𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

MBA Chai Wala ചായ വിറ്റ് ബെൻസ് വാങ്ങിയ കഥ

മധ്യപ്രദേശ് സ്വദേശി പ്രഫുല്‍ ബില്ലോര്‍ തന്റെ ഇരുപതാം വയസ്സിൽ ഐഐഎം അഹമ്മദാബാദിന് പുറത്ത് ഒരു ചായക്കക്കട തുടങ്ങി, MBA Chai Wala.പിതാവിൽ നിന്ന് കടം വാങ്ങിയ 8000 രൂപ ആയിരുന്നു മൂലധനം.ആദ്യ ദിവസത്തെ ലാഭം 150 രൂപ. ഇന്ന് ഫ്രാൻഞ്ചൈസി ബിസിനസ്സിലൂടെ എംബിഎ ചായ് വാലക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 100 ൽ അധികം ഔട്ലറ്റുകൾ ഉണ്ട്.എംബിഎ ചായ് വാലയുടെ വാർഷിക ടേണോവർ നാലു കോടി രൂപക്ക് മുകളിൽ ആണ്.ഈ വർഷം 30 സ്ഥലങ്ങളിൽ 30 പുതിയ ഔട്ലറ്റുകൾ ഒരേ സമയം ഓപ്പൺ ചെയ്യുന്നുമുണ്ട്.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ , മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിലും പ്രഫുല്‍ ബില്ലോര്‍ പ്രസിദ്ധനാണ്. സംരംഭകത്വ അറിവുകൾ ഷെയർ ചെയ്യാനായി എംബിഎ ചായ് വാല അക്കാദമിയും പ്രഫുല്‍ ബില്ലോര്‍ ആരംഭിച്ചു.

MBA Chai Wala
MBA Chai Wala

 

MBA Chai Wala വാങ്ങിയ മെർസിഡീസ് ബെൻസ് GLE

ഇപ്പോൾ പ്രഫുല്‍ ബില്ലോര്‍ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് കഴിഞ്ഞ ദിവസം ഏകദേശം  90 ലക്ഷം രൂപ വില വരുന്ന മെർസിഡീസ് ബെൻസ് GLE എസ്‌യുവിയുടെ 300d വേരിയന്റ് സ്വന്തമാക്കിയതിലൂടെ ആണ്. തെരുവിൽ ചായ വിൽക്കുന്നതിൽ നിന്ന് ഒരു ബിസിനസ്സ് ഉടമയായി മാറിയ ഒരാളാണ് പ്രഫുൽ ബില്ലോർ. കഠിനാധ്വാനം, അർപ്പണബോധം എന്നിവയിലൂടെ തന്റെ ചെറിയ ചായക്കടയെ കോടികളുടെ കമ്പനിയാക്കി മാറ്റാൻ പ്രഫുല്‍ ബില്ലോറിന് കഴിഞ്ഞു.വിജയം സ്വപ്നം കാണുന്ന ആർക്കും പ്രഫുല്‍ ബില്ലോറിന്റെ കഥ പ്രചോദനമാണ്.

2016 ൽ ഐഐഎം അഹമ്മദാബാദില്‍ എംബിഎ പഠിക്കാൻ ആയി ആണ് അഹമ്മദാബാദിലേക്ക് പോകുന്നത്. എന്നാൽ എൻട്രൻസ് എക്സാം പാസ്സ് ആവാൻ കഴിഞ്ഞില്ല. മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ കോഴ്സിനു അഡ്മിഷൻ കിട്ടി. ഏതാനും മാസങ്ങൾ പഠിച്ചു. എംബിഎ കഴിഞ്ഞ് ഉയർന്ന ശമ്പളമുള്ള ജോലി കിട്ടുമെന്ന് യാതൊരു വിധ ഉറപ്പുമില്ല.അങ്ങനെ ചിന്തിച്ചപ്പോൾ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്നൊരു വലിയ ആഗ്രഹം ഉയർന്നു.അങ്ങനെ July 25, 2017 നു പിതാവിൽ നിന്ന് കടം വാങ്ങിയ 8000 രൂപ ഉപയോഗിച്ച് ഐഐഎം അഹമ്മദാബാദിന്റെ മുന്നിൽ തന്നെ ചായക്കട തുടങ്ങി.പ്ലാസ്റ്റിക് കപ്പുകൾ ഉപയോഗിക്കുന്നതിനു പകരം ടിഷ്യൂവും ടോസ്റ്റും സഹിതം മൺകപ്പുകളിൽ ചായ വിളമ്പി.ഇംഗ്ലീഷിൽ കമ്യൂണിക്കേറ്റ് ചെയ്യാനുള്ള കഴിവും സഹായകരമായി.റെഗുലർ കസ്റ്റമേഴ്സ് ആയി ..പയ്യെ പയ്യെ ബിസിനസ്സ് വളർന്നു.Mr Billore അഹമ്മദാബാദ് എന്നായിരുന്നു ഷോപ്പിന്റെ ആദ്യ പേര് .പിന്നീട് അത് ചുരുക്കി എംബിഎ ചായ് വാല എന്നാക്കി.ഒരൊറ്റ ഔട്ലറ്റിൽ നിന്നും നല്ല കച്ചവടവും ,ബ്രാൻഡ് വാല്യൂവും നേടി എടുക്കാൻ കഴിഞ്ഞു.പിന്നീട് ഫ്രാൻഞ്ചൈസികൾ നൽകുവാൻ തുടങ്ങി.ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 100 ൽ അധികം ഔട്ലറ്റുകൾ ഉണ്ട്.

via MBA Chai Wala Business Success Story

Spice Grinding Business | കച്ചവടം “പൊടി പൊടിച്ച് “ഒരു എംബിഎ ക്കാരൻ

Advertisement