𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

നാച്ചുറൽ ആയ ഫുഡ് പ്രൊഡക്ടുകൾ ആണ് മസാലക്കൂട്ട് വിപണിയിൽ എത്തിക്കുന്നത്

മൂവാറ്റുപുഴ സ്വദേശികളായ സാബു പി മാത്യുവും നിഖിലും ചേർന്ന് തുടങ്ങിയ സംരംഭമാണ് *മസാലക്കൂട്ട്* എന്ന ഹോം മെയിഡ് ഫുഡ് സ്റ്റോർ. പ്രിസർവേറ്റിവോ കൃത്രിമ നിറങ്ങളോ ചേർക്കാതെ നാച്ചുറൽ ആയ പ്രൊഡക്ടുകൾ ആണ് മസാലക്കൂട്ട് വിപണിയിൽ എത്തിക്കുന്നത്.നിലവിൽ ഏകദേശം 165 ഓളം ഉത്പന്നങ്ങൾ മസാലകൂട്ടിനു ണ്ട്.എല്ലാ തരം മസാല പൊടികൾ ,പതിനഞ്ചോളം വിവിധ ഇനത്തിൽ പെട്ട പുട്ടു പൊടികൾ , മുപ്പതോളം വിത്യസ്ത ഇനം അച്ചാറുകൾ ,ബേബി ഫുഡുകൾ ,മില്ലറ്റുകൾ ,പ്രീമിയം സ്‌പൈസസ് ഒക്കെ *മസാലക്കൂട്ട്* എന്ന ബ്രാൻഡിൽ ലഭ്യമാണ്. ഇത് കൂടാതെ *പൂന്തേൻ* എന്ന ബ്രാൻഡിൽ സ്‌പൈസസ് ബ്ലെൻഡ് ചെയ്ത 10 വ്യത്യസ്ഥ രുചിയിലും ഗുണത്തിലുമുള്ള തേനുകളും മസാലക്കൂട്ടിൽ ലഭ്യമാണ് .വിവിധ രുചികളിലുള്ള ചായപൊടികൾ (മസാല ചായ, ഇഞ്ചി ചായ, ഏലക്ക ചായ….)കാപ്പി പൊടികൾ ഉണക്കിയ ഇറച്ചി,മീൻ കറി ഗ്രേവി,റെഡി റ്റു ഈറ്റ് ഇടിയിറച്ചി, മാരിനേറ്റഡ് ബീഫ്,മാരിനേറ്റഡ് ചിക്കൻ, ചെമ്മീൻ ചമ്മന്തിപൊടി വേപ്പിലക്കട്ടി എന്നിങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം *മസാലക്കൂട്ടിൽ* ലഭ്യമാണ്.ഇവയെല്ലാം പ്രിസർവേറ്റിവോ കൃത്രിമ നിറങ്ങളോ ചേർക്കാത്ത നാച്ചുറൽ പ്രൊഡക്റ്റു കളാണെന്നതാണ് പ്രത്യേകത.

എഞ്ചിനീയറിങ് ബിരുദധാരി യായ നിഖിൽ കൂടെപഠിച്ചവരൊക്കെ ജോലിക്കായി വിദേശത്തേക്ക് പോയപ്പോഴും നാട്ടിൽ തന്നെ സ്വന്തമായി ഒരു വേറിട്ട സംരംഭം എന്നതായിരുന്നു നിഖിലിന്റെ ലക്ഷ്യം. പ്രിസർവേറ്റിവോ കൃത്രിമ നിറങ്ങളോ ചേർക്കാതെയുള്ള നാച്ചുറൽ ആയ ഫുഡ്‌ പ്രൊഡക്ടുകൾ വിപണിയിൽ എത്തിക്കുവാൻ തീരുമാനിച്ചു.ഒരു നല്ല ടീം രൂപികരിച്ച് മൂന്നു വർഷത്തോളം അതിനായി വിവിധങ്ങളായ പരീക്ഷണ നിരീക്ഷണ ങ്ങൾ നടത്തി .അങ്ങനെ കഴിഞ്ഞ വർഷം മൂവാറ്റുപുഴയിൽ മസാലക്കൂട്ടിന്റെ ആദ്യത്തെ സ്റ്റോർ തുടങ്ങി.മസാലക്കൂട്ട്എന്ന ബ്രാൻഡ് മൂവാറ്റുപുഴയിൽ മാത്രമായി ഒതുക്കുവാൻ നിഖിൽ ആഗ്രഹിക്കുന്നില്ല.*മസാലക്കൂ ട്ട്* എന്ന ബ്രാൻഡ് കേരളത്തിൽ എല്ലായിടത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രാൻഞ്ചൈസി അടിസ്ഥാനത്തിൽ എറണാകുളം വൈറ്റില മെട്രോ സ്റ്റേഷനിലും, കായംകുളത്തും ഈ വർഷം തന്നെ ഫ്രാഞ്ചൈസി സ്റ്റോറുകൾ ആരംഭിക്കും.പ്രൈം ലൊക്കേഷനിൽ ഒരു സ്‌പേസും,ബിസിനസ്സ് ചെയ്യുവാൻ ആഗ്രഹവും ഉണ്ടെങ്കിൽ ഫ്രാഞ്ചൈസി ഫീസ് ഇല്ലാതെ സ്റ്റോക്ക് എടുത്തു കൊണ്ട് ബിസിനസ്സ് തുടങ്ങുവാൻ ഉള്ള ഓപ്‌ഷനും മസാലക്കൂട്ട് നൽകുന്നുണ്ട്.2023 ഓടെ 10 സ്റ്റോറുകൾ തുറക്കുവാൻ ആണ് മസാലക്കൂട്ട് ലക്ഷ്യമിടുന്നത്.

Advertisement