𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

Relicus :ആഗോളതലത്തിൽ മാനസികാരോഗ്യ സേവനങ്ങൾ നൽകുന്ന കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ്

മാനസികാരോഗ്യ അവബോധം ആഗോളതലത്തിൽ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ, കേരളത്തിലെ കോഴിക്കോട് നിന്നുള്ള അഞ്ച് യുവ പ്രൊഫഷണലുകളുടെ ഒരു സംഘം Relicus എന്ന സ്റ്റാർട്ടപ്പിലൂടെ സൈക്കോളജിക്കൽ സർവീസുകൾ നൽകി മാനസികാരോഗ്യ മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്നു.

ജുനൈദ് റഫീഖ്, ആര്യ ദാമോദരൻ, സൻഹ യൂസഫ് അലി, ഷിബിന അസീസ്, അജ്മൽ ഒ.എം എന്നിവർ ചേർന്ന് സ്ഥാപിച്ച റെലിക്കസ്, ബിരുദാനന്തര പഠനകാലത്ത് ലളിതവും എന്നാൽ ശക്തവുമായ ഒരു ആശയമായിട്ടാണ് ആരംഭിച്ചത്.യാതൊരു ക്വാളിഫിക്കേഷനും ഇല്ലാത്ത പലരും മാനസികാരോഗ്യ മേഖലയിലേക്ക് പ്രവേശിക്കുകയും അൺ പ്രൊഫഷണൽ ആയി കൗൺസിലിംഗ് ഉൾപ്പടെയുള്ള സർവ്വീസുകൾ നൽകുകയും ചെയ്യുന്നത് കണ്ടപ്പോൾ ധാർമ്മികവും ശാസ്ത്രീയവും പ്രൊഫഷണലുമായ മാനസികാരോഗ്യ സേവനങ്ങൾ നൽകുന്ന യോഗ്യതയുള്ള സൈക്കോളജിസ്റ്റുകൾ നയിക്കുന്ന പ്ലാറ്റ്‌ഫോമുകളുടെ അഭാവം തിരിച്ചറിഞ്ഞു ആണ് Relicus എന്ന പ്ലാറ്റ്ഫോം ആരംഭിച്ചത്.Relicus എന്ന പ്ലാറ്റ്‌ഫോമിലൂടെ യോഗ്യതയുള്ള സൈക്കോളജിസ്റ്റുകളെ ചൂസ് ചെയ്യുവാനും ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഓൺലൈൻ ആയി സേവനം നേടുവാനും കഴിയുന്നു.നിങ്ങൾ ഒരു സൈക്കോളജിസ്റ്റ്‌ ആണെങ്കിൽ Relicus എന്ന പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തു സേവനം നൽകുവാനും സാധിക്കും.

🌍 അതിർത്തികൾക്കപ്പുറം വികസിക്കുന്ന Relicus

കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ഒരു പ്രാദേശിക സംരംഭമായി ആരംഭിച്ചത് ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള മാത്രമല്ല യുകെ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള ക്ലയന്റുകൾക്കും സേവനം നൽകുന്ന ഒരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമായി മാറി കഴിഞ്ഞു.

🧠 സമഗ്ര മാനസികാരോഗ്യ & വികസന സേവനങ്ങൾ

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിപുലമായ സേവനങ്ങൾ റെലിക്കസ് വാഗ്ദാനം ചെയ്യുന്നു:

✔️ വൺ-ഓൺ-വൺ സൈക്കോളജിക്കൽ കൗൺസിലിംഗ്

✔️ സ്റ്റുഡന്റ് ഗൈഡൻസ് & കരിയർ സപ്പോർട്ട്

✔️ മാനസികാരോഗ്യ അവബോധ പരിപാടികൾ

✔️ വെബിനാറുകൾ, വർക്ക്‌ഷോപ്പുകൾ, പരിശീലന സെഷനുകൾ

✔️ സ്കിൽ ഡെവലപ്മെന്റ് & അപ് സ്‌കില്ലിങ് പ്രോഗ്രാമുകൾ

ചികിത്സ മാത്രമല്ല, മാനസികാരോഗ്യത്തിൽ അവബോധം, പ്രതിരോധം, ശാക്തീകരണം എന്നിവയാണ് Relicus ന്റെ ലക്ഷ്യം…

🚀 വിഷൻ

എത്തിക്സ് , പ്രൊഫഷണലിസം, ഇന്നൊവേഷൻ എന്നിവയിൽ അധിഷ്ഠിതമായ ശക്തമായ ഫൗണ്ടേഷനിൽ ആഗോളതലത്തിലേക്ക് കൂടുതൽ വികസിപ്പിക്കുക ആണ് ലക്ഷ്യം..

 

https://relicus.in/

Advertisement