𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കേരളത്തിൽ നിന്നാരംഭിച്ച് പാൻ ഇന്ത്യൻ തലത്തിലേക്ക് പ്രമുഖ Tax Consultancy ബ്രാൻഡ് TAXPRO

ഏപ്രിൽ 11ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റൈന വെബ്സൈറ്റ് ലോഞ്ച് ചെയ്യും...

കേരളത്തിൽ Tax Planning എന്ന് പറയുമ്പോൾ പലർക്കും ആദ്യം ഓർമ്മ വരുന്നത് TAXPRO എന്ന പേരാണ്.നിയമപരമായി നികുതി ലാഭിക്കാനും ബിസിനസുകളുടെ ലീഗൽ പേപ്പർവർക്കുകൾ എല്ലാം ശരിയായ രീതിയിൽ ക്രമപ്പെടുത്താനും സഹായിക്കുന്ന ശക്തമായ ഒരു സ്ഥാപനമാണ് TAXPRO.40 ഓളം അംഗങ്ങൾ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരും അഭിഭാഷകരും ഉൾപ്പെടെ നിരവധി വിദഗ്ധർ ഉണ്ട്.പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് ടാക്സ്പ്രോയുടെ ആസ്ഥാനം.

Tax Planning പോലൊരു വിഷയത്തെ സാധാരണ ജനങ്ങൾക്കിടയിൽ ഇത്രയും ജനപ്രിയമാക്കിയതിൽ TAXPRO നടത്തിയ മുന്നേറ്റം വലിയൊരു വിപ്ലവം തന്നെയാണ്. മലയാളികളുടെ പ്രിയപ്പെട്ട ഈ ബ്രാൻഡ് ഇനി ദേശീയ തലത്തിൽ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്.

ഏപ്രിൽ 11 ന് ന്യൂഡൽഹിയിലെ ഹയാത്ത് ഹോട്ടലിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റൈന വെബ്സൈറ്റ് ലോഞ്ച് ചെയ്യുന്നതോടെ ടാക്സ്പ്രോയുടെ പേര് ഇന്ത്യയൊട്ടാകെ കൂടുതൽ ശക്തമായി മുഴങ്ങും.കേരളത്തിന്റെ അഭിമാനം ഉയർത്തുന്ന ഒരു സുവർണ നേട്ടമാണിത്.

Advertisement