ഇസ്‌ലാമിക് മദ്രസ വിദ്യഭ്യാസവും ഇനി ഓൺലൈൻ ആയി നേടാം | ILM – Islamic App
13 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 1000 ൽ അധികം വിദ്യാർഥികൾക്ക് ഓൺലൈൻ മദ്രസ്സ വിദ്യാഭ്യാസം നൽകി രണ്ട് മലയാളി യുവ സംരംഭകരുടെ ILM Islamic APP
തിരക്ക് പിടിച്ച ഇന്നത്തെ ലൈഫ് സ്റ്റൈലിൽ ഇസ്ലാമിക് വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടുന്നവർക്ക് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം സ്വദേശികൾ ആയ സിദ്ധീഖ് സൈഫുദ്ധീനും ഷാജഹാൻ യഹിയയും.𝐈𝐋𝐌 – 𝐈𝐬𝐥𝐚𝐦𝐢𝐜 𝐀𝐩𝐩 ലൂടെ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും ഓൺലൈൻ ആയി ഇസ്ലാമിക വിദ്യാഭ്യാസം നേടാം.ബൗദ്ധിക വിദ്യാഭ്യാസം ഏവർക്കും ലഭ്യമാക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം.നിലവിൽ 13 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവർ 𝐈𝐋𝐌 – 𝐈𝐬𝐥𝐚𝐦𝐢𝐜 𝐀𝐩𝐩 ലൂടെ ഓൺലൈൻ ആയി ഇസ്ലാമിക വിദ്യാഭ്യാസം നേടുന്നു. 𝐈𝐋𝐌 – 𝐈𝐬𝐥𝐚𝐦𝐢𝐜 𝐀𝐩𝐩 ലൂടെ 50 ൽ അധികം ഉസ്താദുമാർക്ക് തൊഴിൽ നൽകുവാനും ഇരുവർക്കും കഴിയുന്നു.എന്നാൽ കേവലമൊരു ഓൺലൈൻ ഇസ്ലാമിക മദ്രസ പ്ലാറ്റ്ഫോം മാത്രം അല്ല മുസ്ലിം കമ്മ്യൂണിറ്റിയിൽ ഉള്ളവർക്ക് വേണ്ടിയുള്ള ഒരു കംപ്ലീറ്റ് ഇസ്ലാമിക് ഡിജിറ്റൽ കമ്പാനിയൻ പ്ലാറ്റ്ഫോം ആണ് 𝐈𝐋𝐌 – 𝐈𝐬𝐥𝐚𝐦𝐢𝐜 𝐀𝐩𝐩 . പരസ്യങ്ങൾ ഇല്ലാതെ ഖുർആൻ വായിക്കാം,തസ്ബീഹ്,ഖിബില ഫൈൻഡർ ,ഇസ്ലാമിക പോസ്റ്റുകൾ ,അടുത്തുള്ള മസ്ജിദ് കണ്ടെത്തൽ,നമസ്കാര സമയം ,ദുആകൾ എന്നിങ്ങനെ വിവിധ ഓപ്‌ഷനുകൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.
യുഎഇ ,ഇന്ത്യ ,യുകെ എന്നിവിടങ്ങളിൽ ആയി വ്യാപിച്ചു കിടക്കുന്ന @ruppells.group ന്റെ സാരഥികളും സിദ്ധീഖ് സൈഫുദ്ധീനും ഷാജഹാൻ യഹിയയും ആണ് .വിദേശ പഠന കൺസൾട്ടിങ് , ഐറ്റി സേവനങ്ങൾ ഒക്കെ ആണ് @ruppells.group നൽകി വരുന്നത്. Ruppells solutions എന്ന ഐടി കമ്പനിയുടെ പ്രോഡക്റ്റ് ആയി ആണ് 𝐈𝐋𝐌 – 𝐈𝐬𝐥𝐚𝐦𝐢𝐜 𝐀𝐩𝐩 അവതരിപ്പിച്ചിരിക്കുന്നത്.എല്ലാ കമ്പനികളിലുമായി 100 ൽ അധികം പേർ @ruppells.group ന്റെ കീഴിൽ വർക്ക് ചെയ്യുന്നു.