2013 ൽ തുടങ്ങിയ ഫേസ്ബുക്ക് പേജ് ഇന്ന് കോടികൾ മൂല്യമുള്ള കമ്പനി | Inshorts Startup Story
ഡൽഹി ഐഐടിയിൽ പഠിക്കുമ്പോൾ ആണ് അസ്ഹർ ഇക്ബാൽ ന്യൂസ് ഇൻ ഷോർട്ട്സ് എന്ന പേരിൽ ഫേസ്ബുക്ക് പേജ് തുടങ്ങാൻ തീരുമാനിച്ചത്.
Inshorts Startup Story.
ഒയോയുടെ സിഇഒ റിതേഷ് അഗർവാൾ, സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ എന്നിവരോടൊപ്പം ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 3 യിൽ ഷാർക്ക് ആയി എത്തുന്ന മറ്റൊരാളാണ് ഇൻഷോർട്ട്സിന്റെ സഹസ്ഥാപകനും സിഇഒയുമായ അസ്ഹർ ഇക്‌ബാൽ.60 വാക്കുകളിൽ വാർത്തകൾ സമ്മറൈസ് ചെയ്തു നൽകുന്ന പ്ലാറ്റ്ഫോം ആണ് ഇൻഷോർട്ട്സ്.തിരക്കുപിടിച്ച ലൈഫ് സ്റ്റൈലിൽ വാർത്തകൾ മുഴുവനായും വായിക്കാൻ ഭൂരിഭാഗം ആളുകൾക്കും കഴിയാറില്ല.അങ്ങനെ ഉള്ളവർക്ക് വളരെ വേഗത്തിൽ വാർത്തകൾ അറിയുവാൻ ഇൻഷോർട്ട്സ് സഹായിക്കുന്നു.10 മില്ല്യണിൽ അധികം ആളുകൾ ഇൻഷോർട്ട്സ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.
ഇൻഷോർട്ട്സ് ഗ്രൂപ്പിൽ നിന്നുള്ള മറ്റൊരു പ്ലാറ്റ്ഫോം ആണ് പബ്ലിക്.ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ഒരു സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്ഫോം ആണ് പബ്ലിക്. 60 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള പബ്ലിക് ഇന്ത്യയിലെ ഏറ്റവും വലിയ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ടെക് പ്ലാറ്റ്‌ഫോമാണ്.ബിസിനസ് വേൾഡ് യുവ സംരംഭക അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയ അസ്ഹർ ഫോർബ്സ് ഏഷ്യ 30 അണ്ടർ 30 ലിസ്റ്റിലും ഉൾപ്പെട്ടിരുന്നു.
ഡൽഹി ഐഐടിയിൽ പഠിക്കുമ്പോൾ ആണ് അസ്ഹർ ഇക്ബാൽ തന്റെ ഐഐടി സഹപാഠികളായ അനുനയ് അരുണാവ്, ദീപിത് പുർകയസ്ത എന്നിവർക്കൊപ്പം 2013ൽ ന്യൂസ് ഇൻ ഷോർട്ട്സ് എന്ന പേരിൽ ഫേസ്ബുക്ക് പേജ് തുടങ്ങാൻ തീരുമാനിച്ചത്.ഐഡിയ വളരെ സിംപിൾ ആയിരുന്നു, ലളിതമായ ഭാഷയിൽ വാർത്തകൾ സമ്മറൈസ് ചെയ്തു നൽകുക.അതും 60 വേർഡിൽ ,കൂടുതൽ വായിക്കാൻ ആഗ്രഹം ഉള്ളവർക്ക് വാർത്തയുടെ ഒർജിനൽ സോഴ്‌സിലേക്ക് ഉള്ള ലിങ്കും നൽകി.ദിവസവും അങ്ങനെ 10 ന്യൂസ് ആർട്ടിക്കിൾ വീതം നൽകി.പിന്നീട് മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും അപ്‌ഡേറ്റുകൾ നൽകി തുടങ്ങി.2013 ൽ ആൻഡ്രോയിഡ് ആപ്പും ,2015 ൽ ഐഓഎസിലും ആപ്പ് റിലീസ് ചെയ്തു.
ടൈഗർ ഗ്ലോബൽ മാനേജ്മെന്റ് ഉൾപ്പടെ വിവിധ ഇൻവെസ്റ്റേഴ്സ് കമ്പനിയിൽ നിക്ഷേപം നടത്തി. ഇൻഷോർട്ട്സിന്റെ വിജയത്തിന് ശേഷം 2019 ൽ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള സോഷ്യൽ നെറ്റ്‌വർക്ക് പ്ലാറ്റ്ഫോം ആയ പബ്ലിക് ആരംഭിച്ചു.INC 42 റിപ്പോർട്ട് അനുസരിച്ച് 143.94 കോടി രൂപ ആണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ ഓപ്പറേറ്റിങ് റെവന്യൂ.2021 ലെ കണക്കനുസരിച്ച് ഇൻഷോർട്ട് കമ്പനിയുടെ മൂല്യം 550 മില്യൺ ഡോളറാണ്.
ALSO READ :യൂട്യൂബിൽ വീഡിയോസ് കണ്ട് പുതിയ സ്‌കിൽസ് പഠിച്ചു അൻപതാം വയസ്സിൽ തുടങ്ങിയ സംരംഭം