മലപ്പുറം സ്വദേശികളായ ദമ്പതികൾ ചേർന്ന് തുടങ്ങിയ സംരംഭങ്ങൾ DXD Architects & MANKASURATH
വിവിധ കമ്പനികളിൽ ജോലി ചെയ്‌ത ശേഷം സ്വന്തം സംരംഭം തുടങ്ങി അതിലൂടെ 20 ൽ അധികം പേർക്ക് ജോലി നൽകുന്ന ദമ്പതികൾ ആണ് മൻസൂർ അഞ്ചുകണ്ടനും കമറുബാൻ നുസറത്തും
വിവിധ കമ്പനികളിൽ ജോലി ചെയ്‌ത ശേഷം സ്വന്തം സംരംഭം തുടങ്ങി അതിലൂടെ 20 ൽ അധികം പേർക്ക് ജോലി നൽകുന്ന ദമ്പതികൾ ആണ് മൻസൂർ അഞ്ചുകണ്ടനും കമറുബാൻ നുസറത്തും .ഇരുവരും മലപ്പുറം സ്വദേശികൾ ആണ്.ആർക്കിടെക്റ്റ് ആയ മൻസൂർ അഞ്ചുകണ്ടൻ DXD Architects ( @dxd.architects ) എന്ന ആർകിടെക്റ്റ് കമ്പനി തുടങ്ങിയപ്പോൾ ഫാഷൻ ഡിസൈൻ മേഖലയിൽ ജോലി ചെയ്തിരുന്ന കമറുബാൻ നുസറത്ത് ഫാഷൻ ഡിസൈൻ സ്റ്റുഡിയോ ആയ ” MANKASURATH (@mankasurath) ആരംഭിച്ചു. പ്രധാനമായും കസ്റ്റമൈസ്ഡ് ഡ്രസ്സുകൾ ആണ് MANKASURATH ചെയ്തു നൽകുന്നത്.2019 ജൂലൈയിൽ തുടങ്ങിയ DXD Architects ആർക്കിറ്റെക്ചർ , കൺസ്ട്രക്ഷൻ ,ഇന്റീരിയർ സർവീസുകൾ നൽകി വരുന്നു.കേരളത്തിൽ കൂടാതെ മൈസൂർ ,ചെന്നൈ, ഹൈദരാബാദ് എന്നിങ്ങനെ വിവിധ ഇടങ്ങളിലും ഡിസൈനിങ് വർക്കുകൾ ചെയ്യുന്നു.കഴിഞ്ഞ 5 വർഷം കൊണ്ട് ആർക്കിടെക്ട് മേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ DXD Architects നു കഴിഞ്ഞു.
2021 ൽ ഓൺലൈനിലൂടെ കസ്റ്റമൈസ്ഡ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു കൊടുത്തുകൊണ്ടാണ് MANKASURATH എന്ന സംരംഭം ആരംഭിച്ചത്. Wedding outfits, Celebrity outfits, Party wears എന്നിവ – ഓരോ കസ്റ്റമേഴ്സിനെയും കണ്ട് നേരിട്ട് സംസാരിച്ച് അവരുടെ ,ശരീരാകൃതിക്കും , നിറത്തിനും,ഒപ്പം അവരുടെ ഇഷ്ടങ്ങളും പരിഗണിച്ചു ചെയ്തു നൽകുന്നു.സാധാരണ ഷോപ്പുകളിൽ നിന്നും MANKASURATH നെ വ്യത്യസ്തമാക്കുന്നത് ഇത് തന്നെ ആണ്.മിക്ക ഷോപ്പുകളും റെഡിമെയ്ഡ് വസ്ത്രങ്ങൾ നൽകുമ്പോൾ MANKASURATH ഓരോരുത്തർക്കും അനുയോജ്യമായ ഫുള്ളി കസ്റ്റമൈസ്ഡ് ഡ്രസ്സുകൾ ചെയ്തു നൽകുന്നു.വസ്ത്രത്തിന്റെ കംഫർട്ടിനാണ് MΛNKΛSURΛTH പ്രാധാന്യം നൽകുന്നത്.ഉപഭോക്താവിന്റെ ആവശ്യകത,ഡിസൈനറുടെ ക്രിയേറ്റിവിറ്റി എന്നിവക്ക് തുല്യ പ്രാധാന്യം നൽകി ഇവ തമ്മിൽ സംയോജിപ്പിച്ചാണ് ഓരോ പ്രൊഡക്ടുകളും നിർമ്മിക്കുന്നത്.കോഴിക്കോട്ടെ ആദ്യത്തെ ഫുള്ളി കസ്റ്റമൈസ്ഡ് ഫാഷൻ ഡിസൈനിങ് സ്റ്റുഡിയോ ആണ് MANKASURATH.
2021 ൽ ഓൺലൈനിലൂടെ തുടങ്ങി എങ്കിലും 3 വർഷം വിശദമായ പഠനം നടത്തിയ ശേഷമാണ് 2024 ൽ കോഴിക്കോട് സ്വന്തമായി ഒരു സ്റ്റോർ ആരംഭിച്ചത്.ഇരുവരും ഡിസൈനിങ് മേഖലയിൽ തന്നെ എക്സ്പെർടൈസ് ചെയ്തിരിക്കുന്നത് കൊണ്ട് തന്നെ അത് MANKASURATH ന്റെ യാത്രയിൽ വളരെ അധികം ഗുണം ചെയ്യുന്നു.ഇന്ന് കേരളത്തിലെ മികച്ച ഫാഷൻ ഡിസൈനിങ് സ്റ്റുഡിയോകളിൽ ഒന്നായി MANKASURATH മാറി കഴിഞ്ഞിരിക്കുന്നു.”Face Of Mind ” എന്നാണ് MANKASURATH എന്ന പേരിന്റെ അർഥം