മൾട്ടി നാഷണൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു തുടങ്ങിയ ടോക്സ് ടെക്നോളജീസ്
2019 ൽ ആണ് വിവേക് രവിനാഥ് ചേട്ടൻ വിഷ്ണുവുമായി ചേർന്ന് തൊടുപുഴയിൽ ടോക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐറ്റി കമ്പനി സ്റ്റാർട്ട് ചെയ്തത്
“പൊട്ട കിണറ്റിലെ തവള ആകാതിരിക്കുക.ഇന്നത്തെ വിശാലമായ ലോകത്തിലെ അനന്തമായ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുക “എന്നാണ് തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ വിവേക് രവിനാഥന് നിങ്ങളോട് പറയാൻ ഉള്ളത്.
2019 ൽ ആണ് വിവേക് രവിനാഥ് ചേട്ടൻ വിഷ്ണുവുമായി ചേർന്ന് തൊടുപുഴയിൽ ടോക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐറ്റി കമ്പനി സ്റ്റാർട്ട് ചെയ്യുന്നത്.വെബ് ഡിസൈനിംങ്ങ് ,ഡിജിറ്റൽ മാർക്കറ്റ് ,ബ്രാൻഡിങ് സോഫ്റ്റ് വെയർ ഡെവലപ്പ്മെന്റ് തുടങ്ങി നിരവധി IT സേവനങ്ങൾ നൽകുന്ന കമ്പനിയ്ക്ക് ഇന്ത്യയ്ക്ക് അകത്തും 6 ഓളം രാജ്യങ്ങളിൽ നിന്നുമായി 1000 ൽ അധികം കസ്റ്റമേഴ്സ് ഉണ്ട്.ചെറുകിട സംരംഭങ്ങളെ ഡിജിറ്റൽ ട്രാൻഫ്രാം ചെയ്യുവാൻ സഹായിക്കുന്ന പദ്ധതിയിലുടെ നിരവധി ചെറുകിട സംരംഭങ്ങളെ ഡിജറ്റൽ ട്രാൻഫ്രാം ചെയ്യുവാൻ ടോക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് സാധിച്ചു.മൾട്ടി നാഷണൽ കമ്പനികളിൽ ജോലി ചെയ്ത ശേഷം ആണ് വിവേക് രവിനാഥ് സ്വന്തം ആയി ഒരു സംരംഭം സ്റ്റാർട്ട് ചെയ്യുവാൻ തീരുമാനിച്ചത്.ആ തീരുമാനം എന്തായാലും തെറ്റിയില്ല.ഇന്ന് മാസം ലക്ഷങ്ങളുടെ വരുമാനം നേടുവാൻ ടോക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് കഴിയുന്നു.ടെക്നോളജി എഡ്യൂക്ഷേൻ ബ്രാൻഡായ Tech Mutants,HR Solutions Brand ആയ Hirebay HR solutions എന്നിവ വിവേകിന്റെ മറ്റു സംഭരംഭങ്ങൾ ആണ് നിലവിൽ കേരളത്തിലും പൂനെയിലുമാണ് ഓഫീസ് ഉള്ളത്.അടുത്ത വർഷത്തോടെദുബായിലും ഇന്ത്യയിലെ പ്രമുഖ സിറ്റികളിലും പുതിയ ഓഫിസുകൾ പ്രവർത്തനമാരംഭിക്കും.
പതിനഞ്ചാമത്തെ വയസ്സ് മുതൽ സ്വയം ഗ്രാഫിക്സ് ഡിസൈനിങ് പഠിച്ചു തുടങ്ങിയ വിവേക് ചെറു പ്രായം മുതൽ തന്നെ ഫ്രീലാൻസ് ആയി വർക്കുകൾ ചെയ്തിരുന്നു.സ്വന്തമായി നിർമ്മിച്ചതും മറ്റു ഷോർട്ട് ഫിലിംസിനുമൊക്കെ വേണ്ടി ഡിസൈൻ വർക്കുകൾ ചെയ്തു കഴിവ് തെളിയിച്ചു.പ്രൊഫഷണൽ കോഴ്സ് ആയി തിരഞ്ഞെടുത്തത് ബിടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആയിരുന്നു.പഠന ശേഷം വിവിധ കമ്പനികളിൽ എൻജിനിയർ ആയി ജോലി ചെയ്തു. എപ്പോഴും ആഗ്രഹം സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നതായിരുന്നു.അങ്ങനെ ജോലി ഉപേക്ഷിച്ചു ആണ്.2019 ൽ ചേട്ടൻ വിഷ്ണുവുമായി ചേർന്ന് തൊടുപുഴയിൽ ടോക്സ് ടെക്നോളജീസ് സ്റ്റാർട്ട് ചെയ്തത്.
“ജീവിതത്തിൽ റിസ്ക് എടുക്കുവാൻ തയ്യാറാക്കുക.ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ അതിൽ അറിവുള്ളവരിൽ നിന്നു മാത്രം അറിവ് നേടുക.പ്രത്യേകിച്ചും സ്വന്തമായി ബിസിനസ്സ് തുടങ്ങുമ്പോൾ സാമ്പത്തികമായ അറിവുകൾ നേടാൻ ശ്രമിക്കുക.ബിസിനസ്സ് തുടങ്ങി കഴിഞ്ഞാൽ കസ്റ്റമറിന്റെ സംതൃപ്തിക്ക് പ്രാധാന്യം നൽകുക ” വിവേക് രവിനാഥ് ,ടോക്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്