“മറ്റുള്ളവർ കണ്ടത് കുട്ടികളിലെ കുറവുകൾ… ഗായത്രി കണ്ടത് അവരിലെ കഴിവുകൾ | Spectrum Child Development & Counselling Centre
കുട്ടികളുടെ പഠനവെല്ലുവിളികൾ തിരിച്ചറിഞ്ഞ്, ഓരോ കുട്ടിയുടെയും കഴിവുകൾ വിലയിരുത്തി, അവരുടെ സമഗ്രവളർച്ചയ്ക്കായി പുതിയ സാധ്യതകളുടെ വാതിലുകൾ തുറക്കുന്ന ഗായത്രി എസ്. രാജിന്റെ സംരംഭം.
ഓരോ കുട്ടിയുടെയും പഠന വെല്ലുവിളികൾക്ക് അപ്പുറം അവരുടെ കഴിവുകളും സാധ്യതകളും കാണണം എന്ന വിശ്വാസത്തിൽ നിന്നാണ് ഗായത്രി എസ്. രാജ് Spectrum Child Development & Counselling Centre എന്ന സ്വപ്നത്തിന് തുടക്കം കുറിച്ചത്.
Special Education, Learning Disability മേഖലയിലെ പരിശീലനവും അനുഭവസമ്പത്തും കൈമുതലാക്കി, Attingal, Moonnumukku ആസ്ഥാനമായി പ്രവർത്തിക്കുന്ന Spectrum ഇന്ന് കുട്ടികളുടെ പഠനവും വളർച്ചയും ആത്മവിശ്വാസവും ലക്ഷ്യമിടുന്ന സപ്പോർട്ടിങ് സെന്റർ ആയി വളർന്നിരിക്കുകയാണ്.
സ്കൂളിൽ Special Educator ആയി ജോലി ചെയ്തിരുന്ന കാലത്ത്“എന്തിനാ,നാലും മൂന്നും ഏഴ് മാർക്ക് വാങ്ങാൻ അല്ലേ “ ? എന്ന കുട്ടികളെ പറ്റി ഒരു അദ്ധ്യാപിക പറഞ്ഞ പരിഹാസവാക്കാണ് ഗായത്രിയുടെ മനസ്സിൽ വലിയൊരു ചോദ്യമായി മാറിയത്. കുട്ടികൾക്ക് കഴിയില്ലെന്ന് പറയുന്നതിനുപകരം, “അവരെക്കൊണ്ട് എന്ത് ചെയ്യാൻ കഴിയും?” എന്ന് അന്വേഷിക്കണമെന്ന ചിന്തയാണ് Spectrum-ന്റെ ആശയമായി മാറിയത്.
ഓരോ കുട്ടിയും വ്യത്യസ്തരാണ്. അതുകൊണ്ട് ഓരോ കുട്ടിയുടെയും ആവശ്യങ്ങൾ മനസ്സിലാക്കി personalised & customised intervention നൽകുകയാണ് Spectrum-ന്റെ സമീപനം.
Special Education, Personalised Learning Support, Remedial Teaching, Learning Disability Support, Speech Therapy, Occupational Therapy, Behaviour Therapy, Counselling, Yoga & Stress Management എന്നിവയിലൂടെ കുട്ടികളുടെ communication, behaviour, confidence, independence, social skills, academic skills, overall development എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഗായത്രിയുടെ യാത്രയിലെ ഏറ്റവും അഭിമാനകരമായ അനുഭവങ്ങളിലൊന്ന്, പഠനത്തിലും പെരുമാറ്റത്തിലും നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ഒരു ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയിൽ കണ്ട വലിയ മാറ്റമാണ്. വ്യക്തിഗത ഇടപെടലുകളിലൂടെ കുട്ടിയുടെ ശ്രദ്ധ, പഠനശേഷി, അക്കാദമിക് പ്രകടനം, ആത്മവിശ്വാസം എന്നിവ മെച്ചപ്പെട്ടു.
ഗായത്രിയെ സംബന്ധിച്ചിടത്തോളം വിജയം ഒരു award-ലോ financial achievement-ലോ മാത്രം ഒതുങ്ങുന്നില്ല.
ഒരു കുട്ടി ആദ്യമായി ഒരു വാക്ക് വായിക്കുന്നത്, കൂടുതൽ വ്യക്തമായി സംസാരിക്കുന്നത്, സ്വയം കാര്യങ്ങൾ ചെയ്യാൻ തുടങ്ങുന്നത്, classroom-ൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നത്—ഇവയെല്ലാം ആണ് യഥാർത്ഥ വിജയങ്ങൾ.
വലിയ പരസ്യങ്ങളേക്കാൾ മാതാപിതാക്കളുടെ വിശ്വാസവും കുട്ടികളുടെ പുരോഗതിയും word-of-mouth-ഉം ആണ് Spectrum-ന്റെ വളർച്ചയ്ക്ക് കരുത്തായത്.
ഒരു കുട്ടിയുടെ പഠനവെല്ലുവിളി അവന്റെ പരിധിയല്ല. ശരിയായ സപ്പോർട്ട് ലഭിച്ചാൽ ഓരോ കുട്ടിക്കും മുന്നേറാനാകും.
Spectrum — Every Child Has Potential.
Advertisement