𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

മലയാളി സ്റ്റാർട്ടപ്പിന് ഫിൻലന്റിലെ ലോക പ്രശസ്ത സ്റ്റാർട്ടപ്പ് ഇവന്റ് SLUSH-2024 ലേക്ക് ക്ഷണം

ഐ ഐ ടി ഖരഗ്പൂറിൽ നിന്നും ബിരുദാനന്ദര ബിരുദം നേടിയ ഫവാസ് നൂർ 2020 ലാണ് ട്രിസ് ലേർണിങ് ആരംഭിച്ചത്

വ്യത്യസ്തതയാർന്ന അധ്യാപന  രീതികളുമായി കോഴിക്കോട്  നിന്ന്  ആരംഭിച്ച ട്രിസ് ലേണിങ്ങിന് SLUSH-2024 ലേക്ക് ക്ഷണം.വർഷം തോറും സ്റ്റാർട്ടപ്പുകൾ, ലോകമെമ്പാടുമുള്ള ടോപ് നിക്ഷേപകർ, ടെക് ജേണലിസ്റ്റുകൾ എന്നിവരെ ഒരുമിപ്പിക്കുന്ന ലോക പ്രശസ്ത സ്റ്റാർട്ടപ്പ് ഇവന്റ് ആണ് SLUSH .ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ  വൻ  നിക്ഷേപം നടത്തുന്ന  ആഗോള ഭീമന്മാരുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക്  SLUSH സഹായിക്കുന്നു. ഫിൻലാണ്ടിന്റെ തലസ്ഥാനമായ  ഹെൽസിങ്കിൽ  നടത്തപെടുന്ന ഈ ആഗോള മീറ്റപ്പിലേക്ക് ആണ്  ട്രിസ് ഇ ലേണിംഗ് സ്റ്റാർട്ടപ്പ്  സി  ഇ. ഒ  ഫവാസ് നൂറിനു ക്ഷണം ലഭിച്ചിരിക്കുന്നത്.പേരിനു മാത്രം  ടെക്നോളജി പ്രയോജനപ്പടുത്തുന്ന രീതികളിൽ  നിന്ന് മാറി അക്കാദമിക്  സാധ്യതകളുടെ  എല്ലാ തലങ്ങളിലും  സാങ്കേതിക  വിദ്യ  ഉപയോഗിച്ചുള്ള ലേർണിങ് രീതികൾ  വികസിപ്പിച്ചതിനുള്ള  അംഗീകരമായാണ്  ട്രിസിനെ  തേടി ഈ ക്ഷണമെത്തിയിരിക്കുന്നത്.JAM ,GATE ,NEET പോലുള്ള മത്സര പരീക്ഷകളുടെ കോച്ചിംഗ് വൈവിദ്ധ്യമാർന്ന രീതികളിലൂടെ സാങ്കേതിക  വിദ്യയുടെ  സഹായത്തോടെ  ഇന്ത്യൻ  നഗരങ്ങളിലും  ഗ്രാമങ്ങളിലും തുറന്നു വയ്ക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക്  ഊർജ്ജം  പകരുന്നതാണ്  ഈ അംഗീകാരം.

ഐ ഐ ടി  ഖരഗ്പൂറിൽ  നിന്നും ബിരുദാനന്ദര ബിരുദം നേടിയ  ഫവാസ് നൂർ  2020 ലാണ്  ട്രിസ്  ലേർണിങ്  ആരംഭിക്കുന്നത്. സയൻസ്  വിശയങ്ങളെ  അടിസ്ഥാനപ്പെടുത്തിയുള്ള  നിരവധി മത്സര പരീക്ഷകളിൽ  ആയിരക്കണക്കിന്  വിദ്യാർത്ഥികൾ  നിലവിൽ ട്രിസ് ലേർണിങ് രീതികൾ  ഉപയോഗിച്ച്  പഠിച്ചു കൊണ്ടിരിക്കുന്നുണ്ട്.പരമ്പരാഗത രീതിയിൽ  നിന്ന്  മാറി  ഓരോ  കുട്ടിയുടെയും വ്യക്തിഗതമായ  കഴിവുകൾ വിലയിരുത്തി ടെക്നോളജിയുടെ സഹായത്തോടെയാണ്  ട്രിസ്  അക്കാദമിക്  ടീം മുന്നോട്ട്  പോവുന്നത്.

500 ഓളം വിദ്യാർത്ഥികളെ  വിവിധ ഐ. ഐ.ടി കളിലും എൻ ഐ ടി കളിലും സെൻട്രൽ  യൂണിവേഴ്‌സിറ്റികളിലും എത്തിക്കാനും  നിരവധി  വിദ്യാർത്ഥികൾക്ക്  മെഡിക്കൽ  രംഗത്തേക്കുള്ള മെന്ററിങ് നൽകാനും ഈ ചുരുങ്ങിയ കാലയളവിൽ ഇവർക്ക് സാധിച്ചിട്ടുണ്ട്. എൻ  ഐ  ടി  ജലന്ദറിൽ നിന്നും കെമിസ്ട്രിയിൽ  ബിരുദാനന്ദര ബിരുദം നേടിയ  ജർഷ ചീഫ് സർവീസ് ഓഫീസർ ആയും, ചീഫ് ടെക്നിക്കൽ ഓഫീസർ ആയി  മുഹമ്മദ്‌  ഷഹരിയും ട്രിസ് ലേണിങ്ങിനെ മുന്നോട്ട് നയിക്കുന്നു.

Advertisement