ഇന്ത്യയിലെ ആദ്യത്തെ 100% ബ്ലീച്ച് ഫ്രീ ഹെയർ കളർ | മലയാളി ദമ്പതികളുടെ സ്റ്റാർട്ടപ്പ് Shesha Ayurveda
2018 സാമ്പത്തിക വർഷത്തിൽ 4 ലക്ഷം തനോവർ നേടിയ കമ്പനി FY2025 ൽ 33 കോടി രൂപയുടെ ടേണോവർ നേടി.ശേഷ ആയുർവേദ ഇന്ന് അതിവേഗം വളരുന്ന ഒരു D2C ബ്രാൻഡ് ആണ്.
വെറുമൊരു ബിസിനസ്സ് പ്ലാനിൽ നിന്നും ഉരുത്തിരിഞ്ഞതല്ല ശേഷ ആയുർവേദ എന്ന ബ്രാൻഡ്.Purpose, Tradition, and Authenticity എന്നിവയിൽ വേരൂന്നിയ ഒരു ബ്രാൻഡ് ആണ് ശേഷ ആയുർവേദ.വിജയകരമായ കോർപ്പറേറ്റ് കരിയറുകൾ ഉപേക്ഷിച്ചാണ് ദമ്പതികൾ ആയ രഞ്ജി അനൂജും അനൂജ് ശ്രീധരനും 2017 ൽ ശേഷ ആയുർവേദ എന്ന സ്കിൻ & ഹെയർ കെയർ ബ്രാൻഡ് സ്റ്റാർട്ട് ചെയ്യുന്നത്.കേരളത്തിന്റെ ആയുർവേദ പാരമ്പര്യത്തിൽ വേരൂന്നിയ ആയുർവേദിക് Skincare ,Haircare & Hair Colors ,Ayurvedic Oils & Face Packs ,Ayurvedic Creams എന്നിങ്ങനെ വിവിധ ഉത്പന്നങ്ങൾ ആണ് സ്വന്തം വെബ്സൈറ്റ് വഴിയും,ആമസോൺ വഴിയുമൊക്കെ വിപണിയിൽ എത്തിക്കുന്നത്.ഹൈദരാബാദ് ആണ് കമ്പനിയുടെ ആസ്ഥാനം.

ദമ്പതികൾ ആയ ആലപ്പുഴ അരൂർ സ്വദേശിനി രഞ്ജിയും,ആലുവ ചെങ്ങംനാട് സ്വദേശി അനൂജും ആമസോൺ,സൈനിറ്റി പോലുള്ള വിവിധ കോർപ്പറേറ്റ് കമ്പനികളിൽ യുകെയിലും ന്യൂസിലൻഡിലും ആയി ജോലി ചെയ്തിരുന്നു. 2016 ൽ അവർ ഹൈദരാബാദിലേക്ക് മടങ്ങി.ഇരുവരും പ്രൊഫഷണൽ വിജയം നേടിയെങ്കിലും കൂടുതൽ ഇമ്പാക്ട് ഉള്ള എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.2017-ൽ രഞ്ജി ഒരു ധീരമായ നീക്കം നടത്തി – പരമ്പരാഗത കേരള ആയുർവേദത്തോടുള്ള പാഷൻ പിന്തുടരാൻ ആമസോണിലെ തന്റെ ജോലി ഉപേക്ഷിച്ചു.മുടിക്കും ചർമ്മ സംരക്ഷണത്തിനുമുള്ള ക്ലാസിക്കൽ ആയുർവേദത്തിന്റെ റിസൾട്ട് കണ്ടാണ് രഞ്ജി വളർന്നത്.പല പരമ്പരാഗത ഫോർമുലേഷനുകളും ക്രമേണ അപ്രത്യക്ഷമാവുകയും പലതും ആധുനിക വാണിജ്യ ഉൽപ്പന്നങ്ങളിൽ ഡൈല്യൂട്ട് ആകുന്നതായും രഞ്ജി മാനസ്സിലാക്കി.അങ്ങനെ ആണ് പാരമ്പര്യ ആയുർവേദത്തിന്റെ നഷ്ടപ്പെട്ട ജ്ഞാനത്തെ പുനരുജ്ജീവിപ്പിക്കാൻ ശേഷ ആയുർവേദ തുടങ്ങിയത്.

വളരെ ചെറിയ രീതിയിൽ ആരംഭിച്ച ബ്രാൻഡ്, കേരളത്തിലെ 100 വർഷം പഴക്കമുള്ള ഒരു പ്രൊഡക്ഷൻ യൂണിറ്റിന്റെ പിന്തുണയോടെ, ക്ലാസിക്കൽ രീതികൾ ഉപയോഗിച്ച് ആധികാരിക ആയുർവേദ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.കാലക്രമേണ ബ്രാൻഡ് റിസൾട്ട് ഓറിയന്റഡ് ആയി തന്നെ കൂടുതൽ ആളുകളിലേക്ക് എത്തി.ഇന്ത്യയിലെ ആദ്യത്തെ 100% ബ്ലീച്ച്-ഫ്രീ ഹെയർ കളറായ NILINI, റെഡ് സാൻഡൽവുഡ് ക്രീം തുടങ്ങിയ ഉൽപ്പന്നങ്ങൾ കൂടുതൽ ശ്രദ്ധ നേടിയതോടെ ചെറുതായി തുടങ്ങിയത് ഇന്ത്യയിലുടനീളം വിശ്വസനീയമായ ഒരു ആയുർവേദ ബ്രാൻഡായി വളർന്നു.
ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 5 ൽ വന്നതോടെ കൂടുതൽ ശ്രദ്ധ നേടി.അമൻ ഗുപ്തയിൽ നിന്നും നമിത ഥാപ്പറിൽ നിന്നും 8% ഓഹരിക്ക് ₹2 കോടിയുടെ ഫണ്ടിങ് നേടി.വർഷങ്ങളുടെ ഡെഡിക്കേഷനുള്ള ദേശീയ അംഗീകാരമായി അത് മാറി.2018 സാമ്പത്തിക വർഷത്തിൽ 4 ലക്ഷം ടേണോവർ നേടിയ കമ്പനി FY2025 ൽ 33 കോടി രൂപയുടെ ടേണോവർ നേടി.ശേഷ ആയുർവേദ ഇന്ന് അതിവേഗം വളരുന്ന ഒരു D2C ബ്രാൻഡ് ആണ്.
Checkout: https://sheshaayurveda.com/
Advertisement