യൂട്യൂബിലേക്ക് വീഡിയോകൾ ചെയ്ത് തുടക്കം | ഇന്ന് ചാനലും ഹിറ്റ് ബിസിനസ്സും ഹിറ്റ്
വിവാഹത്തിന് ശേഷം ആണ് ഫൈനാൻഷ്യൽ ഫ്രീഡത്തെ പറ്റി ചിന്തിച്ചു തുടങ്ങുന്നത്.അങ്ങനെ ആണ് യൂട്യൂബിലേക്കും ,അവിടുന്ന് കേക്ക് ബേക്കിങ് ബിസിനസ്സിലേക്കും കടക്കുന്നത്.
മലപ്പുറം പൊന്നാനി സ്വദേശിനി ആരിഫ അഷ്‌റഫിന്റെ സംരംഭം ആണ് Yummy Malabar .മൈസ്ഡ് കേക്കുകൾ , ബ്രൗണീസ് , ഡ്രീം കേക്ക് പോലുള്ള വിവിധ കേക്ക് പ്രോഡക്റ്റുകൾ നിർമ്മിച്ച് സെൽ ചെയ്യുന്നു.മാത്രമല്ല 265000 സബ്സ്ക്രൈബേർസ് ഉള്ള ഒരു യൂട്യൂബ് ചാനലും അതിനൊപ്പം തന്നെ മുന്നോട്ട് കൊണ്ട് പോകുന്നു.മുൻപ് കേക്കുകൾ നിർമ്മിക്കുമായിരുന്നു എങ്കിലും അതൊരിക്കലും ഒരു ബിസിനസ്സായി മാറും എന്ന് കരുതിയതല്ല.2020 ൽ യൂട്യൂബ് ഒരു വരുമാനമാർഗ്ഗം ആണ് എന്ന് മനസ്സിലാക്കിയ ആരിഫ ഒരു ചാനൽ തുടങ്ങി വീഡിയോ ചെയ്യാം എന്ന് കരുതി.എന്നാൽ വീഡിയോ എഡിറ്റ് ചെയ്യാനോ യാതൊരുവിധ ബേസിക്‌സോ അറിയില്ലായിരുന്നു.യൂട്യൂബ് നോക്കി ആണ് വീഡിയോ എഡിറ്റ് ചെയ്യാനും മറ്റും പഠിച്ചYummy Malabarത് തന്നെ.ബ്രദറിന്റെ ബേർത്ത്ഡേക്ക് ഒരു കേക്ക് നിർമ്മിച്ചപ്പോൾ അതിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തു ആയിരുന്നു തുടക്കം.പിന്നീട് അതൊരു പാഷനും ഡെയിലി റൊട്ടീനും ആയി മാറി.ഓരോരോ വീഡിയോകൾ അപ്‌ലോഡ് ചെയ്തു കൊണ്ടിരുന്നു.
2018 ൽ ചാനൽ തുടങ്ങി ഒരു വർഷം കൊണ്ടാണ് 1000 സബ്സ്ക്രൈബേർസ് ആയത്.പിന്നീട് അടുത്ത ഒരു വർഷം കൊണ്ട് അത് 1 ലക്ഷം ആയി.ഇരുപതാം വയസ്സിൽ യൂട്യൂബിൽ നിന്നും ആദ്യത്തെ വരുമാനം കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്.
ഒരു സുഹൃത്തിന്റെ കേക്ക് ഓർഡർ ലഭിച്ചപ്പോൾ ആണ് കേക്ക് നിർമ്മാണം ഒരു ബിസിനസ്സ് ആക്കി മാറ്റം എന്ന് തോന്നിയത്.പിന്നീട് നാട്ടിൽ ഓർഡർ അനുസരിച്ചു കേക്കുകൾ നിർമ്മിച്ച് നൽകുവാൻ തുടങ്ങി.ഇന്നിപ്പോൾ മാനേജ് ചെയ്യാവുന്നതിലും അധികം കേക്ക് ഓർഡറുകൾ ലഭിക്കുന്നു.. അതിനൊപ്പം യൂട്യൂബും മുന്നോട്ട് കൊണ്ട് പോകുന്നു..
വിവാഹത്തിന് ശേഷം ആണ് ഫൈനാൻഷ്യൽ ഫ്രീഡത്തെ പറ്റി ചിന്തിച്ചു തുടങ്ങുന്നത്.അങ്ങനെ ആണ് യൂട്യൂബിലേക്കും ,അവിടുന്ന് കേക്ക് ബേക്കിങ് ബിസിനസ്സിലേക്കും കടക്കുന്നത്.പിന്നീട് അത് ലൈഫിന്റെ ഒരു ഭാഗമായി മാറി.എംകോം വരെ പഠിച്ചിട്ട് കേക്ക് കച്ചവടം ആണോ എന്ന് വരെ പലരും ചോദിച്ചിട്ടുണ്ട് .എന്നാൽ ഒരു ജോബും മോശമല്ല..നമുക്ക് ഹാപ്പിനെസ്സ് നൽകുന്ന കാര്യം ചെയ്ത് വരുമാനം നേടുവാൻ കഴിയുന്നുണ്ടെകിൽ അതാണ് ഏറ്റവും വലുത്.
കുട്ടികൾ അയാൾ പിന്നീട് ഇതൊന്നും ചെയ്യാൻ പറ്റില്ല എന്ന് ചിന്തിക്കുന്നവരുണ്ട്.എന്നാൽ ഡെലിവറി കഴിഞ്ഞു 6 മാസം മാത്രം ആണ് ബിസിനസ്സിൽ നിന്നും ഒരു ബ്രേക്ക് എടുക്കേണ്ടി വന്നത്.വീട്ടിലെ കാര്യവും ,മോളെയും നോക്കി അതിനൊപ്പം തന്നെ ആണ് ആരിഫ യൂട്യൂബ് ചാനലും ബേക്കിങ് ബിസിനസ്സും മുന്നോട്ട് കൊണ്ട് പോകുന്നത്.സപ്പോർട്ട് ആയി മാതാപിതാക്കളും ഉണ്ട്.എല്ലാവർക്കും ഓരോ കഴിവുകൾ ഉണ്ട് ..അത് കണ്ടെത്തി ഉപയോഗിക്കുക.