“കഷ്ടപ്പെട്ട് വേല സെയ്യ കൂടാത്..ഇഷ്ടപ്പെട്ട് വേല സെയ്യണം “നിങ്ങൾ എത്ര ഹാർഡ് വർക്ക് ചെയ്യുന്നു എന്നതല്ല ,ചെയ്യുന്ന ജോലി നിങ്ങൾ എത്രത്തോളം ഇഷ്ടത്തോടെ ആണ് ചെയ്യുന്നത് എന്നതിൽ ആണ് കാര്യം “തമിഴ് നടൻ സൂര്യ ഒരു അഭിമുഖത്തതിൽ പറഞ്ഞത് റീൽ ആയി ഒരു പക്ഷെ നിങ്ങൾ കണ്ടിട്ടുണ്ടാകും.എല്ലാവരും ജോലി ചെയ്യുന്നത് വരുമാനത്തിന് വേണ്ടി ആണ് .നിങ്ങളുടെ ഇഷ്ടം ,നിങ്ങളുടെ പാഷൻ അതിനെ വരുമാനം നൽകുന്ന ഒരു ബിസിനസ്സ് കൂടി ആക്കി മാറ്റിയാൽ ഇഷ്ടപെട്ടത് ചെയ്തു കൊണ്ട് വരുമാനം നേടാം..അങ്ങനെ ഒരാളെ പരിചയപ്പെടാം..വയനാട് സ്വദേശിനി ശൈമ നിയാസ്…

ക്രാഫ്റ്റ് വർക്കുകൾ ചെയ്യുവാനും ,വരക്കുവാനും ഉള്ള തന്റെ പാഷനെ ഒരു വരുമാനം നൽകുന്ന ബിസിനസ്സ് കൂടി ആക്കി മാറ്റിയിരിക്കുക ആണ് ശൈമ.അതിനാൽ തന്നെ ഓരോ വർക്കുകളും ഇഷ്ടത്തോടെ സാറ്റിസ്ഫൈയിങ് ആയി ചെയ്യുവാൻ ഷൈമക്ക് കഴിയുന്നു. art_by_shaima_uae എന്ന ലേബലിൽ ദുബൈയിലുടനീളം ഗിഫ്റ്റ് ഹാമ്പറുകളും ,സർപ്രൈസ് ഗിഫ്റ്റുകളും നൽകുകയാണ് ശൈമ..ഓരോ ഗിഫ്റ്റുകളും നൽകുമ്പോൾ അത് ലഭിക്കുന്ന ആളുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരി ഈ ബിസിനസ്സ് നൽകുന്ന ഒരു അഡീഷണൽ ബോണസ് ആണ്.നാട്ടിലുള്ളവർക്ക് വേണ്ടി അവരുടെ ദുബൈയിൽ ഉള്ള വേണ്ടപ്പെട്ടവർക്ക് ഗിഫ്റ്റുകൾ art_by_shaima_uae എത്തിച്ചു നൽകുന്നു.രണ്ട് വയസ്സുള്ള ഒരു മകനെ നോക്കുന്നതിനൊപ്പം ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു..എന്നാൽ ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നത് അത്രയേറെ ഇഷ്ടമായതിനാൽ അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല..

“ക്രാഫ്റ്റ് വർക്കുകൾ ചെയ്യുമായിരുന്നു എങ്കിലും അതൊരു ബിസിനസ്സ് ആക്കി മാറ്റണം എന്ന് ഒരിക്കലും കരുതിയിരുന്നില്ല.ഭർത്താവിന്റെ സുഹൃത്ത് തന്റെ ഭാര്യയ്ക്ക് ഒരു സർപ്രൈസ് സമ്മാനം തയ്യാറാക്കാൻ സഹായിക്കണമെന്ന് ഒരിക്കൽ ആവശ്യപ്പെട്ടു.അദ്ദേഹം ചോക്ലേറ്റുകളും പൂക്കളും വാങ്ങി നൽകി, ഞങ്ങൾ ഒരുമിച്ച് മനോഹരമായ ഒരു ഹാംപർ ഉണ്ടാക്കി അവളെ അത്ഭുതപ്പെടുത്തി. ആ നിമിഷം എന്റെ Dream Work ആരംഭിക്കാൻ പ്രചോദിപ്പിച്ച ടേണിങ് പോയിന്റ് ആയി മാറി”..റോ മെറ്റീരിയൽ വാങ്ങുന്നതിലും,ഡെലിവറി ചെയ്യുന്നതിലും എല്ലാ തന്റെ ഭർത്താവാണ് തനിക്ക് ഏറ്റവും വലിയ പിന്തുണ നൽകുന്നത്.അദ്ദേഹം തന്റെ സ്വപ്നവുമായി മുന്നോട്ട് പോകാൻ പ്രോത്സാഹിപ്പിക്കുന്നു എന്ന് “ശൈമ പറയുന്നു.
ഒരു സ്വപ്നവും ചെറുതല്ല എന്ന് ,ഒരു മാതാവും സ്മാൾ ബിസിനസ്സ് ഉടമയുമായ ശൈമ തന്റെ ലൈഫിൽ നിന്നും പഠിച്ചു.പെർഫെക്റ്റ് മൊമന്റ് സംഭവിക്കാൻ കാത്തിരിക്കരുത് – നിങ്ങൾക്ക് എന്താണോ ഉള്ളത് അതിൽ നിന്ന് ആരംഭിക്കൂ എന്നാണ് പുതുതായി ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവരോട് ശൈമക്ക് പറയുവാൻ ഉള്ളത്.
Advertisement