ഇനി ജിമ്മിലേക്ക് പോകേണ്ട, ജിം നിങ്ങളെ തേടിയെത്തും! Unleash 45
ബെംഗളൂരുവിൽ മൊബൈൽ ജിമ്മുമായി Unleash 45; വീടുകളിലും ഓഫീസുകളിലും ഇനി വർക്ക് ഔട്ട് സൗകര്യം.
തിരക്കേറിയ ജീവിതത്തിനിടയിൽ വ്യായാമത്തിനായി സമയം കണ്ടെത്താൻ കഴിയാത്തവർക്ക് പുതിയൊരു പരിഹാരവുമായി ബെംഗളൂരു ആസ്ഥാനമായുള്ള Unleash 45.
ജിം ഉപകരണങ്ങളുമായി ഒരു വാനിൽ വീടുകളിലേക്കും അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിലേക്കും എത്തുന്നതാണ് ഇവരുടെ ബിസിനസ് മോഡൽ. ഡംബെൽസ്, കെറ്റിൽബെൽസ്, റെസിസ്റ്റൻസ് ബാൻഡുകൾ തുടങ്ങി സ്ട്രെങ്ത് ട്രെയിനിങ്ങിനാവശ്യമായ ഉപകരണങ്ങളെല്ലാം ഈ മൊബൈൽ ജിമ്മിലുണ്ട്.
മുൻ റെസ്ലർ ഋത്വിക് രാധാകൃഷ്ണനും ഫിറ്റ്നസ് കോച്ച് ഭൂമിക ജയന്നയും ചേർന്നാണ് ഈ സംരംഭം ആരംഭിച്ചത്.
റെസിഡൻഷ്യൽ സൊസൈറ്റികൾ, ഓഫീസ് ക്യാമ്പസുകൾ, ടെക് പാർക്കുകൾ എന്നിവിടങ്ങളിലെത്തുന്ന ഈ മൊബൈൽ ജിമ്മിൽ 45 മിനിറ്റ് ദൈർഘ്യമുള്ള വർക്ക് ഔട്ട് സെഷനുകളാണ് ഒരുക്കുന്നത്.
ആറു വയസ്സുകാരിൽ തുടങ്ങി 80 വയസ്സിന് മുകളിലുള്ളവർക്കും പരിശീലനം നൽകുന്നുണ്ട് ഇവർ. ഇതിനോടകം 80-ലധികം അംഗങ്ങൾ Unleash45-ൽ ചേർന്നുകഴിഞ്ഞു.
ഫിറ്റ്നസ് സെന്ററിലേക്ക് ആളുകൾ പോകേണ്ടതില്ല, ആവശ്യമുള്ളവർക്ക് ജിം തന്നെ എത്തിക്കാം എന്നതാണ് ഈ സംരംഭത്തിന്റെ ആശയം.
മീറ്റിങ്ങുകളും ജോലിത്തിരക്കുകളും യാത്രയും കാരണം ജിമ്മിൽ പോകാൻ സമയം കണ്ടെത്താനാകാത്തവർക്ക് ജോലി സ്ഥലത്തോ താമസസ്ഥലത്തോ തന്നെ വ്യായാമം ചെയ്യാൻ അവസരമൊരുക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
Advertisement