𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ലൈഫിൽ ഉണ്ടായ പരാജയങ്ങളെ അവസരങ്ങളാക്കി മാറ്റിയ Farooq Randathani

എന്തെങ്കിലും ബിസിനസ് തുടങ്ങുക എന്നതല്ല.ട്രെൻഡിനനുസരിച്ച ബിസിനസ് ചെയ്യുക എന്നതുമല്ല.നിങ്ങളുടെ skill,talent,passion,expertise  ഇവയെല്ലാം മനസ്സിലാക്കി അത് കൊണ്ട് പരിഹരിക്കാൻ കഴിയുന്ന മാർക്കറ്റിലെ ഒരു പ്രോബ്ലം കണ്ടെത്തി അതിനുള്ള സൊലൂഷന് കൊടുക്കുകയാണ് വേണ്ടത്.

നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉപ്പ മരണപ്പെടുന്നത്,അതിന് ശേഷം ഉമ്മ ജോലിക്ക് പോയാണ് വീട് നോക്കിയിരുന്നത്.ചെറുപ്പത്തില്‍ തന്നെ ദരിദ്രമായ അവസ്ഥയിലൂടെ കടന്ന് വന്നത് കൊണ്ട് തന്നെ ഒരു കാര്യം മനസ്സിലാക്കിയിരുന്നു ” പണം വേണം,പണം ഉണ്ടായാലേ എന്തും നടക്കൂ,ശരിക്ക് പറഞ്ഞാല്‍ സമാധാനവും,സന്തോഷവും,ആളുകള്‍ വില കല്പിക്കണമെങ്കില്‍ പോലും പണവും,പ്രശസ്തിയും വേണം.

അത് കൊണ്ട് തന്നെ ചെറുപ്രായത്തില്‍ തന്നെ എന്തെങ്കിലും ഒക്കെ ആകണം,അറിയപ്പെടണം എന്ന് മലപ്പുറം സ്വദേശി ഫാറൂക്ക് രണ്ടത്താണി അതിയായി ആഗ്രഹിച്ചിരുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ IAS കാരനാകണമെന്നായിരുന്നു മോഹം,ഏഴാം ക്ലാസിലെത്തിയപ്പോള്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറാകണമെന്നായി.പ്ലസ്ടുവിലെത്തിയപ്പോഴാണ് ഒരു സംരംഭകനാകണമെന്ന മോഹം ഉദിക്കുന്നത്.

ഓയോ റൂമിന്റെ ഫൗണ്ടറായ റിഥേഷ് അഗര്‍വാളിനെ കുറിച്ച് 2012 ൽ വായിച്ച ഒരു പത്ര കട്ടിംഗ് ആണ് ആ  മോഹം ഫാറൂഖിന് നൽകിയത് .അന്ന് പതിനെട്ട് വയസ്സ്കാരനായ റിഥേഷിന് ഇത് പറ്റിയെങ്കില്‍ എനിക്ക് എന്ത് കൊണ്ട് പറ്റിക്കൂടാ ? എന്ന ചിന്തയും ഭാവിയില്‍ വരാന്‍ പോകുന്ന ടെക്നോളജിയിലൂടെ ഉണ്ടാകുന്ന ബിസിനസ് അവസരങ്ങളുമാണ് ഫാറൂക്കിനെ അട്രാക്റ്റ് ചെയ്തത്.

ഒഴിവു ദിവസങ്ങളില്‍ പ്ലംബിംഗും,വയറിംഗും,കാറ്ററിംഗിനും,അത് പോലെ ഒരു പരസ്യ കമ്പനിയില്‍ ഹോര്‍ഡിംഗ് കെട്ടാനും പോയാണ് ഫാറൂക്ക് ചിലവിനുള്ള പണം കണ്ടെത്തിയിരുന്നത്.അതിനിടക്ക് രാവിലെ പത്രം ഇടാനും പോകുമായിരുന്നു.സ്കൂളുകളില്‍ കയറി കുട്ടികളിടുന്ന ടാഗിന്റെ ഓര്‍ഡര്‍ എടുത്ത് അത് ഉണ്ടാക്കി എത്തിച്ച് കൊടുക്കുന്ന ബിസിനസാണ് ആദ്യത്തെ ബിസിനസ്.പിന്നെ,പരസ്യ മേഖലയില്‍ പല ഐഡിയകളും തുടങ്ങി നോക്കിയെങ്കിലും മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല.ഒരു അപ്ലിക്കേഷന്‍ ഉണ്ടാക്കണമെന്ന ആഗ്രഹവുമായി കുറേ നടന്നെങ്കിലും,അതും നടക്കില്ല എന്ന് മനസ്സിലാക്കി ആ ഐഡിയയും ഒഴിവാക്കി.

അതിനിടക്ക് ഡിഗ്രി കഴിഞ്ഞു ഉടനെ അക്കൗണ്ടന്റായി ജോലിക്ക് കയറി.ആസ്റ്റര്‍ മിംമ്സിലും,മറ്റു പല കമ്പനികളിലും വര്‍ക്ക് ചെയ്തു.ബിസിനസ് ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഒരു സ്ഥലത്തും കൂടുതല്‍ കാലം നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

2017 ൽ ജോലി റിസൈന്‍ ചെയ്ത് ഒരു ഔണ്‍ലൈന്‍ ഗ്രോസറി സ്റ്റോര്‍ തുടങ്ങി.അതും മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല.അതിന് ശേഷം മാര്‍ക്കറ്റിംഗ് & സെയില്‍സ് എക്സ്പീരിയന്‍സ് ചെയ്യാനായി ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്തു.പിന്നീട് ബാംഗ്ലൂര്‍ ആസ്ഥാനമായി ഒരു ലൈഫ്സ്റ്റൈല്‍ ബ്രാന്റ് തുടങ്ങി.അതും മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല.

വീണ്ടും ബിസിനസ് എല്ലാം നിര്‍ത്തി ഫാറൂഖ് അക്കൗണ്ട്സില്‍ ജോലിക്ക് തന്നെ തിരിച്ച് കയറി.ആ സമയത്ത് രണ്ട് കമ്പനികളുടെ ഫ്രാഞ്ചൈസി ബിസിനസുകളില്‍ പണം കൊണ്ട് പോയി കളഞ്ഞു.ബിസിനസ് ചെയ്യണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിട്ടും എന്താണ് വിജയിക്കാന്‍ കഴിയാത്തത് ? എന്ന് ആ സമയത്താണ് ഇരുത്തി ചിന്തിച്ചത്.

ശരിക്ക് പറഞ്ഞാല്‍,അപ്പോഴേക്കും ബിസിനസിന്റെ ഐഡിയ തെരെഞ്ഞെടുക്കുന്നത് മുതല്‍ അക്കൗണ്ട്സ്,മാനേജ്മെന്റ്,ബ്രാന്റിംഗ്, മാര്‍ക്കറ്റിംഗ്,സെയില്‍സ്,ലീഗല്‍ കാര്യങ്ങളിലൊക്കെയും അത്യാവശ്യം പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സ് ഉണ്ടാക്കാൻ  കഴിഞ്ഞിട്ടുണ്ട് എന്ന് ഫാറൂഖിന് മനസ്സിലായി..കിട്ടുന്ന സമയങ്ങളിലൊക്കെ ബിസിനസുകളെ ഒബ്സര്‍വ് ചെയ്യാനും,സക്സസ്ഫുളായ ബിസിനസുകാരെ കുറിച്ച് പഠിക്കാനും ചെലവഴിച്ചു.

അങ്ങനെ ഫാറൂക്ക് ഒരു കാര്യം കൂടി മനസ്സിലാക്കി.എല്ലാ സക്സസ്ഫുളായ ബിസിനസുകാരും ആദ്യം തുടങ്ങിയിരിക്കുന്നത് ”അവര്‍ക്ക് ഏറ്റവും അറിവുള്ള,എക്സ്പീരിയന്‍സുള്ള,സ്കില്ലുള്ള മേഖലയിലാണെന്ന് ”.യൂസുഫലിയുടെ എക്സ്പീരിയന്‍സ് ഗ്രോസറി സ്റ്റാറില്‍ നിന്നതാണ്,മാര്‍ക്ക് സുക്കര്‍ ബെര്‍ഗ് തുടങ്ങിയത് തന്റെ കോഡിംഗ് സ്കില്ല് ഉപയോഗിച്ചാണ്,ബില്‍ഗേറ്റ്സും തുടങ്ങിയത് അങ്ങനെ തന്നെ ”.

ഇങ്ങനെ എല്ലാവരും അവര്‍ക്ക് എന്താണ് അറിയുക ? അവരുടെ കഴിവ് വെച്ച് എന്താണ് ചെയ്യാന്‍ കഴിയുക ? അവരുടെ എക്സ്പീരിയന്‍സ് എന്താണ് ? എന്നതിന്റെ അടിസ്ഥാനത്തിലാണ് ബിസിനസ് തുടങ്ങിയത് എന്ന് മനസ്സിലാക്കി.

തനിക്ക് എന്താണ് ചെയ്യാന്‍ കഴിയുക ? തന്റെ സ്കിൽ എന്തൊക്കെയാണ് ? പാഷന്‍ എന്തൊക്കെയാണ് ? എന്ന് കൃത്യമായി അനലൈസ് ചെയ്ത് മനസ്സിലാക്കി.ഒരു ഐഡിയ ഡവലപ്പ് ചെയ്ത് കൃത്യമായ A-Z പ്ലാന്‍ ഉണ്ടാക്കി.

സീറോ ഇന്‍വെസ്റ്റ്മെന്റില്‍ തുടങ്ങണം എന്നതായിരുന്നു  ലക്ഷ്യം.കാരണം കയ്യില്‍ ഇനി ഇറക്കാന്‍ ഒരു ഫണ്ടും ഇല്ല.

അക്കൗണ്ടിംഗ് എക്സ്പീരിയന്‍സ് വെച്ച് 2021 ൽ സീറോ ഇന്‍വെസ്റ്റ്മെന്റില്‍ വിര്‍ച്ച്വല്‍ ബുക്ക് കീപ്പിംഗ് സര്‍വ്വീസ് തുടങ്ങി.പിന്നീട് കമ്പനി രജിസ്ട്രേഷന്‍,ജി.എസ്.ടി,ട്രേഡ്മാര്‍ക്ക്,ഐ.എസ്.ഒ,അതിന് പുറമെ ബിസിനസ് കണ്‍സള്‍ട്ടിംഗ് ഒക്കെ ചെയ്ത് കൊടുക്കുന്ന തലത്തിലേക്ക് Leabiz solutions എന്ന പേരില്‍ വിര്‍ച്ച്വല്‍ കണ്‍സള്‍ട്ടന്‍സിയായി വളര്‍ന്നു.

പബ്ലിക്ക് സ്പീക്കിംഗ് സ്കില്ലും കൂടി ഉണ്ടായിരുന്നത് കൊണ്ട് പല ബിസിനസ്  ഓര്‍ഗനൈസേഷനുകളും, സ്ഥാപനങ്ങളും,വ്യവസായ വകുപ്പും എല്ലാം ട്രെയിനിങ്ങുകൾക്ക് വിളിക്കാറുണ്ടായിരുന്നു.

ട്രെയിനിങ്ങും,കണ്‍സള്‍ട്ടിംഗിലും വന്ന് അതില്‍ പറഞ്ഞ പോലെ പ്രവര്‍ത്തിച്ചവര്‍ നല്ല ഫീഡ്ബാക്കുകള്‍ പറഞ്ഞ് വിളിക്കും,മെസ്സേജ് അയക്കും.എന്നാല്‍ ചിലര്‍ക്ക് ഇതൊന്നും റിസല്‍ട്ട് ഉണ്ടാക്കുന്നില്ല.അത് എന്ത് കൊണ്ടാണ് എന്ന് പഠിച്ചപ്പോഴാണ് ” അവര്‍ പറഞ്ഞ് കൊടുത്തത് പോലെ പ്രവര്‍ത്തിക്കുന്നില്ല ” എന്ന് മനസ്സിലായത്.അതിനുള്ള സൊലൂഷനെ കുറിച്ച് പഠിച്ചപ്പോഴാണ് കോച്ചിംഗ്,മെന്ററിംഗ് എന്നുള്ള ടേം കാണുന്നത്.പിന്നെ ആ സ്കില്ലും കൂടി ഡവലപ്പ് ചെയ്ത്.വരുന്ന ക്ലയന്റ്സിന് കണ്‍സള്‍ട്ടേഷന് പുറമെ കോച്ചിംഗും മെന്ററിംഗുമെല്ലാം കൊടുത്ത് തുടങ്ങി.

അത് ശരിക്കും 100% സക്സസായിരുന്നു..അതോട് കൂടി കോച്ചിംഗ് & മെന്ററിംഗ് എന്നതിനെ 2025 ആദ്യത്തില്‍ Bizvalley എന്ന ബ്രാന്റിന്റെ അണ്ടറിലേക്ക് കൊണ്ട് വന്നു.ബിസിനസുകള്‍ക്ക് വേണ്ടിയുള്ള വിര്‍ച്ച്വല്‍ ഇന്‍ക്യുബേഷന്‍ & ആക്സിലറേഷന്‍ സെന്ററാക്കി അതിനെ മാറ്റി.

ബിസിനസ് തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്കും,നിലവില്‍ ഏതെങ്കിലും മേഖലയില്‍ സ്കില്ലുള്ളവര്‍,പ്രൊഫഷണലുകള്‍ ഇവര്‍ക്ക് ഇവരുടെ ഏരിയയെ ബിസിനസ് ആക്കി മാറ്റാനും സഹായിക്കുന്ന വിര്‍ച്ച്വല്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രാം Individual ആയും Institutions കള്‍ക്കും നല്‍കുന്നു.നിലവില്‍ ബിസിനസുള്ളവര്‍ക്ക് സെയില്‍സ് വര്‍ധിപ്പിച്ച് ഗ്രോത്തിലേക്ക് വരാന്‍ സഹായിക്കുന്ന ആക്സിലറേഷന്‍ പ്രോഗ്രാമും. ബിസിനസില്‍ സിസ്റ്റം ബില്‍ഡ് ചെയ്ത് അടുത്ത ലെവലിലോട്ട് പോകാനുള്ള മെന്റര്‍ഷിപ്പും നല്‍കി വരുന്നു.

എന്തെങ്കിലും ബിസിനസ് തുടങ്ങുക എന്നതല്ല.ട്രെൻഡിനനുസരിച്ച ബിസിനസ് ചെയ്യുക എന്നതുമല്ല.നിങ്ങളുടെ skill,talent,passion, expertise  ഇവയെല്ലാം മനസ്സിലാക്കി അത് കൊണ്ട് പരിഹരിക്കാൻ കഴിയുന്ന മാർക്കറ്റിലെ ഒരു പ്രോബ്ലം കണ്ടെത്തി അതിനുള്ള സൊലൂഷന് കൊടുക്കുകയാണ് വേണ്ടത്.

Advertisement