𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

തന്റെ വിവാഹ ആഘോഷങ്ങൾക്ക് പണം കണ്ടെത്താൻ മ്യൂച്വൽ ഫണ്ട് സഹായിച്ചു എന്ന് റിച്ച ചദ്ദ

സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും സ്ത്രീകൾ നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു

തന്റെ വിവാഹത്തിന്റെ ചിലവുകൾ കണ്ടെത്തുവാൻ ആദ്യകാല നിക്ഷേപങ്ങൾ നിർണായക പങ്ക് വഹിച്ചു എന്ന് ബോളിവുഡ് നടി റിച്ച ഛദ്ദ അടുത്തിടെ പറഞ്ഞു. ‘അൺസ്‌ട്രീഒടൈപ്പ്’ എന്ന പോഡ്‌കാസ്റ്റിൽ യുവായ്‌ക്കൊപ്പം പങ്കെടുത്ത ഛദ്ദ മ്യൂച്വൽ ഫണ്ടിലെ തന്റെ നിക്ഷേപം വിവാഹ ചടങ്ങിന്റെ ചെലവുകൾ വഹിക്കാൻ തന്നെ സഹായിച്ചു എന്ന് പറഞ്ഞു.സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും സ്ത്രീകൾ നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.നിങ്ങളുടെ വിവാഹത്തിന്റെ ഭാരം നിങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ മേൽ ചുമത്തരുത് എന്നും റിച്ച ഛദ്ദ അഡ്വൈസ് നൽകി.മ്യൂച്വൽ ഫണ്ടുകൾ, ഡീമാറ്റ് അക്കൗണ്ടുകൾ, ട്രേഡിങ് എന്നിവ എക്‌സ്‌പ്ലോർ ചെയ്യാൻ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഉപദേശിച്ചു.

മസാൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം 2015-16 കാലഘട്ടത്തിലാണ് താൻ നിക്ഷേപം ആരംഭിച്ചത്.2017-ൽ ഇൻസൈഡ് എഡ്ജ് എന്ന വെബ് സീരീസ് നിർമ്മിക്കുമ്പോൾ ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള റിച്ച ഛദ്ദയുടെ തീരുമാനം വിവാഹ ആഘോഷങ്ങളിൽ സാമ്പത്തിക സഹായം നൽകി.സഹനടൻ അലി ഫസലിനെ ആണ് റിച്ച ഛദ്ദ വിവാഹം ചെയ്തത്.

Advertisement