𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഓസ്‌ട്രേലിയയിൽ മോഡലിംഗ് മോഡലിംഗ് രംഗത്ത് തിളങ്ങുന്ന മലയാളി വിഷ്ണു ചെമ്പൻകുളം

എ.എഫ്.എൽ.ന്റെ മൾട്ടികൾച്ചറൽ അംബാസഡർ കൂടി ആണ് വിഷ്ണു ചെമ്പൻകുളം

ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയിൽ എത്തുകയും പിന്നീട് ഓസ്‌ട്രേലിയയിൽ മോഡലിംഗ്,ഫാഷൻ ,ആങ്കറിങ് , ബിസിനസ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തയാളാണ് ഇന്ത്യൻ പ്രവാസിയും, മലയാളിയുമായ വിഷ്ണു ചെമ്പൻകുളം.ഓസ്‌ട്രേലിയയിൽ വളരെ കുറച്ച് മലയാളികൾ മാത്രം ആണ് മോഡലിംഗ് ഒരു പ്രൊഫഷൻ ആയി എടുത്തിട്ടുള്ളത്.ഒട്ടേറെ കമ്പനികളുടെയും ചാനലുകളുടെയും മോഡലായി പ്രവർത്തിച്ച വിഷ്ണു ഇതിനോടകം നിരവധി പ്രമുഖ കമ്പനികളുമായി പ്രവർത്തിച്ചിട്ടുണ്ട്.കൂടാതെ എ.എഫ്.എൽ.ന്റെ മൾട്ടികൾച്ചറൽ അംബാസഡർ കൂടി ആണ് വിഷ്ണു ചെമ്പൻകുളം.ആദ്യമായാണ് ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിന്റ മൾട്ടികൾച്ചറൽ അംബാസഡറായി ഒരു മലയാളിയെ തിരഞ്ഞെടുത്തത്.ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ വിസിറ്റ് വിക്ടോറിയ കാമ്പയിൻ ,ഓസ്‌ട്രേലിയയിലെ പ്രമുഖ ബ്രാൻഡ് ആയ കെമിസ്റ്റ് വെയർഹൗസ്,കോൾസ് , എന്നിവരുമായൊക്കെ വിഷ്ണു പ്രവർത്തിച്ചിട്ടുണ്ട്.ലോക പ്രശസ്ത ഷെഫ്, കോൾസ് ബ്രാൻഡ് അംബാസ്സഡറുമായ കാർട്ടീസ് സ്റ്റോണിന്റെ കൂടെ ആണ് കോൾസ് ക്രിസ്മസ് ക്യാമ്പയ്‌ഗൻ വിഷ്ണു ചെയ്തത് . ആങ്കറിങ് രംഗത് ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാരായ ഹരിഹരൻ, ഹരിചരൻ , കാർത്തിക്, സുഖ്‌വിന്ദർ സിംഗ്, രാഹുൽ സിംപ്ലിഗുങ് ,അലി സഹർ തുടങ്ങിയവർ ഈ വർഷം നടത്തിയ ഓസ്‌ട്രേലിയൻ ടൂറിന്റെ അവതാരകനും വിഷ്ണു ആയിരുന്നു. മോഹൻലാൽ ഷോയുടെ ഓസ്‌ട്രേലിയൻ ടൂറിന്റെ അവതാരകനും വിഷ്ണു ആയിരുന്നു.

ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയയായ വിഷ്ണു ,കേരളത്തിൽ നിന്ന് ബിരുദവും , ഓസ്‌ട്രേലിയയിൽ നിന്നും ബിരുദാനന്തര ബിരുദം , എഞ്ചിനീയറിംഗ് കൂടാതെ ലീഡര്ഷിപ് ആൻഡ് മാനേജ്‌മന്റ് എന്നിവയിൽ നിന്ന് കരസ്ഥമാക്കുകയും ചെയ്തു.ഓസ്‌ട്രേലിയയിൽ എത്തിയപ്പോൾ ഒരു സുഹൃത്ത് ആണ് മോഡലിംഗ് ഏജൻസിയിലേക്ക് റഫർ ചെയ്തത്. അങ്ങനെ മോഡലിംഗിനോടുള്ള തന്റെ പാഷനും ഡെഡിക്കേഷനും കൊണ്ട് ആ മേഖലയിൽ മുന്നേറാനും ,തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും വിഷ്ണു ചെമ്പൻകുളത്തിനു സാധിച്ചു.

Advertisement