𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പ്രീമിയം കോഫി ഷോപ്പുകളിലെ രുചി സാധാരണകാരനിലേക്കും എത്തിച്ച OLD SCHOOL TEA

സാധാരണക്കാരുടെ സ്റ്റാർബക്സ് എന്ന ലേബൽ ഓൾഡ് സ്‌കൂൾ ടി നേടി എടുത്തു.ചെറിയ ഒരു ടി കിയോസ്‌ക്കിൽ ആദ്യമായി കോഫീ മെഷീൻ കൊണ്ടുവന്നതും ഓൾഡ് സ്‌കൂൾ ടി ആണ്.

പ്രീമിയം കോഫി ഷോപ്പുകളിലെ രുചി സാധാരണകാരനിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിൽ വൈക്കം സ്വദേശി ടോം തോമസ്, വെച്ചൂർ സ്വദേശി അക്ഷയ് എന്നിവർ ചേർന്ന് 2021 ൽ കേരളത്തിൽ നിന്നും തുടക്കമിട്ട സംരംഭമാണ് ഓൾഡ് സ്‌കൂൾ ടി (@old_school.tea).സാധാരണ ചായയും ,കോഫിയും , ഹോർലിക്‌സും,ബൂസ്റ്റും മാത്രം കിട്ടിയിരുന്ന കേരളത്തിലെ വിപണിയിലേക്ക് സ്റ്റാർബക്സ് പോലുള്ള പ്രീമിയം കോഫീ ഷോപ്പിൽ കിട്ടുന്ന പ്രൊഡക്റ്റുകൾ കൊണ്ട് വന്നപ്പോൾ ജനങ്ങൾ ഇരു കയ്യും നീട്ടി ഓൾഡ് സ്‌കൂൾ ടി എന്ന ബ്രാൻഡിനെ സ്വീകരിച്ചു. പ്രീമിയം കോഫി ഷോപ്പുകളിൽ മാത്രം ലഭ്യമായിരുന്ന ഫ്രാപ്പിച്ചീനോ ,ലാറ്റെ ,ഫ്രോസ്റ്റീ ഒക്കെ സാധാരണകാരനും ആസ്വദിച്ച് തുടങ്ങി.അങ്ങനെ സാധാരണക്കാരുടെ സ്റ്റാർബക്സ് എന്ന ലേബൽ ഓൾഡ് സ്‌കൂൾ ടി നേടി എടുത്തു.ചെറിയ ഒരു ടി കിയോസ്‌ക്കിൽ ആദ്യമായി കോഫീ മെഷീൻ കൊണ്ടുവന്നതും ഓൾഡ് സ്‌കൂൾ ടി ആണ്.

ആലപ്പുഴ, കോട്ടയം ജില്ലകളുടെ അതിർത്തിയിൽ തണ്ണീർമുക്കം ബണ്ടിൽ ആയിരുന്നു ആദ്യത്തെ ഓൾഡ് സ്‌കൂൾ ടി ഔട്ലറ്റ്.ഇന്ന് ഹൈദരാബാദ് , തമിഴ്നാട് എന്നിവിടങ്ങളിൽ ഉൾപ്പടെ വ്യാപിച്ചു കിടക്കുന്ന ടീ ചെയിൻ ബ്രാൻഡായി ഓൾഡ് സ്‌കൂൾ ടി മാറി.ലോകം മുഴുവൻ ശൃംഖല ഉള്ള ഒരു ടി ചെയിൻ ബ്രാൻഡ്,അതിൽ പ്രീമിയം കോഫി ഷോപ്പുകളിലെ പ്രൊഡക്റ്റുകൾ അഫോർഡബിൾ റേറ്റിൽ ലഭ്യമാക്കുക എന്നത് ആയിരുന്നു ഇരുവരുടെയും സ്വപ്‍നം.ഇത് കേട്ടപ്പോൾ പലരും പരിഹസിച്ചു.

ഇത് കേട്ട ഹോട്ടൽ മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള ഒരു സുഹൃത്ത് വിവിധ തരം കോഫികൾ തയാറാക്കാൻ ടോമിനെയും അക്ഷയിനെയും പഠിപ്പിച്ചു.അങ്ങനെ പഠിച്ചതും ,സ്വന്തം പരീക്ഷങ്ങൾ നടത്തി വിജയിച്ചതുമായ പല വെറൈറ്റി ഉത്പന്നങ്ങൾ ഓൾഡ് സ്‌കൂൾ ടി യുടെ മെനുവിൽ കാണാം.

നിലവിൽ ഓൾഡ് സ്‌കൂൾ ടി യിലെ രുചി വൈവിധ്യം എല്ലായിടത്തും എത്തിക്കാനായി ഫ്രാഞ്ചൈസികൾ നൽകി വരുന്നു.മറ്റു പല ടീ ചെയിൻ ബ്രാൻഡുകളും ആറ് ലക്ഷത്തിനു മുകളിൽ ഒക്കെ ഫ്രാഞ്ചൈസിക്ക് വാങ്ങുമ്പോൾ ഇവർ രണ്ടര ലക്ഷം രൂപയാണ് ഫ്രാഞ്ചൈസി ഫീസ് ആയി വാങ്ങുന്നത്.എല്ലാ വിവിധ ട്രെയിനിങ്ങും , പിന്തുണയും നൽകി ഓൾഡ് സ്‌കൂൾ ടി യുടെ ഫാമിലി എന്ന നിലയിൽ തന്നെ ആണ് എല്ലാ ഫ്രാഞ്ചൈസി ഔട്ലറ്റുകളും മുന്നോട്ട് കൊണ്ട് പോകുന്നത്.

For franchise details call : +91 79079 11860

Advertisement