തൊടുപുഴ സ്വദേശിനിയായ Achsah Francis ന്റെ സംരംഭക യാത്ര പലർക്കും പ്രചോദനമാകുന്ന കഥയാണ്.
MSc Mathematics പൂർത്തിയാക്കിയ അക്സ , 2020 ഒക്ടോബർ 1-നാണ് തന്റെ സംരംഭക യാത്രയ്ക്ക് തുടക്കം കുറിച്ചത്. അന്ന് അക്സക്ക് 22 വയസ്സായിരുന്നു, ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. കുടുംബവും കരിയറും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്ന ആഗ്രഹമാണ് വെറും രണ്ട് വിദ്യാർത്ഥികളുമായി ഒരു ഹോം ട്യൂഷൻ ആരംഭിക്കാൻ അക്സയെ പ്രേരിപ്പിച്ചത്.
ആദ്യഘട്ടത്തിൽ ആരോഗ്യപ്രശ്നങ്ങളും ഒരു അധ്യാപിക മാത്രമായിരുന്നതിനാൽ വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. എന്നാൽ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുകയായിരുന്നു അക്സ.
2020-ൽ തന്നെ ലോക്കൽ ട്യൂഷനിൽ നിന്ന് ഓവർസീസ് ട്യൂഷനിലേക്ക് അവസരം ലഭിച്ചു. ഖത്തറിലായിരുന്നു ആദ്യ ഓവർസീസ് ക്ലാസ്. അവിടെ നിന്ന് വളർന്ന Caleb Maths Centre ഇന്ന് 25-ലധികം രാജ്യങ്ങളിൽ വിദ്യാർത്ഥികൾക്ക് സേവനം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനമായി മാറി.

KG മുതൽ PG വരെ എല്ലാ വിഷയങ്ങൾക്കും Online & Offline Individual Tuition, Entrance Exam Coaching, Vocational Training തുടങ്ങിയ സേവനങ്ങളാണ് നൽകുന്നത്.USA, UK ഉൾപ്പെടെ 25+ രാജ്യങ്ങളിൽ നിന്നായി 3000-ലധികം അഡ്മിഷനുകളും ഇന്ന് സ്ഥാപനത്തിനുണ്ട്.
ഈ നേട്ടങ്ങൾക്ക് പിന്നാലെ 2025-ൽ RBC Mediaയുടെ Best Overseas Tutoring Centre Award ഉൾപ്പെടെ അംഗീകാരങ്ങളും Caleb Maths Centre സ്വന്തമാക്കി.വിദ്യാഭ്യാസ രംഗത്തെ ആദ്യ സംരംഭത്തിന് പിന്നാലെ 2025-ൽ Caleb Education എന്ന International Training Campus എന്ന രണ്ടാമത്തെ സംരംഭത്തിനും അക്സ തുടക്കം കുറിച്ചു.
22-ാം വയസ്സിൽ ഗർഭകാലത്ത് രണ്ട് വിദ്യാർത്ഥികളുമായി ആരംഭിച്ച യാത്ര ഇന്ന് 28-ാം വയസ്സിൽ എത്തുമ്പോൾ 3 കുട്ടികളുടെ അമ്മ, 2 ബിസിനസ് സംരംഭങ്ങളുടെ ഉടമ, 200-ലധികം ജീവനക്കാരുടെ നേതൃത്വത്തിലുള്ള സംരംഭക എന്ന നേട്ടത്തിലേക്കാണ് വളർന്നിരിക്കുന്നത്.
അക്സയുടെ വാക്കുകളിൽ:
“ദൈവാനുഗ്രഹമുണ്ടെങ്കിൽ ബിസിനസും കുടുംബജീവിതവും ഒരുമിച്ച് ബാലൻസ് ചെയ്യാൻ എല്ലാവർക്കും കഴിയും. വിവാഹം കഴിഞ്ഞാലും കുട്ടികളുണ്ടായാലും ഒരു സ്ത്രീക്ക് തന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ സാധിക്കും. അതിന് ഭർത്താവിന്റെ പിന്തുണ വളരെ പ്രധാനമാണ്.”
അക്സ ഫ്രാൻസിസിന്റെ യാത്ര തെളിയിക്കുന്നത് ഒന്നാണ് — കുടുംബം ഒരു തടസ്സമല്ല; ശരിയായ പിന്തുണയും ആത്മവിശ്വാസവും ഉണ്ടെങ്കിൽ അത് സ്വപ്നങ്ങളിലേക്കുള്ള യാത്രയ്ക്കൊപ്പം നടക്കാവുന്ന ഒന്നാണ്
calebmathscentre website : https://calebmathscentre.com/
Caleb Education Website : https://calebeducation.com/
Advertisement