മൂന്ന് സുഹൃത്തുക്കൾ ചേർന്ന് 2019 ൽ തുടക്കമിട്ട ട്രാവൽ കമ്പനി Eksplor trips
ആദ്യത്തെ പ്രോഫിറ്റ് 400 രൂപ ആയിരുന്നു.കഴിഞ്ഞ സാമ്പത്തിക വർഷത്തെ ടേണോവർ 2 കോടി രൂപയും.അത്രയും ആളുകളിലേക്ക് എത്തുവാൻ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് Eksplortrips നു സാധിച്ചു.
യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവർ ആണ് മിക്കവരും..അങ്ങനെ യാത്രകളോടുള്ള പാഷനെ വിജയകരമായ ഒരു ബിസിനസ്സ് ആക്കി മാറ്റിയ മൂന്നു സുഹൃത്തുക്കളെ പരിചയപ്പെടാം…
കോഴിക്കോട് വടകര സ്വദേശി ഷെഹ്‌സാദ് അബ്ദുള്ള,മലപ്പുറം സ്വദേശി അബ്ദുൽ മജീദ്, കണ്ണൂർ സ്വദേശി മുഹമ്മദ് ഹിഷാം എന്നിവർ ചേർന്ന് 2019 ൽ ആരംഭിച്ച ട്രാവൽ കമ്പനി ആണ് @eksplortrips .ഫാമിലീസ്,കപ്പിൾസ്. കോർപറേറ്റ് കമ്പനികൾ,ഗ്രൂപ്പ് ട്രാവലേഴ്‌സ് എന്നിങ്ങനെ വിവിധ കാറ്റഗറിയിൽ ഇന്ത്യക്കുള്ളിലും വിദേശത്തുമായി ട്രാവൽ പാക്കേജുകൾ നൽകി വരുന്നു.ഇന്ത്യയിലുടനീളമുള്ള അപൂർവവും അസാധാരണവുമായ സ്ഥലങ്ങളിലേക്ക് eksplortrips ട്രാവൽ പാക്കേജുകൾ സെറ്റ് ചെയ്യുന്നു.സാധാരണയായി എല്ലാവരും നൽകിവരുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾക് അപ്പുറം വ്യത്യസ്തമായ യാത്രാ പദ്ധതികൾ നൽകുന്നത് ആണ് eksplortrips നെ വേറിട്ട് നിർത്തുന്നത്.ഓരോ യാത്രയും സുഖകരവും ചിലവ് കുറഞ്ഞതുമാക്കി നിലനിർത്തിക്കൊണ്ട്, മറഞ്ഞിരിക്കുന്നതും അധികം ആളുകൾ പോകാത്തതുമായ സ്ഥലങ്ങൾ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് eksplortrips ലക്ഷ്യം വെക്കുന്നത്.
യാത്രകളോടുള്ള പാഷനെ ഒരു വരുമാനമാർഗ്ഗം കൂടി ആക്കി മാറ്റുക എന്ന ലക്ഷ്യത്തിൽ ആണ് 2019 ൽ eksplortrips സ്റ്റാർട്ട് ചെയ്യുന്നത്.ആദ്യത്തെ പ്രോഫിറ്റ് 400 രൂപ ആയിരുന്നു.കഴിഞ്ഞ സാമ്പത്തിക വർഷത്തെ ടേണോവർ 2 കോടി രൂപയും.അത്രയും ആളുകളിലേക്ക് എത്തുവാൻ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് Eksplortrips നു സാധിച്ചു.
തുടക്ക സമയത്ത് പൂർണ്ണമായും ഓൺലൈൻ ആയിരുന്നതിനാൽ കസ്റ്റമേഴ്‌സിനെ കണ്ടെത്തുവാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു.പിന്നീട് കൊച്ചിയിൽ ഓഫീസ് സ്റ്റാർട്ട് ചെയ്തതോടെ കൂടുതൽ പ്രൊഫെഷണൽ ആയി മുന്നോട്ട് കൊണ്ട് പോകുവാൻ സാധിച്ചു.ജിസിസി വിദ്യാർത്ഥികൾക്കായി North India expedition നടത്തിയതിനുള്ള മികവിന് മീഡിയ വൺ ന്യൂസ് ചാനലിന്റെ അവാർഡ് നേടുവാൻ എക്സ്പ്ലോർട്രിപ്സിനു സാധിച്ചു.
“നിങ്ങളുടെ പാഷൻ എന്താണോ അതിനെ ഒരു ബിസിനസ്സ് ആക്കി മാറ്റുക.നിങ്ങളുടെ പാഷൻ ഫോളോ ചെയ്തു കൊണ്ട് തന്നെ സ്വന്തം ബ്രാൻഡ് നിർമ്മിച്ച് പണം സമ്പാദിക്കുന്നതിനേക്കാൾ സന്തോഷം മറ്റൊന്നില്ല “
Advertisement