ നൽകി.പിന്നീട് രത്തൻ ടാറ്റ രണ്ടുതവണ കമ്പനിയിൽ നിക്ഷേപം നടത്തി. ഇന്ത്യയിലുടനീളമുള്ള 280 നഗരങ്ങളിൽ ഇപ്പോൾ റിപ്പോസ് ലഭ്യമാണ്. ഇപ്പോൾ അവർക്ക് ആയിരത്തിലധികം ബിസിനസ് പങ്കാളികളുണ്ട്. 2022 മെയ് മാസത്തിൽ ടാറ്റ ഗ്രൂപ്പിൽ നിന്ന് കമ്പനിക്ക് 56 കോടി രൂപ ഫണ്ടിംഗ് ലഭിച്ചു.കമ്പനി ഇപ്പോൾ പലമടങ്ങ് വളർന്നു. ഈ വർഷം 185 കോടി രൂപയുടെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Via Doorstep Fuel Delivery Startup Repos Energy

Read: MBA Chai Wala Business Success Story

Advertisement