സ്കിൻ കെയർ & പേഴ്‌സണൽ കെയർ ക്ലീനിങ് പ്രൊഡക്റ്റുകളുമായി കണ്ണൂരിൽ നിന്നൊരു ബ്രാൻഡ് FIMUL
.കണ്ണൂരിൽ നിന്നും തുടങ്ങി ഇന്ന് ആമസോൺ പോലുള്ള ഇ കൊമേഴ്‌സ് പോർട്ടൽ വഴി ഇന്ത്യയിൽ എല്ലായിടത്തേക്കും വളർന്ന FIMUL .
കണ്ണൂർ ഇരിക്കൂർ സ്വദേശി മുനവ്വിറിന്റെ എഫ്എംസിജി ബ്രാൻഡ് ആണ് FIMUL .ലിപ് ബാം,റൈസ് വാട്ടർ,ഹെയർ ഓയിൽ,ഫേസ് വാഷ്,,റെഡ് ഒനിയൻ ഷാംപൂ എന്നിങ്ങനെ ഉള്ള സ്കിൻ കെയർ & പേഴ്‌സണൽ കെയർ ഉത്പന്നങ്ങളും ടോയിലറ്റ് ക്ലീനർ..ഡിഷ് വാഷർ പോലുള്ള ക്ലീനിങ് ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നു.. ഇ കൊമേഴ്‌സ് പോർട്ടൽ ആയ ആമസോണിലും ഉത്പന്നങ്ങൾ ലഭ്യമാക്കിയത് വഴി ഇന്നിപ്പോൾ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും FIMUL നു കസ്റ്റമേഴ്സ് ഉണ്ട്.കേരളത്തിലെ എല്ലാ സ്കിൻ കെയർ പ്രൊഡക്ടുകളെയും ഉൾപ്പെടുത്തി ഒരു ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ആണ് മുനവ്വിറിന്റെ അടുത്ത ലക്ഷ്യം.
View this post on Instagram
നമ്മൾ ചെയ്യാൻ ആഗ്രഹിക്കുന്ന ബിസിനസ്സ് അല്പം സമയം എടുത്തു കൃത്യമായി വർക്ക്ഔട്ട് ചെയ്തു എക്സിക്യൂട്ട് ചെയ്യുക എന്നാണ് മുനവ്വിറിനു പറയുവാൻ ഉള്ളത്.കഴിഞ്ഞ ഒരു വർഷമായി സ്വന്തം പേരിൽ നിന്നൊരു ബ്രാൻഡ് എന്ന ആശയത്തിനു പിന്നാലെ പോയി കൃത്യമായി പ്ലാൻ ചെയ്താണ് ബിസിനസ്സ് സ്റ്റാർട്ട് ചെയ്തത്.സ്വന്തം പേരിൽ നാട്ടുകാർക്കും വീട്ടുകാർക്കും അഭിമാനം ആകുന്ന രീതിയിൽ ഒരു ബ്രാൻഡ് ഉണ്ടാകുക എന്നതായിരുന്നു മുനവ്വിറിന്റെ ലക്ഷ്യം…ചെറിയ ചെറിയ പല ബിസിനസ്സുകളിലും ഭാഗമായി…എന്ത് കൊണ്ട് സ്വന്തമായി ഒരു ബിസിനസ്ചെയ്തു കൂടാ എന്ന ആലോചനയിൽ നിന്നാണ് FIMUL എന്ന ബ്രാൻഡ് ഉണ്ടായത്.FIRST INVESTMENT IN MUNAVVIR LIFE എന്നതാണ് FIMUL എന്ന ബ്രാൻഡ് നെയിമിന്റെ പൂർണ്ണമായ രൂപം.
Advertisement